ഡിങ്കന്റെ ജെട്ടി!|എന്നാണ് നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളുടെ അധികാരികതയെ അല്പം സംശയത്തോടെ സമീപിക്കാൻ നമുക്ക് സാധിക്കുന്നത്?|മുരളി തുമ്മാരുകുടി
ഡിങ്കന്റെ ജെട്ടി! രണ്ടു ദിവസമായി “ടിപ്പു സുൽത്താന്റെ” സിംഹാസനത്തിൽ ഇരുന്നവരെ എയറിൽ കയറ്റുന്ന പരിപാടിയാണല്ലോ ഫേസ്ബുക്കിൽ മുഖ്യം. പേരുകേട്ടവരും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ ഉണ്ട് ഈ ഗ്രൂപ്പിൽ. എന്തോ ഭാഗ്യം കൊണ്ട് ഇവരാരും എന്നെ വിളിച്ചില്ല അതുകൊണ്ട് തന്നെ ഞാൻ പോയില്ല. പോയിരുന്നെങ്കിൽ ഉറപ്പായിട്ടും ഒരു സിംഹാസന സെൽഫി ഉണ്ടാകുമായിരുന്നു. പൊതുവെ മനുഷ്യർ സംശയാലുക്കളാണ്. ഇത് പരിണാമത്തിന്റെ ബാക്കിപത്രമാണ്. ജന്തുലോകത്ത് ശത്രുക്കളാണ് ചുറ്റും. മറ്റു വർഗ്ഗത്തിലും സ്വന്തം വർഗ്ഗത്തിലും. അതുകൊണ്ട് എല്ലാവരേയും സംശയത്തോടെ മാത്രമേ കാണാനാകൂ. അല്ലെങ്കിൽ […]
Read Moreനാളെ വോട്ടെണ്ണുമ്പോൾ ജനം യു.ഡി.എഫിനൊപ്പമാണെന്ന് മനസിലാകും. ജനാഭിലാഷം അനുസരിച്ചു യു.ഡി.എഫ് സർക്കാർ രൂപീകരിക്കുകയും ചെയ്യും.|രമേശ് ചെന്നിത്തല
തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അഭിപ്രായ സർവേകൾ തെറ്റിപ്പോകുന്നത് കേരള ജനത കാലാകാലങ്ങളായി കാണുന്ന കാഴ്ചയാണ്. യു.ഡി.എഫിന്റെ മുന്നേറ്റത്തെ തടയാനും തകർക്കാനും തികച്ചും ആസൂത്രിതമായ നീക്കമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേ ഈ നീക്കം ആരംഭിച്ചിരുന്നു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമായിരുന്നു ഇതിന് പിന്നിൽ. വോട്ടെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സർവേകളിലും യു.ഡി.എഫിനെ താഴ്ത്തിക്കാട്ടാനാണ് ശ്രമിച്ചത്. ഇതിന്റെയൊക്കെ തുടർച്ചയാണ് എക്‌സിറ്റ്പോൾ സർവേകളും. ശാസ്ത്രീയ അടിത്തറയോ സത്യസന്ധമായ രാഷ്ട്രീയ നിഗമനങ്ങളോ ഇല്ലാത്ത തട്ടിക്കൂട്ട് സർവേകളിൽ വിശ്വാസമില്ല. ഒരു ചാനലിൽ ജയിക്കുമെന്ന് പറയുന്ന മണ്ഡലങ്ങളിൽ മറ്റൊരു […]
Read Moreസംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യ മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ അമ്പത് ശതമാനം കേന്ദ്രസർക്കാരിനുള്ളതാണ്. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റി വെക്കുന്നത്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് […]
Read Moreവോട്ടെണ്ണൽ ദിനം കഴിയുന്നത് വരെ സ്ട്രോങ്ങ് റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണം.
തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തിൽ പ്രവർത്തകർ ജാഗ്രത പാലിക്കണം. നമ്മുടെ വോട്ടുകൾ രേഖപ്പെടുത്തിയ യന്ത്രങ്ങൾ സീൽ ചെയ്യുന്നത് തൊട്ട് സൂക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം.തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാൻ നമ്മൾ അനുവദിക്കരുത്. വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് നമ്മൾ കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രക്രിയ അവസാനിക്കാത്തതിനാൽ മേയ് രണ്ടിനാണ് വോട്ടെണ്ണൽ.ഈ കാലയളവിൽ വോട്ടുകൾ രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ടതും, അട്ടിമറികൾ നടക്കാതെ സൂക്ഷിക്കേണ്ടതും […]
Read More