മറഡോണ മറക്കാത്ത അഞ്ച് ലോകകപ്പ് ഓര്‍മകള്‍

Share News

ഷിൽട്ടൺ എന്താണ് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. പ്രേതമോ അന്യഗ്രഹ ജീവിയോ വന്ന് ഷിൽറ്റനെ ഗോൾമുഖത്ത് റാഞ്ചിയോ? ഷിൽറ്റൻ എനിക്കു മുന്നിൽ ഗോൾമുഖം തുറന്നു തന്നു. അനായാസം ഞാൻ അയാളെ കടന്നു വലയിലേക്ക് പോയി. ഈ ഗോളിന്റെ വീഡിയൊ അമ്മ ഇടക്കിടെ കാണുമായിരുന്നു. കണ്ടിട്ട് മതിവരുന്നില്ലെന്ന് അവർ പറയും.  ഡിയേഗൊ മറഡോണ എന്ന അതുല്യ കളിക്കാരനെക്കുറിച്ച ഓർമകൾ അയവിറക്കാത്ത ഒരു ഫുട്‌ബോൾ പ്രേമിയുമുണ്ടാവില്ല. എന്നാൽ മറഡോണയുടെ അഞ്ച് അവിസ്മരണീയ ലോകകപ്പ് ഓർമകൾ ഏതൊക്കെയാണ്. ഫിഫ വെബ്‌സൈറ്റുമായി […]

Share News
Read More

പാലായുടെ പത്മശ്രീ

Share News

ശ്രീ മാത്യൂ. എം. കുഴിവേലി. പാലായുടെ ആദ്ധ്യാത്മിക – രാഷ്ട്രീയ- കാർഷിക- വാണിജ്യ പാരമ്പര്യങ്ങളേക്കാൾ ഒട്ടും തന്നെ പിന്നിലല്ലോ ഈ പ്രദേശത്തിൻ്റെ സാഹിത്യ- സാംസ്ക്കാരിക പൈതൃകവും. മലയാള സാഹിത്യത്തിൽ വഞ്ചിപ്പാട്ടുണ്ടാക്കിയതു രാമപുരത്തു വാര്യരാണെങ്കിൽ മലയാളത്തിലെ ആദ്യത്തെസഞ്ചാര സാഹിത്യ ഗ്രന്ഥം –വർത്തമാനപ്പൂസ്തകം– രചിച്ചതു പാറേമ്മാക്കലച്ചനാണല്ലോ. അദ്ദേഹംസുറിയാനി സഭയുടെ ഗോവർണദോറുമായിരുന്നു. പിൽക്കാലത്തു മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയും മഹാകവി പാലാ നാരായ ണൻ നായരും മഹാകവി പ്രവിത്താനം പി.എം.ദേവസ്യയും ലളിതാംബികാ അന്തർജനവും കവിയത്രി സിസ്റ്റർ മേരി ബനീഞ്ഞയും മലയാളസാഹിത്യ പന്തലിലെ […]

Share News
Read More

മുപ്പത്തിയാറാം വയസ്സിൽ ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ

Share News

1927 നവംബർ 27-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ 1891 ജനുവരി പതിമൂന്നാം തീയതി മിഗുവൽ പ്രോ, മെക്സിക്കോയിലെ ഗ്വാഡലൂപ്പിയിൽ ഒരു ഖനി മുതലാളിയുടെ മകനായി ജനിച്ചു . ഹോസേ റാമോൺ മിഗുവൽ അഗസ്റ്റിൻ(José Ramón Miguel Agustín) എന്നായിരുന്നു പൂർണ്ണ നാമം. പതിനൊന്ന് മക്കളുള്ള കുടുബത്തിലെ മൂന്നാമനായിരുന്നു മിഗുവൽ. പിതാവിൻ്റെ സുഖസമൃദ്ധമായ ബിസനസു തുടരുന്നതിനോ, തൻ്റെ ആരാധികമാരിൽ ഒരാളെ വിവാഹം കഴിക്കുന്നതിനോ […]

Share News
Read More

ആത്മീയതയുടെ രാജകീയം

Share News

പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻവയലിൽ ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ടാകുന്നു. നവംബർ 21 പിതാവിൻ്റെ ചരമവാർഷിക ദിനമാണ്. അക്ഷരാർത്ഥത്തിൽ തന്നെ പാലായുടെ ആത്മീയ മഹാചാര്യനായിരുന്നു വയലിൽപ്പിതാവ്. പാലാ വലിയ പള്ളി ഇടവകയിൽപ്പെട്ട കുടുംബങ്ങ ളായിരുന്നു മൂലയിലും വയലിൽ കളപ്പുരയും. ദത്താവകാശമുറക്ക് വയലിൽ കളപ്പുര ത്രേസ്യാമ്മയെ മൂലയിൽ കുഞ്ഞുദേവസ്യാ വിവാഹം ചെയ്ത വകയിലാണ് അവരുടെ മകൻ വയലിൽ കളപ്പുര വി.ഡി.മാണി ആയതു്. പള്ളിപ്പേരു സെബാസ്റ്റ്യനും. എല്ലാവരും വാത്സല്യത്തോടെ വിളിച്ചത് മാണിക്കുട്ടി എന്നാണ്. പിന്നീടു് വൈദികനായപ്പോൾ മാണിക്കുട്ടിയച്ചനായി. ബിഷപ്പായപ്പോൾ മാണി […]

Share News
Read More

ടാഗോറിന് നോബൽ സമ്മാനം കിട്ടിയിട്ട് 107 വർഷം

Share News

1913 നവംബർ13നാണ് രവീന്ദ്രനാഥ ടാഗോർ നോബൽ സമ്മാനിതനായി ആദരിക്കപ്പെട്ടത്. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ. പി.കൃഷ്ണനുണ്ണി ഭാഷാപോഷിണിയിൽ എഴുതിയ ഈ വർഷത്തെ സാഹിത്യ നോബൽ പുരസ്കാര ജേതാവ് അമേരിക്കൻ കവി ലൂയിസ് എലിസബത്ത് ഗ്ലിക്കിനെക്കുറിച്ചുള്ള ലേഖനം വായിക്കുന്നതിനിടയിലാണ് ഈ ദിനത്തിന്റെ പ്രാധാന്യവും ടാഗോറിനെയും ഓർത്തത്. അതിന് കാരണം കൃഷ്ണനുണ്ണി ഉയർത്തിയ ചോദ്യം തന്നെയാണ്. കൃതികളുടെ പിൽക്കാല ജീവിതം. പുരസ്കാരാനന്തരം കൃതികളുടെ ഭാവിയെന്തായിരിക്കും? 1911ലാണ് ബംഗാളി ഭാഷയിൽ ടാഗോർ ഗീതാഞ്ജലി എഴുതിയത്. ഇന്നും വായിക്കപ്പെടുകയും വിവിധ ഭാഷകളിൽ […]

Share News
Read More

മദർ പേത്ര ഡി എസ് എസ് । സിസ്റ്റർ വന്ദന അനുസ്മരിക്കുന്നു

Share News

മദർ പേത്ര ഡി എസ് എസ് I Episode 30 I സ്മൃതി I സിസ്റ്റർ വന്ദന ഡി എസ് എസ് അനുസ്മരിക്കുന്നു I എപ്പിസോഡ് 30 I മഹദ്ജീവിതങ്ങൾ I ജീവനാദം I Jeeva News

Share News
Read More

രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ച 7,858 അമേരിക്കൻ സൈനികരെ 77 ഏക്കർ വിസ്തൃതിയുള്ള ഈ സെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്നു.

Share News

ഇറ്റലിയിലെ അൻസിയോയ്ക്കടുത്തുള്ള നെറ്റുനോയിൽ സ്ഥിതിചെയ്യുന്ന അമേരിക്കൻ സൈനിക യുദ്ധ ശ്മശാന സെമിത്തേരിയാണ് സിസിലി-റോം അമേരിക്കൻ സെമിത്തേരി, മെമ്മോറിയൽ. രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ച 7,858 അമേരിക്കൻ സൈനികരെ 77 ഏക്കർ വിസ്തൃതിയുള്ള ഈ സെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്നു.

Share News
Read More

അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

Share News

അയ്യപ്പന്‍കോവില്‍ പഴയ ക്ഷേത്രം : അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കി ജലവൈദ്യുതിപദ്ധതി യാഥാര്‍ത്ഥ്യമായതോടെ, കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം തൊപ്പിപ്പാള എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന്റെ പൂര്‍വ്വരൂപം എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളൊന്നും ബാക്കിയാക്കാതെയാണ് ക്ഷേത്രം പൊളിച്ചുനീക്കപ്പെട്ടത്. എങ്കിലും പഴയ ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും ചിത്രം കണ്ടെത്താന്‍ വര്‍ഷങ്ങളായി ശ്രമം നടത്തിവരികയായിരുന്നു. അയ്യപ്പന്‍കോവില്‍ ക്ഷേത്രം:പെരിയാര്‍ തീരത്തുള്ള അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തിന്റെ വരച്ചെടുത്ത ചിത്രമാണ് ഇതോടൊപ്പമുള്ളത്. മേഖലയിലെ പ്രായമാവരോട് ചോദിച്ച് മനസ്സിലാക്കി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ […]

Share News
Read More

രാജാ രവി വർമ്മയോളം കേരളത്തെ ലോകപ്രശസ്തമാക്കിയ മറ്റൊരു ചരിത്രപുരുഷൻ ഉണ്ടായിരിക്കില്ല.

Share News

രാജാ രവി വർമ്മയോളം കേരളത്തെ ലോകപ്രശസ്തമാക്കിയ മറ്റൊരു ചരിത്രപുരുഷൻ ഉണ്ടായിരിക്കില്ല. അദ്ദേഹത്തോളം നമ്മുടെ സാംസ്കാരികതയേയും കലാമേഖലയേയും സ്വാധീനിച്ച വ്യക്തികളും വിരളമാണ്. എന്നാൽ കേരളത്തിൻ്റെ അഭിമാനമായ ഈ ലോകോത്തര കലാകാരൻ്റെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും സംരക്ഷിക്കാനും ഉതകുന്ന ആധുനിക സൗകര്യങ്ങളുള്ള ഒരു ആർട്ട് ഗ്യാലറി ജന്മനാട്ടിൽ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരള സമൂഹം ആവശ്യപ്പെടുന്ന രാജാ രവി വർമ്മ ആർട്ട് ഗ്യാലറിയുടെ നിർമ്മാണോദ്ഘാടനം നാളെ നടക്കുകയാണ്. തിരുവനന്തപുരം മ്യൂസിയം വളപ്പിൽ നിർമ്മാണം ആരംഭിക്കുന്ന ആർട്ട് ഗാലറി […]

Share News
Read More