ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് |ദേശീയ ജീവസംരക്ഷണറാലിയാണ് നാളെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നത്.|മനുഷ്യജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കാനും നമുക്കു കൈകോർക്കാം.
മനുഷ്യജീവന്റെ മൂല്യം ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു (ഉല്പത്തി 1, 27). ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് മനുഷ്യജീവനു വിലനൽകുന്നത്. അതുകൊണ്ടുതന്നെയാണ് സഭ മനുഷ്യജീവനെ അതിന്റെ ആരംഭം മുതൽതന്നെ വിലമതിക്കുന്നതും ബഹുമാനിക്കുന്നതും. എന്നാൽ, മനുഷ്യസമൂഹത്തിന്റെ നിലനില്പിനുതന്നെ അത്യന്താപേക്ഷിതമായ ഈ മൂല്യം ഇന്നു നാം ജീവിക്കുന്ന സമൂഹത്തിൽ നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞുങ്ങളെ വധിക്കാനുള്ള അവകാശം സ്ത്രീസ്വാതന്ത്ര്യമാണ് എന്ന ചിന്ത സമൂഹത്തിന്റെ പുരോഗതിയായി പലരും കണക്കാക്കുന്നു. 1971ൽ ഇന്ത്യയിൽ നിലവിൽ വന്ന ഗർഭഛിദ്രത്തെ സംബന്ധിക്കുന്ന എംടിപി ആക്ട് […]
Read More