ഒരിക്കലും ഒരാളും തന്റെ ജീവിതപങ്കാളിയോട് 100% രഹസ്യങ്ങളും വെളിപ്പെടുത്താൻ സാധ്യതയില്ല
ജീവിതപങ്കാളിയോട് ഇതുവരെയും ഒരു ശതമാനം പോലും ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാ രഹസ്യങ്ങളും എല്ലാ ചിന്തകളും പ്രവൃത്തികളും പങ്കിട്ടിട്ടുള്ള ആളാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ ഒരു വലിയ പുരസ്കാരത്തിന് അർഹനോ അർഹയോ ആണ് !! വെറുതെ മേനിയ്ക്ക് പറഞ്ഞിട്ട് കാര്യമില്ല. ഒരിക്കലും ഒരാളും തന്റെ ജീവിതപങ്കാളിയോട് 100% രഹസ്യങ്ങളും വെളിപ്പെടുത്താൻ സാധ്യതയില്ല എന്നാണ് എൻറെ വിശ്വാസം. കാരണം , സ്വകാര്യത എന്നത് മനുഷ്യൻറെ അലിഖിതമായ ജൻമാവകാശമാണ് എന്നതുതന്നെ. എല്ലാം വെളിപ്പെടുത്താൻ ആർക്കും കഴിയില്ല എന്നതുതന്നെ . […]
Read Moreകരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും.
മികച്ച ജോലി, സ്ഥാനക്കയറ്റം, ധനസമ്പാദനം, ആഡംബര കാര്‍, വീട് തുടങ്ങിയവയായിരുന്നു ഭൂരിഭാഗം പേരുടെയും ജീവിതവിജയത്തിന്റെ നിര്‍വചനം. കോര്‍പറേറ്റ് ലോകത്ത് നിന്ന് നോക്കുമ്പോള്‍അതുമാത്രമായിരുന്നു വിജയവും. എന്നാല്‍ പ്രൊഫണല്‍ അംഗീകാരങ്ങള്‍ക്ക് മുകളില്‍ സ്വന്തം ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുകയാണ് യുവത്വം. കരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും. അതിനനുസരിച്ച് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ തൊഴിലിടങ്ങളും നിര്‍ബന്ധിതമായിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സിസ്‌കോ നടത്തിയ സര്‍വേയാണ് ഇത് സംബന്ധിച്ച് ദീര്‍ഘദര്‍ശിയായ ഒരു ഉള്‍ക്കാഴ്ച നല്‍കിയത്. 3800 സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേയില്‍ […]
Read Moreജോലിയിൽ നിന്നുള്ള വിരമിക്കൽ ജീവിതത്തിൽ നിന്നുള്ള വിരമിക്കലല്ല .|ഡോ .സി. ജെ .ജോൺ
കുടുംബാംഗങ്ങൾക്ക് ഹാപ്പി റിട്ടയർമെന്റ് ഒരുക്കാൻ എന്ത് ചെയ്യണം? ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ് . അടുത്ത ദിവസം മുതൽ ജോലിയില്ല . അത് കൊണ്ട് രൂപപ്പെട്ട ദിനചര്യ നഷ്ടമാകുന്നു. നിഷ്ക്രീയ നേരങ്ങൾ വർദ്ധിക്കുന്നു .ഈ മാറ്റങ്ങൾ ചിലരുടെ മനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം.കൂടുതൽ നേരം ചെലവഴിക്കാൻ ഇടയുള്ളത് വീട്ടിലാണ്. റിട്ടയർമെന്റ് ജീവിതവുമായി ആരോഗ്യകരമായി പൊരുത്തപ്പെടുത്തുവാൻ വീട്ടുകാർ കൂടുതൽ ശ്രദ്ധിക്കണം. വേലയും കൂലിയുമില്ലാതെ വെറുതെ ഇരിക്കേണ്ട അവസ്ഥയെന്ന വിചാരത്തിൽ കുടുങ്ങി അപകർഷതാ ബോധത്തിൽ വീണ് […]
Read Moreഒറ്റപ്പെട്ട് പോകുന്നവരെ തിരിച്ചറിഞ്ഞു ഒപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിട്ടു എന്ത് കാര്യം ?
അഴിമതി രഹിതമായ ഉദ്യോഗ ചരിത്രവും, ഭരണത്തിലിരിക്കുന്ന അദ്ദേഹം വിശ്വസിച്ചിരുന്ന രാഷ്‌ടീയ പ്രസ്ഥാനവും ഒപ്പമുണ്ടാകുമെന്ന വിചാരത്തിന് ഓർക്കാപ്പുറത്തു കനത്ത പ്രഹരമേറ്റപ്പോൾ ഈ ഉദ്യോഗസ്ഥൻ വല്ലാത്ത ഒറ്റപ്പെടലിലും നിസ്സഹായതയിലും വീണ് പോയോ?എന്നാലും എന്നോട് ഇത് ചെയ്തല്ലോയെന്ന നൈരാശ്യം പിടി കൂടെയോ ?അതും ഒരു സാധ്യതയാണ്. ഒരു രാഷ്ട്രീയ പാർട്ടിയിലെ ഭരിക്കുന്ന സ്വാധീനമുള്ള വർഗ്ഗമെന്ന ഒരു വിഭാഗവും അവർക്ക് വിരട്ടാവുന്ന മറ്റുള്ളവരെന്ന വർഗ്ഗവും അതേ പാർട്ടിക്കുള്ളിൽ തന്നെ രൂപപ്പെട്ട് വരുന്നത് ദൗർഭാഗ്യകരമാണ് . തെരഞ്ഞെടുക്കപ്പെട്ട ആ ജനപ്രതിനിധി ഇടിച്ചു കയറി വന്ന് […]
Read Moreജീവിതം സുഖിക്കാനുള്ളതാണ് എന്നുപറയുന്ന തത്ത്വശാസ്ത്രത്തെ ഭയപ്പെടണം…|ചുരുക്കത്തിൽ നിന്നെത്തന്നെയാണ് ഭയപ്പെടേണ്ടത് !
ഭയപ്പെടണം ഇക്കാര്യവും ഒരുപക്ഷേ ഇതേ ആംഗിളിൽ ഉള്ള കാര്യങ്ങളും മുമ്പ് കുറിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഞങ്ങളുടെ സമൂഹത്തിൻറെ ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി വിസ്കോൺസിൻ സ്റ്റേറ്റിലെ റസീൻ എന്ന സ്ഥലത്ത് പോയിരുന്നു. ഞങ്ങളുടെ ധ്യാനം അറേഞ്ച് ചെയ്തിരുന്നത് ഒരു മുൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു. ഇപ്പോൾ ആ കെട്ടിടം അവർ മാറ്റങ്ങൾ വരുത്തി ഇത്തരം ധ്യാന ഗ്രൂപ്പുകൾക്കും മറ്റും ഉപയോഗപ്പെടുത്തുകയാണ്. 50-60 വർഷം മുമ്പ് ആ മഠത്തിൽ 500 -ഓളം സന്ന്യാസിനികൾ പാർത്തിരുന്നു. അതേ ക്യാമ്പസിൽത്തന്നെ നോവിഷ്യേറ്റ് മഠത്തിന്റെ മറ്റൊരു […]
Read Moreനാല്പത് വയസ്സിലാണ് ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ പറയുന്നത്.
വയസ്സ് നാൽപ്പതു കടന്നാൽപ്പിന്നെ ജീവിതത്തിന്റെ നല്ലകാലമൊക്കെ കൊഴിഞ്ഞു എന്നു കരുതുന്നോർ അനവധിയുണ്ട്. എന്നാൽ അങ്ങനെയല്ല, നാല്പത് വയസ്സിലാണ് ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ എന്ന ചങ്ങായി പറയുന്നത്. മൂപ്പർ ആരാണെന്നറിയോ ? മണിച്ചിത്രത്താഴിലെ സണ്ണിയെപ്പോലെ പത്തുതലയുള്ള ഒരു രാവണൻ സൈക്കോളജിസ്റ്റ്. ബോധമനസ്സിന്റെ വികാസമാണ് വ്യക്തിത്വം നിർണയിക്കുന്നത് എന്ന (Ego Psychology) ആശയവുമായി വന്ന് മനഃശാസ്ത്ര മേഖലയിൽ പുത്തൻ പാത വെട്ടിത്തുറന്നയാൾ. മികച്ച ഒരെഴുത്തുകാരൻ കൂടിയായ ഈ ഫ്രഞ്ച് മനഃശാസ്ത്രജ്ഞന് ഒരു ചെറിയ ഇന്ത്യൻ ബന്ധം […]
Read Moreഒരു അധ്യാപകൻ്റെ നല്ലമാതൃകയുടെ കഥ|ഒരാളെ തിരുത്താൻ അയാളെ അപമാനിതനാക്കേണ്ടതില്ല. ചില ഒഴിവാക്കലുകൾ ചിലപ്പോൾ ജീവിതം മാറ്റിമറിച്ചേക്കാം.
താങ്കൾക്ക് എന്നെ ഓർമ്മയുണ്ടോ? വഴിയരികിൽ കണ്ട വൃദ്ധനായ മനഷ്യനോട് ഒരു യുവാവ് ചേദച്ചു . “അറിയില്ലല്ലോ ” വൃദ്ധൻ മറുപടി നൽകി. അപ്പോൾ യുവാവ് ആ വൃദ്ധനോട് താൻ അദ്ദേഹത്തിൻ്റെ വിദ്യാർത്ഥിയായിരുന്നു എന്നു പറഞ്ഞു. .ഇതു കേട്ട വൃദ്ധനു സന്തോഷമായി യുവാവിനോട് ചോദിച്ചു: “താങ്കൾ ജീവിതത്തിൽ എന്താണ് ചെയ്യുന്നത്?” യുവാവ് ഉത്തരം നൽകി : “ഇന്നു ഞാൻ ഒരു അധ്യാപകനാണ്.” “കൊള്ളാമല്ലോ; എത്ര നല്ല ജോലിയാണ് ഒരു അധ്യാപകനാവുക എന്നത് അല്ലേ ?” വൃദ്ധൻ യുവാവിനോടു ചോദിച്ചു. […]
Read More