“പിന്നെ എന്തിനാണ് നിങ്ങൾ അദ്ദേഹത്തിന് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നത്?”|ഞാൻ ഈ വ്യക്തിയെ ചിന്തിക്കാൻ നിയമിച്ചു.

Share News

തന്റെ ജീവനക്കാർക്ക് വിപണിയിൽ ഏറ്റവും ഉയർന്ന വേതനം നൽകുന്ന ആദ്യത്തെ ബിസിനസുകാരനായിരുന്നു ഹെൻറി ഫോർഡ്. ഒരിക്കൽ ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചു, “നിങ്ങൾ ആരാണ് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്നത്?” ഫോർഡ് പുഞ്ചിരിച്ചുകൊണ്ട് റിപ്പോർട്ടറെ തന്റെ പ്രൊഡക്ഷൻ റൂമിലേക്ക് നയിച്ചു. എല്ലായിടത്തും ജോലി നടക്കുന്നുണ്ടായിരുന്നു, ആളുകൾ ഓടി നടക്കുന്നുണ്ടായിരുന്നു, മണികൾ മുഴങ്ങുന്നു, ലിഫ്റ്റുകൾ ഓടുന്നു. ഹാൾ മുഴുവൻ കുഴപ്പങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. കുഴപ്പങ്ങൾക്കിടയിൽ ഒരു ക്യാബിൻ ഉണ്ടായിരുന്നു, അവിടെ ഒരാൾ കസേരയിൽ സുഖമായി കിടക്കുന്നു, അവന്റെ കാലുകൾ […]

Share News
Read More

ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ശമ്പളം മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന് അത് എത്രത്തോളം സുരക്ഷിതമാണെന്നും ചിന്തിക്കുക.

Share News

ജോലി ചെയ്യുമ്പോൾ ആരോഗ്യം മറക്കരുത്! തൊഴിലും രോഗങ്ങളും – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തൊക്കെയാണ് ശ്രദ്ധിക്കാറുള്ളത്…? ഉയർന്ന ശമ്പളം, നല്ല സ്ഥാനം, ജോലിയുടെ അന്തസ്സ്…അല്ലേ? എന്നാൽ, നമ്മുടെ ആരോഗ്യത്തിന് ആ ജോലി എത്രത്തോളം നല്ലതാണെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? അധികം പേരും ഈ ചോദ്യം ചോദിക്കാറില്ല. പിന്നീട്, ജോലിയിൽ കയറി വർഷങ്ങൾ കഴിയുമ്പോൾ, ആ ജോലി സമ്മാനിച്ച രോഗങ്ങളുമായി ആശുപത്രികൾ കയറിയിറങ്ങുമ്പോൾ മാത്രമായിരിക്കും ഈ ചിന്ത മനസ്സിൽ വരുന്നത്. നമ്മുടെ തൊഴിൽ നമ്മുടെ ജീവിതത്തിന്റെ […]

Share News
Read More

നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നതെങ്കിലും അത് സൂപ്പർ ആക്കി മാറ്റാൻ ഈ 6 മാർഗ്ഗങ്ങൾ നിങ്ങളെ സഹായിക്കും. Try this and be excellent in your present profession

Share News

https://youtu.be/erBuF_i5Ln0

Share News
Read More

കരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും.

Share News

മികച്ച ജോലി, സ്ഥാനക്കയറ്റം, ധനസമ്പാദനം, ആഡംബര കാര്‍, വീട് തുടങ്ങിയവയായിരുന്നു ഭൂരിഭാഗം പേരുടെയും ജീവിതവിജയത്തിന്റെ നിര്‍വചനം. കോര്‍പറേറ്റ് ലോകത്ത് നിന്ന് നോക്കുമ്പോള്‍അതുമാത്രമായിരുന്നു വിജയവും. എന്നാല്‍ പ്രൊഫണല്‍ അംഗീകാരങ്ങള്‍ക്ക് മുകളില്‍ സ്വന്തം ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുകയാണ് യുവത്വം. കരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും. അതിനനുസരിച്ച് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ തൊഴിലിടങ്ങളും നിര്‍ബന്ധിതമായിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സിസ്‌കോ നടത്തിയ സര്‍വേയാണ് ഇത് സംബന്ധിച്ച് ദീര്‍ഘദര്‍ശിയായ ഒരു ഉള്‍ക്കാഴ്ച നല്‍കിയത്. 3800 സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേയില്‍ […]

Share News
Read More

ജോലിയിൽ നിന്നുള്ള വിരമിക്കൽ ജീവിതത്തിൽ നിന്നുള്ള വിരമിക്കലല്ല .|ഡോ .സി. ജെ .ജോൺ

Share News

കുടുംബാംഗങ്ങൾക്ക്‌ ഹാപ്പി റിട്ടയർമെന്റ് ഒരുക്കാൻ എന്ത് ചെയ്യണം? ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ് . അടുത്ത ദിവസം മുതൽ ജോലിയില്ല . അത് കൊണ്ട് രൂപപ്പെട്ട ദിനചര്യ നഷ്ടമാകുന്നു. നിഷ്ക്രീയ നേരങ്ങൾ വർദ്ധിക്കുന്നു .ഈ മാറ്റങ്ങൾ ചിലരുടെ മനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം.കൂടുതൽ നേരം ചെലവഴിക്കാൻ ഇടയുള്ളത് വീട്ടിലാണ്. റിട്ടയർമെന്റ് ജീവിതവുമായി ആരോഗ്യകരമായി പൊരുത്തപ്പെടുത്തുവാൻ വീട്ടുകാർ കൂടുതൽ ശ്രദ്ധിക്കണം. വേലയും കൂലിയുമില്ലാതെ വെറുതെ ഇരിക്കേണ്ട അവസ്ഥയെന്ന വിചാരത്തിൽ കുടുങ്ങി അപകർഷതാ ബോധത്തിൽ വീണ്‌ […]

Share News
Read More

ജീവനെടുക്കുന്ന ജോലിഭാരം നൽകി പീഡിപ്പിക്കരുത്.|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

Share News

കൊച്ചി.ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലിഭാരം തൊഴിൽ മേഖലയിൽ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികൾക്ക് താങ്ങാവുന്നതിലും അപ്പുറം ജോലിഭാരവും സമ്മർദവും യുവതല മുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയുംചെയ്യുന്നു.ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാർക്ക് മാനസിക സംഘർഷമില്ലാതെ ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ സർക്കാർ നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ജോലിയേക്കാൾ ജീവിതത്തിന് പ്രാധാന്യം നൽകുവാൻ യുവതലമുറ തയ്യാറാകണമെന്നും മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ജോലിഉപേക്ഷിക്കാനും സന്തോഷകരമായി ജോലിചെയ്യാനുള്ള സാഹചര്യം കണ്ടെത്തുവാനും ജോലിക്കാർ തയ്യാറാകണമെന്നും,വിവാഹം വൈകിമതിയെന്നും, കുട്ടികൾ വേണ്ടെന്നുമുള്ള […]

Share News
Read More

ജെർമ്മനിയിലെ ജോലി നിയമങ്ങൾ അനുസരിച്ച ഒരാൾ ഒരു ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല.

Share News

മോനെം കൊണ്ട്‌ നാട്ടിൽ വന്നൂടെ, ഇവിടെ വളരെ മികച്ച ജോലി കിട്ടുമല്ലൊ എന്ന് അഭ്യുദയകാംക്ഷികൾ ഇതുവരെ ധാരാളം പറഞ്ഞിട്ടുണ്ട്‌. ആ വലയിലൊന്നും വീഴാതെപോയതിനുള്ള പ്രധാന കാരണം ജെർമ്മനിയിലെ വർക്ക്‌ കൾച്ചർ, ജോലി സുരക്ഷിതത്വം എന്നിവയൊക്കെക്കൊണ്ടു തന്നെയാണു. ഉദാഹരണത്തിനു; ഈ ഫോട്ടൊ എടുത്തത്‌ ഒരു മൂന്നാഴ്ച്ചയ്ത്തെ ഒരു റിട്രീറ്റ്‌ സമയത്താണു. മൂന്നാഴ്ച ഞങ്ങൾ ബ്ലാക്ക്‌ ഫോറസ്റ്റ്‌ ലെ റിട്രീറ്റ്‌ ഗ്രാമത്തിലായിരുന്നു. താരതമ്യേന ചിലവേറിയ ഇതിന്റെ ചിലവ്‌ വഹിക്കുന്നത്‌ കമ്പനിയും ഇൻഷുറൻസും ചേർന്നാണു. ഇതിന്റെ ഉദ്ദേശം, തിരക്കു പിടിച്ച ജീവിതത്തിൽ […]

Share News
Read More

ഇവരുടെ മുഖത്തെ ചിരിയും , നിഷ്കളങ്കമായ സംസാരം മനസിൽ നിന്ന് മായുന്നില്ല.

Share News

ചേച്ചീ അച്ചാറ് വേണോ, നോക്കിയപ്പോൾ ഞാൻ കണ്ടത് അമ്മയും മകനേയും ‘ സ്ഥലം തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻ്റ്’ മുഖത്തെ ക്ഷീണവും നിഷ്കളങ്കതയും കണ്ടപ്പോൾ അച്ചാറ് വാങ്ങാമെന്ന് വിചാരിച്ചു. വീണ്ടും അവര് പറയുന്നു മാങ്ങയും, ഇഞ്ചിയും തരാം’, നെല്ലിക്ക അച്ചാറ് ഉച്ചക്ക് ചോറിന് എടുത്തു. അത് പൊട്ടിച്ചതാണ്. അവരോട് താമസിക്കുന്നത് എവിടാണന്നു ചോദിച്ചു ‘ കുടയത്തൂര് വാടകക്കു താമസിക്കുന്നു എന്ന മറുപടി ലഭിച്ചു. ഭർത്താവിന് വല്ലപ്പോഴുമേ പണി ഉള്ളു. ഇവരുടെ പേര് ജിൻസി, മകൻ ആൽവിൻ നാലാം […]

Share News
Read More

‘എട്ടാം ക്ലാസ് മുതല്‍ ജോലിക്ക് പോയി പഠിച്ചു, മൂന്ന് ശത്രുക്കള്‍ എന്നെ ഐഎഎസുകാരനാക്കി’; ജീവിതം പറഞ്ഞ് കലക്ടര്‍ മാമന്‍താൻ എങ്ങനെ കലക്ടറായി എന്ന് വിശദീകരിച്ച്‌ തൃശൂര്‍ കലക്ടര്‍ കൃഷ്ണ തേജ.

Share News

‘എട്ടാം ക്ലാസ് മുതല്‍ ജോലിക്ക് പോയി പഠിച്ചു, മൂന്ന് ശത്രുക്കള്‍ എന്നെ ഐഎഎസുകാരനാക്കി’; ജീവിതം പറഞ്ഞ് കലക്ടര്‍ മാമന്‍താൻ എങ്ങനെ കലക്ടറായി എന്ന് വിശദീകരിച്ച്‌ തൃശൂര്‍ കലക്ടര്‍ കൃഷ്ണ തേജ. ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ ജീവിതകഥ വിവരിച്ചത്.പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ ഗ്രാമമാണ് തന്റെ സ്വദേശമെന്നും ഏഴാം ക്ലാസ് വരെ ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു. ക്ലാസില്‍ 25 കുട്ടികളെയെടുത്താല്‍ 24മാനോ 25ാമനോ മാത്രമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ കുടുംബത്തിന് സാമ്ബത്തിക […]

Share News
Read More