ഇപ്പോഴത്തെ ചുറ്റുപാടിൽ ന്യൂസ്‌ പേപ്പറിനെക്കാൾ എന്തുകൊണ്ടും ചിലവ് കുറവ് വോട്സ്ആപ്പ് തന്നെയാണ്. ഇതുപോലെ തനിച്ചു താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ, പരിചയക്കാരെ, നിങ്ങൾക്ക് സമയവും മനസ്സലിവും ഉണ്ടെങ്കിൽ വോട്സ്ആപ്പ് ഉപയോഗിക്കാൻ പഠിപ്പിക്കുക.

Share News

വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. “ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു വന്ന് വാതിൽ തുറന്നു. ഞാൻ ചോദിച്ചു, ” സാറേ, എന്താ ഞാൻ പത്രമിടാറുള്ള ബോക്സ് അടഞ്ഞിരിക്കുന്നെ? […]

Share News
Read More

സേഫ് ക്യാപസ് സംസ്ഥാന തലത്തിലേക്ക് ….|നമ്മുടെ യുവജനങ്ങൾ സ്വയം മാതൃകകളായിക്കൊണ്ട് കലാലയങ്ങളും നിരത്തുകളും കൂടുതൽ സുരക്ഷിത അന്തരീക്ഷങ്ങളിലേക്ക് മാറും

Share News

ഇരമ്പിയാർത്തിരുന്ന കലാലയങ്ങളിൽ മാറ്റത്തിന്റെ ഇളംതെന്നൽ വീശി തുടങ്ങിയിരിക്കുന്നു. സുരക്ഷിത ക്യാമ്പസ് എന്ന ആശയം മുൻനിർത്തി ഡ്രൈവിംഗിലെ തുടക്കക്കാരായ കോളേജ് വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ ഡ്രൈവിംഗ് രീതികളെ സുരക്ഷിതമാക്കുന്നതിനും മോട്ടോർ വാഹന വകുപ്പ് മുൻകൈയെടുത്ത് ആരംഭിച്ച പ്രോജക്ട് ഓൺ ആക്സിഡൻറ് ഫ്രീ ക്യാമ്പസ് എൻവിറോൺമെന്റ് (PACE) എന്ന പ്രോജക്ട് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. കാക്കനാട് രാജഗിരി കോളേജിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ച പ്രോജക്ട് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത് 2023 ജനുവരിയിലാണ്. അതിനുശേഷം എറണാകുളത്തെ 10 കോളേജിലെ 170 […]

Share News
Read More

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ കേരളം ഒരു ഭ്രാന്താലയമായി മാറും…|ജാഗ്രത പാലിക്കണം.

Share News

മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. അടുത്ത കാലത്തായി കേരളത്തിൽ അനധികൃത മയക്കുമരുന്നുകളുടെ വരവ് ക്രമാതീതമായി വർധിച്ചതായി ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാം..കഞ്ചാവ് എന്ന ലഹരിവസ്‌തുവിന്റെ മുഖം അത്ര തന്നെ രസകരമല്ല. എന്താണ് മയക്കുമരുന്നുകൾ? ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്ന്. അവ ആ വ്യക്തിയുടെ മസ്തിഷ്കം പ്രവർത്തിക്കുന്ന രീതി, വികാരങ്ങൾ, പെരുമാറ്റം, ധാരണ, ഇന്ദ്രിയങ്ങൾ എന്നിവയെ ഒക്കെ ബാധിക്കും. […]

Share News
Read More

ഒരാഴ്ചത്തെ പരിചയം മാത്രം, അസ്ഫാക്ക് അരുംകൊല നടത്തിയത് എന്തിന്?; |മൃതദേഹം കണ്ടെത്തിയത് നടു ഒടിച്ച്‌ ചാക്കില്‍ കെട്ടിയ നിലയില്‍; കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകള്‍; ശരീരമാസകലം മുറിവുകള്‍

Share News

കൊച്ചി: അഞ്ചു വയസ്സുകാരിയായ ചാന്ദ്‌നിയുടെ കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്. അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലുവയില്‍ എത്തിയത്. കുറഞ്ഞ ദിവസത്തെ പരിചയം മാത്രമാണ് ഇയാള്‍ക്ക് ഇവിടെയുള്ളത്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ പശ്ചാത്തലം അറിയാന്‍ ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിലുടെ ഇയാളൊരു സ്ഥിരം കുറ്റവാളിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. […]

Share News
Read More

ഇരവഞ്ഞിപ്പുഴയുടെ ഏറ്റവും മനോഹരമായ തീരം , പ്രകൃതി രമണിയവും ശാന്ത സുന്ദരമായമായ പ്രദേശം| തിരുവമ്പാടി ആനക്കാംപൊയിൽ റൂട്ടിലെ കുറുങ്കയത്തെക്ക് പോന്നോളു

Share News

Opening soon… കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി പഞ്ചായത്തിൽ ഇരവഞ്ഞിപ്പുഴയുടെ ഏറ്റവും മനോഹരമായ തീരത്ത് അതും വേൾഡ് കായക്കിങ്ങ് ഫെസ്റ്റ് നടക്കുന്ന ട്രാക്കുകൾക്ക് സമീപം പ്രകൃതി രമണിയവും ശാന്ത സുന്ദരമായമായ പ്രദേശം. കേരളത്തിലെ തനത് 1980 -ലെ ശൈലിയിൽ ഉള്ള ട്രഡീഷണൽ വീട്ടിൽ താമസിച്ച് ഈ മലയോര ഗ്രാമത്തിന്റെ കുന്നുകളുടെയും പുഴയുടെയും പച്ചപ്പിന്റെയും രുചി ഭേദങ്ങളും , പഴവർഗങ്ങളുടെയും ഒക്കെ ഭംഗി ആസ്വദിക്കാനും രുചിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവോ എങ്കിൽ പോന്നോളു തിരുവമ്പാടി ആനക്കാം പൊയിൽ റൂട്ടിലെ കുറുങ്കയത്തെക്ക് : […]

Share News
Read More

കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് നൂറു ഡോളർ നൽകിയാൽ കേരളത്തിൽ എവിടെയും ബസിലും മെട്രോയിലും ബോട്ടിലും ഒരു മാസത്തേക്ക് യാത്ര ചെയ്യാനുള്ള ഒരു ട്രാവൽ കാർഡ് ഉണ്ടാക്കണം.|മുരളി തുമ്മാരുകുടി

Share News

കരകവിയുന്ന ടൂറിസം അതിരില്ലാത്ത സാധ്യതകൾകോവിഡിന്റെ ആദ്യകാലത്തിൽ ലോക്ക് ഡൗണുകൾ കോവിഡിനെ കൊന്നിട്ടിരുന്ന സാഹചര്യത്തിൽ കേരളത്തിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി ഒരു വെബ്ബിനാർ നടത്തിയിരുന്നു. “മുൻപൊന്നും കാണാത്ത രീതിയിൽ ഉള്ള ടൂറിസം ആണ് വരാൻ പോകുന്നത്, അതിന് വേണ്ടി തയ്യാറെടുക്കാനുള്ള അവസരമായി ഈ ലോക്ക് ഡൌൺ കാലത്തെ കാണണം” എന്നാണ് ഞാൻ അന്ന് അവരോട് പറഞ്ഞത്.ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ അവർക്ക് മാനസികമായ പിന്തുണ കൊടുക്കാൻ ഞാൻ നല്ല രണ്ടു വാക്ക് പറഞ്ഞു എന്നാണ് അവരിൽ മിക്കവരും കരുതിയത്. […]

Share News
Read More

കേരളത്തിൽ തൊഴിൽ ചെയ്യാൻ ആൾ ഇല്ലാത്തത് കൊണ്ടല്ല മറുനാട്ടിൽ നിന്നും ആളുകൾ ഇവിടെ വരുന്നത്. |ഇപ്പോൾ റിട്ടയർ ചെയ്തവർ ചൂലും തൂന്പായും ആയി പുറത്തിറങ്ങേണ്ടി വരും.| മുരളി തുമ്മാരുകുടി

Share News

റിട്ടയർ ചെയ്യാത്ത കാലം പ്രായം അറുപതിനോടടുക്കുന്നു. സ്‌കൂളിലും കോളേജിലും ഒക്കെയായി എന്റെ കൂടെ പഠിച്ച മിക്കവരും റിട്ടയർ ആയിക്കഴിഞ്ഞു.ഇനി കേന്ദ്ര സർക്കാർ ജീവനക്കാരായ കുറച്ചു പേരുണ്ട്. അടുത്ത വർഷം അവരും റിട്ടയർ ആകുംയു.എന്നിലെ റിട്ടയർമെന്റ് പ്രായം 65 ആണ്. ഓരോ പത്തു വർഷത്തിലും ഇത് റിവ്യൂ ചെയ്യാറുണ്ട്. 1990 കളിൽ ജോയിൻ ചെയ്തവർക്ക് അറുപത് വയസ്സിൽ റിട്ടയർ ആകാം. 2013 വരെ റിട്ടയർ ആയവർക്ക് 62 ൽ റിട്ടയർ ആകാം. താമസിയാതെ റിട്ടയർമെന്റ് പ്രായം 68 എങ്കിലും […]

Share News
Read More

കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

Share News

കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആംബുലന്‍സിന് പുറമേ മൂന്ന് മൊബൈല്‍ ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികള്‍, കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റ് എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടനാടന്‍ മേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും ഈ ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ വാഹനം എത്താത്ത പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്‍പ്പടെയുള്ള രോഗികളെ വാട്ടര്‍ ആംബുലന്‍സില്‍ കയറ്റി കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയിലാണ് ഈ […]

Share News
Read More

പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥരെ കാണാന്‍ കാലതാമസം പാടില്ല: പോ​ലീ​സ് മേ​ധാ​വിയുടെ ഉത്തരവ്

Share News

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങള്‍ക്ക് പോലീസിന്‍റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവായി. പോലീസ് സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണുന്നതിന് അകാരണമായ കാലതാമസം ഉണ്ടാകാന്‍ പാടില്ല. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സേവനം എത്രയുംവേഗം ലഭിക്കുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉറപ്പാക്കണം. എസ്.എച്ച്.ഒയുടെ അഭാവത്തില്‍ പരാതിക്കാരെ നേരില്‍ കാണാന്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ […]

Share News
Read More

ലഹരിയുടെ വലയിൽ മുറുകുന്ന കേരളം | Healthcare

Share News
Share News
Read More