‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല’- അനില്‍ കുമാറിന് ഡോ ജലീലിന്റെ മറുപടി
മലപ്പുറം: സിപിഎം നേതാവ് അഡ്വ. കെ അനില്‍ കുമാറിന്റെ പ്രസ്താവനക്കെതിരെ മുൻ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഫലമാണ് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു എന്നായിരുന്നു അനില്‍ കുമാറിന്റെ പരാമര്‍ശം. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീല്‍ പ്രതികരിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സൻസ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് […]
Read More