ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിൽ വരുന്ന പുതിയ സർക്കാരിനും ബഹു.മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാർക്കും അഭിനന്ദനങൾ ….
…. കേരള ജനതയെ സമഭാവനയോടെ കണ്ട് കരുതലായി കരുത്തായി മുന്നേറുവാൻ കഴിയട്ടെയെന്ന് ആശംസികുന്നു .
Read More…. കേരള ജനതയെ സമഭാവനയോടെ കണ്ട് കരുതലായി കരുത്തായി മുന്നേറുവാൻ കഴിയട്ടെയെന്ന് ആശംസികുന്നു .
Read Moreവി.ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയാകുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ നിയമസഭയിലെ മേശപ്പുറത്ത്കയറി നിൽക്കുന്നതിൻ്റെ ചിത്രങ്ങളും മാധ്യമങ്ങളോട് എന്തോ സംസാരിക്കുമ്പോൾ തെറ്റിപ്പോകുന്നതും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് അദ്ദേഹം മന്ത്രിയാകുന്നതിൻ്റെ കുഴപ്പം എടുത്തു കാണിക്കുന്നവരോടാണ്. ഡോക്ടർ ആരോഗ്യമന്ത്രിയും അധ്യാപകൻ വിദ്യാഭ്യാസ മന്ത്രിയും കായികതാരം സ്പോർട്സ് മന്ത്രിയും, വക്കീൽ നിയമമന്ത്രിയും ആകണമെന്നു കരുതിയാൽ തെറ്റൊന്നും പറയാനാവില്ല. നിയമപഠനം പൂർത്തിയാക്കിയ ആൾ, ചെറുപ്പത്തിൽ തന്നെ പഞ്ചായത്ത് പ്രസിഡൻ്റും കോർപ്പറേഷൻ മേയറുമായൊരാൾ, കായിക മേഖല സംഘാടകൻ, ട്രേഡ് യൂണിയൻ നേതാവ്, രണ്ടു തവണ എംഎൽഎ ആയ […]
Read Moreകെ.കെ.ശൈലജ ആരോഗ്യ വകുപ്പിനു നൽകിയ ജനകീയ മുഖം നിലനിർത്തുമെന്ന് ആത്മവിശ്വാസം ഉണ്ടോ? കെ.കെ.ശൈലജയ്ക്ക് പകരക്കാരി ആകുമോ? ആരോഗ്യ വകുപ്പിൽ തിളങ്ങുമോ? ഈ മഹാമാരിക്കാലത്തെ മന്ത്രി പദം വെല്ലുവിളി ആകുമോ? വീണ ജോർജ് എന്ന മാധ്യമ പ്രവർത്തകയായിരുന്ന മന്ത്രി നേരിടുന്ന ചോദ്യങ്ങളിൽ ചിലത് മാത്രം. മാധ്യമ പ്രവർത്തകയായിരുന്നെങ്കിൽ വീണയും ചോദിക്കുമായിരുന്ന ചോദ്യങ്ങൾ. വർഷങ്ങൾക്ക് മുമ്പ് വീണ മാധ്യമ പ്രവർത്തക ആയി എത്തിയപ്പോൾ വാർത്ത വായനയ്ക്ക് അപ്പുറം ചർച്ചകളിൽ തിളങ്ങുമോ എന്ന് സംശയിച്ചവരെ അതിശയിപ്പിച്ച് സൗമ്യവും എന്നാൽ കൃത്യതയും ,കർക്കശ […]
Read Moreകഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുപ്രചാരണം മൂർധന്യത്തിലെത്തി നിൽക്കുമ്പോഴാണ് വീണാ ജോർജിനെ കാണുന്നത്. അവർ പ്രകടമായി മുൻപിൽ നിൽക്കുമ്പോഴായിരുന്നു ഏഷ്യാനെറ്റ് ഒരു കുത്തിത്തിരുപ്പ് സർവ്വേയുമായി വന്നതും അവരെ മൂന്നാം സ്‌ഥാനത്തു കൊണ്ടുപോയി ഇട്ടതും. അതൊരു വലിയ തിരിച്ചടിയായി. അല്ലായിരുന്നെകിൽ ഇന്നവർ ഒരു എം പി ആയിരുന്നേനെ. വേണമെങ്കിൽ ഏഷ്യാനെറ്റിന് ഒരു നന്ദി ഇപ്പോൾ പറയാവുന്നതാണ്. ഇക്കഴിഞ്ഞ നിയമസഭയിലെ അംഗങ്ങളിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുമായിരുന്ന ഒരാളായിരുന്നു വീണ. അതുകൊണ്ടുതന്നെ അവർ ജയിക്കും എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ചില നിരീക്ഷകന്മാരോട് […]
Read More.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാകട്ടെ ….എല്ലാവിധ ആശംസകളും നേരുന്നു
Read Moreവികസന പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ ഒരു വഴിത്തിരിവിലെത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് എറണാകുളത്തിന് അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തമായി ഒരു മന്ത്രിയെ ലഭിക്കുന്നത്. ജില്ലയുടെ അലകും പിടിയും വികസന വെല്ലുവിളികളും ജനങ്ങളുടെ അഭിലാഷങ്ങളുമൊക്കെ വളരെ അടുത്തറിയാവുന്ന പി രാജീവ് മന്ത്രിയായെത്തുന്നത് നവകേരള നിര്‍മിതിയില്‍ എറണാകുളത്തെ അര്‍ഹമായ സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയാണ് പെതുവെ പങ്കുവയ്ക്കപ്പെടുന്നത്. പ്രത്യേകിച്ചും കോവിഡ് ഉയര്‍ത്തിയ വെല്ലുവിളിയില്‍ ജില്ലയിലെ സാമ്പത്തിക മേഖലയാകെ പകച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍. ജില്ലയെ കാത്തിരിക്കുന്ന വലിയ അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കാനും പുതിയ ദിശാബോധം നല്‍കാനും […]
Read Moreകർഷക കുടുംബത്തിൽ ജനിച്ച ഞാൻ വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോൾ എന്റെ മാതാപിതാക്കൾക്ക് ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അകമഴിഞ്ഞ പിന്തുണയും സഹകരണവും നൽകി. അപ്പച്ചന് കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ഒരുപങ്ക് എനിക്ക് സ്കൂട്ടറിൽ പെട്രോളടിക്കാനും ചെലവിനുമായി തരുമ്പോഴും നിറഞ്ഞ പുഞ്ചിരി എന്നെ മുന്നോട്ട് നയിച്ചു. കോളേജ് പഠനകാലത്ത് എന്റെ സുഹൃത്തുക്കളിൽ മിക്കവരും രാത്രികാലങ്ങളിൽ എന്നോടൊപ്പം വീട്ടിലാണ് ഭക്ഷണവും താമസവും നടത്തിയിരുന്നത്. യാതൊരു എതിർപ്പും കൂടാതെ ഞങ്ങൾക്ക് എല്ലാവർക്കും ഭക്ഷണം വെച്ചു വിളമ്പിതരുന്ന അമ്മയായിരുന്നു എന്റെ ഏറ്റവും […]
Read More