അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42❤️💦🤰🤰 പ്രിയ ദമ്പതികളെ പുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 💦❤️ മാസംതോറും നടത്തിയിരുന്ന ബേബിഷൈൻ റിട്രീറ്റ് മാർച്ച് 05,06,07 തീയതികളിൽ (6.00 pm- 9.00 pm)ഓൺലൈനായി വീണ്ടും ആരംഭിക്കുകയാണ്.❤️💦❤ കുഞ്ഞിന് ജന്മം നൽകുവാൻ, ശാരീരികമായും, മാനസികമായും, ആത്മീയമായും ദമ്പതികളെ ഒരുക്കുന്ന Psycho- Spiritual ക്ലാസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 💦🤰❤️ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം […]
Read Moreഅഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ഗർഭിണിയാക്കി: സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ
പട്‌ന: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് കോടതി വധശിക്ഷ വിധിച്ചു. കേസില്‍ പ്രതിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതിയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. മറ്റൊരു പ്രതിയായ സ്‌കൂളിലെ അധ്യാപകന്‍ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാള്‍ 50000 രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പട്‌നയിലെ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേഷ് […]
Read More“ഞങ്ങളുടെ ജനപിന്തുണ സിപിഎമ്മിന് നന്നായി അറിയാം’: ജോസ് കെ. മാണി
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്‍റെ ജനപിന്തുണ സിപിഎമ്മിന് നന്നായി അറിയാമെന്ന് ജോസ് കെ. മാണി. എൽഡിഎഫിലെ സീറ്റ് നിർണയത്തിൽ ആ പരിഗണന തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണിക്ക് കിട്ടിയ ജൂനിയര്‍ മാൻഡ്രേക്കാണെന്ന മാണി സി. കാപ്പന്‍റെ പ്രസ്താവനയിൽ അതേ നാണയത്തിൽ മറുപടി പറയാനില്ല. പാലായുടെയും കേരള കോൺഗ്രസിന്‍റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
Read Moreബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു: 34 മരണം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 34 പേര്‍ മരിച്ചു. മധ്യപ്രദേശിലെ സിദ്ധിയിലാണ് അപകടമുണ്ടായത്. സിദ്ധിയില്‍ നിന്ന് സത്‌നയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കനാലിലേക്ക് വീണ ബസ് പൂര്‍ണമായി മുങ്ങിപ്പോയതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ച 34 പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഏഴ് പേരെ രക്ഷപ്പെടുത്തി.
Read More“അഹങ്കാരവും ധിക്കാരവും, ഇതിന് വലിയ വില നൽകേണ്ടിവരും’: സർക്കാരിന് മുന്നറിയിപ്പുമായി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർഥികളുടെ സമരം പരിഹരിക്കാൻ ശ്രമിക്കാത്ത സർക്കാരിന് അഹങ്കാരവും ധിക്കാരവുമാണെന്ന വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിന് അവർ വലിയ വില നൽകേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകി. സമരം ചെയ്യുന്നവര്‍ അനുഭവിക്കുന്ന വേദനയുടെ ഒരംശം ഭരണത്തിലിരിക്കുന്നവർ തിരിച്ചറിയുന്നില്ല. യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രശ്ങ്ങള്‍ ഇന്നത്തേത് മാത്രമല്ല, ഭാവിയിലേക്കും ഉള്ളതാണ്. പിഎസ്സി റാങ്ക് ലിസ്റ്റ് അവസരങ്ങളുടെ ലിസ്റ്റായാണ് യുഡിഎഫ് കാണുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Read Moreകേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 35000 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ 30,000 സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വരെ വേഗത നെറ്റ്കണക്ഷന് ലഭിക്കും. ഇതോടൊപ്പം ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി വീടുകളിലും എത്തിക്കുകയാണ്. ലോകത്ത് ഏറ്റവും വലിയ […]
Read Moreകോണ്‍ഗ്രസിനെ ഇല്ലാതാക്കാതെ ബിജെപിയ്ക്ക് മുന്നോട്ടു വരാനാകില്ല: ബി. ഗോപാലകൃഷ്ണന്
കൊച്ചി: കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയാണ് കേരളത്തില്‍ ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. കേരള രാഷ്ട്രീയത്തില്‍ രണ്ടാം സ്ഥാനമാണ് ബിജെപി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാതെ ബിജെപിയ്ക്ക് മുന്നോട്ടു വരാനാകില്ലെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുക്ത കേരളവും ഉണ്ടാകേണ്ടതുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഗോപാലകൃഷ്ണന് വ്യക്തമാക്കി. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ഗുണമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
Read Moreഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019-20ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാര്‍/കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുന്ന തൊഴില്‍ദായകര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹോം ഫോര്‍ മെന്റലി ഡിഫറന്റ് ചില്‍ഡ്രന്‍ (എച്ച്.എം.ഡി.സി.) മാതൃകാ സ്ഥാപനമായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മന്ത്രി അവാര്‍ഡ് പ്രഖ്യാപിച്ചത്. അസ്ഥി പരിമിതി വിഭാഗത്തില്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരായി തിരുവനന്തപുരം […]
Read Moreജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു. സിപിഎമ്മുകാര്‍ പലയിടത്തും ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി. കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്. ലക്ഷക്കണക്കിന് […]
Read More