സ്മാര്‍ട്ട് വോട്ടറാകാന്‍ കൈപ്പുസ്തകം.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംശയരഹിതമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകം തയ്യാര്‍. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍, എ. ഡി. എം സി. എസ്. അനിലിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. വോട്ടര്‍ റെജിസ്‌ട്രേഷന്‍ പ്രക്രിയ, വോട്ടുചെയ്യേണ്ട രീതി തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വരെ നീളുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷി-മുതിര്‍ന്നവോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. വോട്ടുചെയ്യുന്നതിനായി തിരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളുമുണ്ട്. സമ്മതിദായകരുടെ പ്രതിജ്ഞയ്‌ക്കൊപ്പം വെബ്‌സൈറ്റിലേക്കുള്ള […]
Read Moreവയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ആദരിച്ചു.
വയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ആദരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി വീട്ടിലെ 101 വയസ്സുള്ള മേരി സെബാസ്റ്റ്യനെയാണ് ജില്ലാ കളക്ടർ ആദരിച്ചത്. മക്കളും കൊച്ചുമക്കളുമായി 68 അംഗങ്ങളുള്ള കുടുബത്തിലെ ഗ്യഹനാഥയാണ് മേരി സെബാസ്റ്റ്യൻ. എറണാകുളം നിയോജക മണ്ഡലത്തിലെ 9-ാo നമ്പർ ബൂത്തിലെ വോട്ടർ ആയ മേരി സെബാസ്റ്റ്യൻ 1952 ലെ ആദ്യ തെരഞ്ഞെടുപ്പു മുതൽ വോട്ട് ചെയ്തു വരുന്നു. ചടങ്ങിൽ ഇലക്ഷൻ ഡെ. കളക്ടർ എസ് ബിന്ദു, ചേരാനല്ലൂർ പഞ്ചായത്തംഗം ബെന്നി ഫ്രാൻസിസ്, എറണാകുളം സ്പെഷ്യൽ വില്ലേജ് ഓഫീസർ […]
Read Moreഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ
ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ
Read More