തട്ടിപ്പുകാർ ഉപയോഗിക്കുന്ന 12 സാധാരണ തന്ത്രങ്ങൾ:|സൂക്ഷിക്കുക, സുരക്ഷിതരായിരിക്കുക.!

Share News

തട്ടിപ്പുകാർ ഉപയോഗിക്കുന്ന 12 സാധാരണ തന്ത്രങ്ങൾ: സൂക്ഷിക്കുക, സുരക്ഷിതരായിരിക്കുക.! തട്ടിപ്പുകാർ എല്ലാ പ്രായത്തിലുമുള്ള ആളുകളെയാണ് ലക്ഷ്യമിടുന്നത്, പ്രത്യേകിച്ച് ദുർബലരായ മധ്യവയസ്കരും പ്രായമായവരും . പൊതുവായ തന്ത്രങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക: 1. *ട്രായ് ഫോൺ കുംഭകോണം*: നിങ്ങളുടെ മൊബൈൽ നമ്പർ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രസ്താവിക്കുന്ന തട്ടിപ്പുകാർ ട്രായിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നു, സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും.-യാഥാർത്ഥ്യം: ട്രായ് സേവനങ്ങൾ താൽക്കാലികമായി നിർത്തിയില്ല; ടെലികോം കമ്പനികൾ ചെയ്യുന്നു. 2. *പാഴ്സൽ കസ്റ്റംസിൽ കുടുങ്ങി*: നിരോധിതവസ്തുക്കൾ അടങ്ങിയ ഒരു പാഴ്സൽ തടഞ്ഞുവെന്ന് […]

Share News
Read More

നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സുരക്ഷിതമാണ്, അത് നിങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന അഭിപ്രായമാണെങ്കിലും,അല്ലെങ്കിലും

Share News

മുല്ലപെരിയാർ ഡാം തകരുമോ? അയ്യായിരത്തോളം വർഷം കഴിഞ്ഞും തകർന്നു വീഴാതെ നിൽക്കുന്ന മനുഷ്യ നിർമ്മിതിയാണ് പിരമിഡുകൾ. എന്തുകൊണ്ടായിരിക്കും പിരമിഡുകൾ കാലത്തെ അതിജീവിച്ചു നിൽക്കുന്നത്? ഒറ്റ വാചകത്തിലെ ഉത്തരം ഫിസിക്സിലെ നിയമങ്ങൾ പ്രകാരം അതിന് ഇനിയും തകർന്നു വീഴാനാകില്ല എന്നാണ്. വിശദീകരിക്കാം. നിങ്ങൾ ഒരു ടിപ്പറിൽ കുറെ കല്ലും, മണ്ണും ഒരിടത്തു കൊണ്ടുപോയി തട്ടുക. എന്തായിരിക്കും അതിന്റെ രൂപം? ഒരു കൽകൂന അല്ലെ? അതായത് പിരമിഡ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഉയരത്തെ അപേക്ഷിച്ച് തറ വിസ്തീർണ്ണം വളരെ കൂടിയ […]

Share News
Read More

വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയായി; ഫലപ്രഖ്യാപനംവരെ വോട്ടുകള്‍ സുരക്ഷിതം.

Share News

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഫലപ്രഖ്യാപനദിനംവരെ വോട്ടുരേഖപ്പെടുത്തിയ യന്ത്രങ്ങളെല്ലാം സുരക്ഷിതമായിരിക്കും. കൊല്ലം സെയിന്റ് അലോഷ്യസ് സ്‌കൂളില്‍ യന്ത്രങ്ങളെല്ലാം സുരക്ഷിതമായി സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി സീല്‍ ചെയ്തു. ഏഴു മണ്ഡലങ്ങള്‍ക്കുമായി 29 സ്‌ട്രോംഗ് റൂമുകളുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 5.30ന് മോക്‌പോളിംഗോടെ തുടങ്ങിയ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ സെയിന്റ് അലോഷ്യസ് സ്‌കൂളില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടേയും എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുടേയും തിരഞ്ഞെടുപ്പ് പൊതു […]

Share News
Read More

സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട്‌ പോകുന്നത് അപ്പനായാലും തടയണം. |ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ.| ഡോ .സി ജെ ജോൺ

Share News

അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല . അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ? ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്. സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട്‌ പോകുന്നത് അപ്പനായാലും തടയണം. മാതാ പിതാക്കൾക്ക് കുട്ടിയെ ഉപദ്രവിക്കാനോ […]

Share News
Read More

4 വയസ് വരെ ഉള്ള കുട്ടികൾക്ക് ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റുംഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു.

Share News

അതിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ മറ്റൊരു മാതൃക കൂടി ഈ ചിത്രത്തിലുണ്ട്. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്കരിക്കപ്പെടുകയാണ് ഇനി മുതൽ ഒൻപത് മാസത്തിനും നാലു […]

Share News
Read More

കടല്‍ പേടിയില്ലാതെ ചെല്ലാനം: ടെട്രാപോഡ് സ്ഥാപിച്ച പ്രദേശങ്ങള്‍ സുരക്ഷിതം

Share News

മണ്‍സൂണ്‍ കനത്തിട്ടും ചെല്ലാനത്ത് കടലേറ്റം രൂക്ഷമായിരുന്ന പല പ്രദേശങ്ങളും ഇപ്പോഴും ശാന്തമാണ്. ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാപോഡ് പദ്ധതിയാണ് ഇതിന് വഴിയൊരുക്കിയത്. 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് ഇപ്പോള്‍ നടക്കുന്നത്. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭത്തില്‍ നിന്നു സംരക്ഷണം ഒരുക്കാന്‍ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണത്തോടെ സാധിച്ചു. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് […]

Share News
Read More