ഒറ്റപ്പെട്ട് പോകുന്നവരെ തിരിച്ചറിഞ്ഞു ഒപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിട്ടു എന്ത് കാര്യം ?

Share News

അഴിമതി രഹിതമായ ഉദ്യോഗ ചരിത്രവും, ഭരണത്തിലിരിക്കുന്ന അദ്ദേഹം വിശ്വസിച്ചിരുന്ന രാഷ്‌ടീയ പ്രസ്ഥാനവും ഒപ്പമുണ്ടാകുമെന്ന വിചാരത്തിന് ഓർക്കാപ്പുറത്തു കനത്ത പ്രഹരമേറ്റപ്പോൾ ഈ ഉദ്യോഗസ്ഥൻ വല്ലാത്ത ഒറ്റപ്പെടലിലും നിസ്സഹായതയിലും വീണ്‌ പോയോ?എന്നാലും എന്നോട് ഇത് ചെയ്തല്ലോയെന്ന നൈരാശ്യം പിടി കൂടെയോ ?അതും ഒരു സാധ്യതയാണ്. ഒരു രാഷ്ട്രീയ പാർട്ടിയിലെ ഭരിക്കുന്ന സ്വാധീനമുള്ള വർഗ്ഗമെന്ന ഒരു വിഭാഗവും അവർക്ക് വിരട്ടാവുന്ന മറ്റുള്ളവരെന്ന വർഗ്ഗവും അതേ പാർട്ടിക്കുള്ളിൽ തന്നെ രൂപപ്പെട്ട് വരുന്നത് ദൗർഭാഗ്യകരമാണ് . തെരഞ്ഞെടുക്കപ്പെട്ട ആ ജനപ്രതിനിധി ഇടിച്ചു കയറി വന്ന് […]

Share News
Read More

അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം വിദ്യാർത്ഥിനിയുടെ കുടുംബത്തിനും വിദ്യാർത്ഥികൾക്കും നീതി ഉറപ്പാക്കും.

Share News

വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കും. അധ്യാപകർ കുറ്റക്കാരെങ്കിൽ നടപടിയെടുക്കും. വാർഡനെ സ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റുഡന്റ്സ് യൂണിയൻ രൂപീകരിക്കുന്നത് തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി വേണമെന്നും മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം ഒരുക്കും. ഗ്രീവൻസ് സെൽ ശക്തമാക്കും. ആർക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ല. സർക്കാരെടുത്ത മുൻകയ്യിനോട് വിദ്യാർഥിസമൂഹവും മാനേജ്‌മെന്റും ക്രിയാത്മകമായി പ്രതികരിച്ചതിലും സമരപരിപാടികൾ അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചതിലും സന്തോഷമുണ്ട്. മന്ത്രി ഡോ .ആർ ബിന്ദു

Share News
Read More

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിലാണ്|മുഖ്യമന്ത്രി പിണറായി വിജയൻ

Share News

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിലാണ്. അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരമാണ് 64,006 കുടുംബങ്ങൾ ഉൾപ്പെട്ട അന്തിമ പട്ടിക തയ്യാറാക്കിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറം, 11.4% തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. കോട്ടയമാണ് ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല. ആലപ്പുഴ ജില്ലയിലെ കുമാരപുരം, […]

Share News
Read More

സ്വവർഗ്ഗ വിവാഹ ബന്ധത്തിന്എതിരായി നിലപാടെടുത്തനരേന്ദ്രമോഡി സർക്കാരിന് അഭിനന്ദനങ്ങൾ.

Share News

മനുഷ്യവികാരങ്ങളെല്ലാം നിയന്ത്രണമില്ലാതെ ആസ്വദിക്കാമെന്നും എവിടെവച്ചും അത് പ്രകടിപ്പിക്കാം എന്നുമുള്ള ആധുനിക മനുഷ്യൻ്റെ വഴിതെറ്റിയ ചിന്തകളെ എതിക്കപ്പെടേണ്ടതാണ്. 25 ലക്ഷത്തോളം വരുന്ന സ്വവർ ഗാനുരാഗികളുടെ ആവശ്യം 2018ൽ സുപ്രീംകോടതി അനുവദിച്ചിരുന്നു. അതിനെതിരെ വന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തിരക്കിയപ്പോഴാണ് നരേന്ദ്രമോഡി സർക്കാർ നൂറ്റാണ്ടുകളായുള്ള ആർഷഭാരതത്തിന്റെ സംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സത്യവാങ്മൂലം നൽകിയിരിക്കുന്നത്. സ്വവർഗ വിവാഹം ഭാരതത്തിൽ നിയമവിരുദ്ധമാകാൻ പോവുകയാണ്. ഏതൊരു മനുഷ്യവ്യക്തികൾക്കും മറ്റു മനുഷ്യർക്ക് ശല്യമില്ലാതെ എന്ത് പ്രവർത്തി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഇൻഡൃൻ ഭരണഘടനഉറപ്പുതരുന്നുണ്ട്. എങ്കിലും രാജ്യത്തിൻ്റെ […]

Share News
Read More

സർക്കാർ ഒപ്പമുണ്ട്. നമ്മൾ ഒരുമിച്ച് നിന്ന് ഈ സാഹചര്യത്തെ സുരക്ഷിതമായി മറികടക്കും.|മുഖ്യമന്ത്രി

Share News

കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നത്. പൊതുസമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട ആശങ്ക ഉയർന്നുവരികയും ചെയ്യുന്നുണ്ട്. പക്ഷേ, ഇതുപോലൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച ജനതയാണ് നമ്മൾ. ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മൾ കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചത്. ഐസിഎംആറിൻ്റെ സെറോ പ്രിവലൻസ് പഠനപ്രകാരം കേരളത്തിൽ ഏകദേശം 11 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. ഇന്ത്യൻ ശരാശരി ഏകദേശം 25 ശതമാനം ആണെന്നോർക്കണം. ഇതു നമുക്ക് സാധിച്ചത് നമ്മൾ കാണിച്ച […]

Share News
Read More