ഭാരതത്തിലെ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയടക്കമാണ് വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നത്
കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈ ലോകത്തിൽ ക്രിസ്തുവിനു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത് വിശുദ്ധിയുടെ പൂർണ്ണതയിലെത്തിയ 10 പേരും വിവിധ രാജ്യക്കാരാണ്. ഇരുപതാം നൂറ്റാണ്ടിൽ നാസി ജർമ്മനിയുടെ ആദ്യ തടങ്കൽപ്പാളയമായ ഡാച്ചാവു കോൺസൻട്രേഷൻ ക്യാമ്പിൽ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ച വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാൻഡ്സ്മാ ഇവരിലൊരാളാണ്.
Read Moreസ്വന്തംവാക്കുകളിലും പറഞ്ഞ നിലപാടുകളിലും നിന്നും ഒരിഞ്ചു പോലും മാർ കല്ലറങ്ങാട്ടു പിന്നോട്ടു പോയില്ല.|അന്നുംഇന്നും എന്നും ഇന്ത്യൻ ദേശീയതയോടും രാഷ്ട്രത്തിന്റെ ഉത്തമ രാഷ്ട്രീയ താല്പ്പര്യങ്ങളോടും ചേർന്നു നിൽക്കുന്ന ഒരു പാരമ്പര്യത്തിന്റെ ചരിത്രമാണ് പാലായ്ക്കും പറയുവാനുള്ളത്.|ഡോ. സിറിയക് തോമസ് .
ഇന്നു അഭിവന്ദ്യ പാലാ ബിഷപ്പ്മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെമെത്രാഭിഷേക വാർഷികമാണ്. 2004 മെയ് 2 നാണ് പിതാവു ബിഷപ്പായി ഔദ്യോഗികമായി അഭിഷേകം ചെയ്യപ്പെട്ടത്. അതു വരെ കോട്ടയം വടവാതൂർ അപ്പസ്തോലിക് സെമിനാരി പ്രൊഫസറും പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റുമായിരുന്നു ഡോ.ജോസഫ് കല്ലറങ്ങാട്ടു അച്ചൻ .അന്നും അറിയപ്പെടുന്ന ദൈവശാസ്ത്രഞ്‌ജനും സഭാ പണ്ഡിതനും വേദ വിജ്ഞാനീയ വിദഗ്ധനുമായിരുന്നു ബഹു. കല്ലറങ്ങാട്ടച്ചൻ . എഴുപത്തിയഞ്ചാം വയസ്സിൽ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ്വിരമിക്കൽ സന്നദ്ധത റോമിൽ അറിയിച്ച നാളുകളിൽത്തന്നെ പിൻഗാമിയെക്കുറിച്ചുള്ള ഊഹോപോഹങ്ങളിൽ സാധ്യതാ […]
Read Moreഭാരതത്തിന്റെ ദേശീയതയും അഖണ്ഡതയും മുറുകെപ്പിടിച്ചുകൊണ്ട് രാഷ്ട്രപുരോഗതിക്കും സാമൂഹിക ഉന്നമനത്തിനുമായി പ്രയത്നിക്കുന്ന പാരമ്പര്യമാണ് ക്രൈസ്തവ സഭകൾക്കുള്ളത്. |ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്
പ്രസ്താവന കാക്കനാട്: ഇന്ത്യൻ ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് സ്വതന്ത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനും തങ്ങളുടെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും തലമുറകളിലേക്ക് കൈമാറുന്നതിനുമുള്ള അവകാശം മൗലികമായി വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. അതുപോലെതന്നെ ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഒരു ഇന്ത്യൻപൗരന് ഏതുമതവും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മൗലികമായ അവകാശമുണ്ട്. ആയതിനാൽ സ്കൂൾ പഠനത്തോടൊപ്പം തന്നെ ക്രൈസ്തവ വിദ്യാർത്ഥികൾക്ക്, ക്രിസ്തീയ മതബോധനം നൽകുകയെന്നത് ക്രിസ്ത്യൻ ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായിനൽകപ്പെട്ടിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. വസ്തുത ഇതായിരിക്കെ, ക്രിസ്ത്യൻകുട്ടികൾക്ക് മാത്രമായി, സ്കൂൾ […]
Read Moreമാൻവെട്ടം സെന്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ സ്ഥലവും വീടും ഇല്ലാത്തവർക്കായി പണിത നാലു വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും (ഹോം പാലാ പ്രോജെക്ടിന്റെ 500 -മത്തേത് ) ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു
ശ്രീ കുര്യൻ ജോസഫ് മുതുകാട്ടുപറമ്പിൽ, അഡ്വ മോൺസ് ജോസഫ് എം എൽ. എ, സി എം ജോർജ്, ഫാ ജോസഫ് തലോടി, ശ്രീ ജോസ് പുത്തൻകാല, മോൺ ജോസഫ് മലേപറമ്പിൽ, ഫാ സൈറസ് വേലമ്പറമ്പിൽ, ശ്രീമതി നിർമ്മല ജിമ്മി, ശ്രീ പോൾ കാരിക്കമുകളേൽ, ശ്രീ തങ്കച്ചൻ കരിനാട്ട് എന്നിവർ സമീപം. ഫാ സൈറസ് വേലമ്പറമ്പിൽ
Read Moreസീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടരും|എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും .
കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ ഒരു പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകുന്നേരം ഓൺലൈനിൽ ചേരുകയുണ്ടായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നും തുടരുന്നതാണെന്ന് സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറി .ഫാ. അലക്സ് ഓണംപള്ളി ഇന്നലെ നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു . സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് […]
Read Moreപ്രതിമാസം രണ്ടായിരത്തിലേറെ പേർക്ക് സൗജന്യ ഡയാലിസിസ് സൗകര്യവുമായി തലശ്ശേരി അതിരൂപത
മലയോര മേഖലയ്ക്ക് കരുതലിന്റെ കര സ്പർശവുമായി തലശ്ശേരി അതിരൂപതസെന്റ് ജോസഫ് സ് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കരുവഞ്ചാൽഅത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയ പതിനാറോളം ഡിപ്പാർട്ട്മെന്റ്കൾ… പ്രഗൽഭരായ ഡോക്ടർമാർ. പ്രതിമാസം രണ്ടായിരത്തിലേറെ സൗജന്യ ഡയാലിസിസ് സൗകര്യവുമായി എയ്ഞ്ചൽ ഡയാലിസിസ് സെന്റർ.. . അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ… സാൻജോസ് സ്പെഷ്യൽ ഹെൽത്ത് കാർഡ്. തുടങ്ങിയ ഒട്ടനവധി അത്യാധുനിക സൗകര്യങ്ങളുമായി യൗസേപ്പിതാവിനെ തിരുനാൾ ദിനത്തിൽ പ്രവർത്തനമാരംഭിക്കുന്നു… . സെന്റ് ജോസഫ് സ് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കരുവഞ്ചാൽ
Read Moreതലശ്ശേരി അതിരൂപതക്ക് ദൈവം നൽകിയ സമ്മാനമാണ് സ്നേഹ ബഹുമാനപ്പെട്ടവള്ളോപ്പള്ളി പിതാവ്.
തലശ്ശേരി അതിരൂപതക്ക് ദൈവം നൽകിയ സമ്മാനമാണ് സ്നേഹ ബഹുമാനപ്പെട്ടവള്ളോപ്പള്ളി പിതാവ്. കുടിയേറ്റ നാളുകളിൽ മനുഷ്യർക്ക് ദേവാലയവും ശുശ്രൂഷകളും ഒക്കെ നൽകാൻ … മനുഷ്യരുടെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ് സൗകര്യങ്ങളും ഒക്കെ നൽകാൻ മുന്നിട്ടിറങ്ങിയ പിതാവിന് എത്ര നന്ദി പറഞ്ഞാലും മതിയാവുന്നതല്ല. കാടുകൾ വെട്ടിത്തെളിച്ച് കുടിയേറിയവർക്ക് പ്രകാശമായി ഉയർത്തിയ ദേവാലയങ്ങളും ദൈവവിളികളുമെല്ലാം നമ്മെ രക്ഷയിലേക്ക് നടത്തിയതായിരുന്നു എന്ന് വിശ്വസിക്കുന്നു. വളരെ പ്രത്യേകമായി എന്നെ സംബന്ധിച്ച് ഓർമയിലുള്ള ദിനമാണ് ആദ്യ കുർബ്ബാന സ്വീകരണവും സ്ഥൈര്യലേപനവും. പിതാവിൻ്റെ കൈ വെയ്പ്പിൽ നിന്നാണത് നൽകപ്പെട്ടത്. […]
Read Moreകോലം കത്തിക്കൽ സഭാസംവിധാനങ്ങളോടുള്ള വെല്ലുവിളി|സീറോമലബാർ സഭ
സീറോമലബാർ സഭ മാധ്യമ കമ്മീഷൻകാക്കനാട് റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ ലെയൊണാർദോ സാന്ദ്രി യുടെയും സീറോമലബാർ സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയും കോലങ്ങൾ കത്തിച്ച് ചില അത്മായ നേതാക്കളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സഭയിലെ മുഴുവൻ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ നടപടി തികച്ചും ധിക്കാരപരവും സഭാസംവിധാന ങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. പൗരസ്ത്യ സഭകൾക്കായുള്ള മാർപാപ്പായുടെ പ്രതിനിധിയെ പരസ്യ മായി അധിക്ഷേപിക്കുന്നത് പരിശുദ്ധ പിതാവിനെതിരായ നീക്കമായി മാത്രമേ […]
Read More