ഉണ്ണിമേനോന്‍ എന്ന മേല്‍വിലാസം|ഒരു പൊതുപ്രവര്‍ത്തകന് ജനഹൃദയങ്ങളിലേക്കു സഞ്ചരിച്ചെത്താന്‍ സൈക്കിള്‍ തന്നെ ധാരാളമെന്നു തന്നെയാണ് ആ കാഴ്ചകള്‍ അന്നെല്ലാം പഠിപ്പിച്ചത്.

Share News

ഉണ്ണിമേനോന്‍ എന്ന മേല്‍വിലാസം എവിടെയാ വീട്?കാഞ്ഞൂര്‍ ആറങ്കാവില്‍.ആറങ്കാവില്‍….?! ഉണ്ണിമോനോന്റെ വീടിനടുത്ത്…ഓകെ; ഇപ്പോ മനസിലായി._ ഞാനും ഈ നാട്ടിലെ പലരും ജന്മനാട് പരിചയപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ക്കിടയില്‍ മുകളില്‍ കുറിച്ചതും പലപ്പോഴും ഉണ്ടായിരുന്നു.അതെ; ഈ നാടിനും നാട്ടുകാര്‍ക്കും ഒരു മേല്‍വിലാസം തന്നെയായിരുന്നു ഇന്ന് അന്ത്യയാത്രാമൊഴി ചോദിച്ചകന്ന എം. ഉണ്ണിമേനോന്‍. അയല്‍ക്കാരനും നാട്ടുകാരനും നേതാവുമൊക്കെയായിരുന്നു ഞങ്ങള്‍ക്ക് അദ്ദേഹം. ആറങ്കാവില്‍ തുടങ്ങി, ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കറകളഞ്ഞ പൊതുപ്രവര്‍ത്തനവഴികളിലൂടെ കാഞ്ഞൂരിനാകെയും പ്രിയപ്പെട്ടതായി മാറി, ഈ വേറിട്ട നേതാവ് ജീവിതം കൊണ്ടെഴുതിയ മേല്‍വിലാസം. *സൈക്കിളിലേറി ഹൃദയങ്ങളിലേക്ക്* പഞ്ചായത്ത് […]

Share News
Read More

പ്രമുഖ ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി.മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിക്കുന്നു.

Share News

ചെറിയ എ പി ഉസ്താദ് എന്നറിയപ്പെടുന്ന അദ്ദേഹം ഇസ്ലാമിക കർമ്മശാസ്ത്ര പഠനരംഗത്തെ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളും ഫത് വകളും പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. നിരവധി മഹല്ലുകളുടെ ഖാസിയും ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഉടമയുമായിരുന്ന മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ

Share News
Read More

പാലാ വിളക്കുമാടം ജോഷി ഏബ്രഹാം കള്ളിവയലില്‍ (ജോസ്- 65) നിര്യാതനായി.| കള്ളിവയലില്‍ | സംസ്‌കാരം നാളെ ബുധന്‍ (16-11-2022) രാവിലെ 11ന് കാരണക്കോടം സെന്റ് ജൂഡ് പള്ളിയില്‍.

Share News

ജോഷി ഏബ്രഹാം കള്ളിവയലില്‍ (ജോസ്- 65) ഇന്നു പുലര്‍ച്ചെ നിര്യാതനായ വിവരം ഏറെ വ്യസനത്തോടെ അറിയിക്കുന്നു. പാലാ വിളക്കുമാടം കള്ളിവയലില്‍ പരേതരായ കെ.എ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്. സംസ്‌കാരം നാളെ ബുധന്‍ (16-11-2022) രാവിലെ 11ന് കാരണക്കോടം സെന്റ് ജൂഡ് പള്ളിയില്‍. എറണാകുളം കതൃക്കടവ് മാര്‍വല്‍ അവന്യൂവിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥനും മുന്‍ മന്ത്രി കെ.എം. കോരയുടെ മകനുമായ മാത്യു കരുവേലിത്തറയുടെയും എം.ജി. കൊല്ലംകുളത്തിന്റെ (കാഞ്ഞിരപ്പള്ളി) മകള്‍ […]

Share News
Read More

അലക്സ് പിതാവിനും കുടുംബത്തിനും പരേതർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.

Share News

മാനന്തവാടി: മാനന്തവാടി രൂപതയുടെ സഹായമെത്രാനായ ബിഷപ് അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടി (55), അദ്ദേഹത്തിന്റെ മകൻ വിൻസ് (18) എന്നിവർ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. പുറത്തേക്കിറക്കാൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ട് ചുറ്റുമതിൽ പൊളിച്ച് കിണറിലേക്ക് പതിച്ചതാണ് അപകടകാരണം. പുറത്തേക്കെടുക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും പിന്നീട് ആശുപത്രിയിൽ വച്ച് വിൻസും മരണത്തിന് കീഴടങ്ങി. ഇരുവരുടെയും ഭൗതികശരീരങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം നാളെ (3 നവംബർ 2022) ഉച്ചയോടെ സ്വഭവനത്തിൽ എത്തുന്നതാണ്. തുടർന്ന് പൊതുദർശനത്തിനും പ്രാർത്ഥനകൾക്കും അവസരമുണ്ടായിരിക്കും. നാലുമണി യോടെ […]

Share News
Read More

മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

Share News

കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958 ലാണ് വീരേന്ദ്രകുമാറിന്റെ ജീവിത സഖിയായത്. പതിനാലാം വയസ്സില്‍ വിവാഹ നിശ്ചയവും പതിനെട്ടാം വയസ്സില്‍ വിവാഹവും നടന്നു. അതിനുശേഷം വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും […]

Share News
Read More

പ്രശസ്ത ഭാഷാ ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു.

Share News

മലയാളഭാഷയുടെ തീരാനഷ്ടം. ഡോ.സ്കറിയാ സക്കറിയ അന്തരിച്ചു പ്രമുഖ മലയാള ഭാഷാ പണ്ഡിതനും ഗവേഷകനും അധ്യാപകനുമായ ഡോ.സ്കറിയാ സക്കറിയ അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം നാളെ 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ. എടത്വ കരിക്കംപള്ളി കുടുംബാംഗമാണ്. ‘ചങ്ങനാശ്ശേരി എസ്ബി കോളജി ലും തുടർന്ന് കാലടി ശ്രീശങ്കരാ ചാര്യ സംസ്കൃത സർവകലാശാ ലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു. ഭാര്യ മേരിക്കുട്ടി സ്കറിയ (കലേ ക്കാട്ടിൽ, കുമ്മണ്ണൂർ പാലാ), മക്കൾ: ഡോ. സുമ സ്കറിയ (കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി, ഗുൽബെർഗ്), […]

Share News
Read More

പ്രശസ്ത കലാസംവിധായകൻ കിത്തോ നിര്യാതനായി. |ആദരാജ്ഞലികൾ

Share News

നമ്മുടെ നാടിൻെറ പ്രിയപ്പെട്ട പ്രശസ്ത കലാസംവിധായകൻ കിത്തോയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു . നന്മകൾ നിറഞ്ഞ മനസ്സോടെ കലാസാംസ്കാരിക സേവനങ്ങൾ കാഴ്ചവെച്ച കിത്തോചേട്ടന് പ്രണാമം . സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ . കലാരംഗത്ത് വ്യക്തിപ്രാഭവം വ്യക്തമാക്കിയ ആർട്ടിസ്റ്റ് കിത്തോ, ജീവിതത്തിലും സൗമ്യ വ്യക്തിപ്രഭാവമുള്ള മനുഷ്യൻ കൊച്ചി : പ്രശസ്ത ചിത്രകാരനും, പത്രപ്രവർത്തകനും, സിനിമ പരസ്യകലാ മേഖലയിലും കലാസംവിധാന രംഗത്തും തന്റെ വ്യക്തിപ്രാഭവം പ്രകടമാക്കിയ ആർട്ടിസ്റ്റ് കിത്തോ […]

Share News
Read More

കഴിഞ്ഞദിവസം ഒൻപതുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദേശീയപാതയുടെ ആകാശദൃശ്യമാണിത്.

Share News

കഴിഞ്ഞദിവസം ഒൻപതുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദേശീയപാതയുടെ ആകാശദൃശ്യമാണിത്. ഇന്നത്തെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചത്. ദേശീയപാത അതോറിട്ടി ഓഫ് ഇൻഡ്യ (NHAI) നിർമിച്ച, ചുങ്കം പിരിക്കുന്ന ഈ പാത നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമിച്ചിരിക്കുന്നതെന്ന് ഈ ചിത്രം കണ്ടപ്പോൾ മുതൽ ബലമായ സംശയം. 45 മുതൽ 60 മീറ്റർ വരെയാണ് കേരളത്തിൽ ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. 45 മീറ്ററെന്നാണ് പൊതുവേ വയ്‌പെങ്കിലും ആദ്യകാലത്ത് ചിലയിടത്ത് 60 മീറ്റർവരെ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ എത്ര മീറ്ററാണെന്നറിയില്ല. പക്ഷേ, ഒരു […]

Share News
Read More

‘വാക്കുകള്‍ ഇടറി’: കോടിയേരിയുടെ അനുസ്മരണ പ്രസംഗം പാതിയില്‍ നിര്‍ത്തി മുഖ്യമന്ത്രിപിണറായിവിജയന്‍

Share News

കണ്ണൂര്‍: കോടിയേരിയുടെ അനുസ്മരണ പ്രസംഗത്തില്‍ വികാരഭരിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്കുകള്‍ ഇടറി പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി വേദി വിട്ടത്. കോടിയേരിയുടെ വിയോഗത്തിലൂടെയുണ്ടായ നഷ്ടം കൂട്ടായ പരിശ്രമത്തിലൂടെ നികത്താന്‍ ശ്രമിക്കുമെന്ന ഉറപ്പ് നല്‍കി പിണറായി പ്രസംഗം നിര്‍ത്തുകയായിരുന്നു. കോടിയേരിയുടെ വേര്‍പാട് ഞങ്ങളെയെല്ലാം ഏത് രീതിയില്‍ വേദനിപ്പിച്ചോ അതേ വികാരവായ്‌പോടെ കേരള സമൂഹം ഏറ്റെടുക്കാന്‍ തയ്യാറായി.അപ്പോളോ ആശുപത്രിയിലെത്തിയപ്പോള്‍ വലിയ പരിചരണമാണ് ലഭിച്ചത്. ചില കാര്യങ്ങള്‍ നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ലോ?. വല്ലാത്ത അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് സംഭവിച്ചിരുന്നു. […]

Share News
Read More

ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി വീണ്ടും മടങ്ങിയെത്താനാവുമെന്ന ആത്മവിശ്വാസത്തിനിടെഅറ്റ്‌ലസ് രാമചന്ദ്രൻ യാത്രയായി !

Share News

ബാങ്ക് ജീവനക്കാരനിൽ നിന്ന് നൂറുകണക്കിന് പ്രവാസി മലയാളികൾക്ക് തൊഴിൽ ദാതാവായി വളർന്ന ഒരു നല്ല മനുഷ്യൻ. കലയോടും കലാകാരന്മാരോടും ഇത്രയധികം സ്നേഹവും കരുതലുമുണ്ടായിരുന്ന പ്രവാസി സംരഭകർ തുലോം കുറവ്.ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ആരെയും കൈയ്യയച്ച് സഹായിക്കാനുള്ള സന്മനസ്സിന്റെഉടമയായിരുന്നു. ഒപ്പം നിന്നവരും ബിസിനസ് എതിരാളികളും ചേർന്നൊരുക്കിയ ചതിക്കുഴിയിൽ വീണ് ഏറെ നാൾ ജയിലിൽ കഴിയേണ്ടി വന്നെങ്കിലും , അതിനു നിമിത്തമായവരോട് ഒരു പകയും സൂക്ഷിച്ചില്ല . തകർന്നു പോയ സംരഭങ്ങൾ വീണ്ടും തുടങ്ങുന്നതിനുള്ള ശ്രമത്തിനിടെയുള്ള അപ്രതീക്ഷിത വേർപാട് .നട്ടെല്ലിന്റെ […]

Share News
Read More