മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി ശ​നി​യാ​ഴ്ച: കെ. ​സു​ധാ​ക​ര​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച മ​റു​പ​ടി പ​റ​യു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ഇ​ന്ന​ത്തെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​ക്ഷ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി സു​ധാ​ക​ര​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. ബ്ര​ണ്ണ​ന്‍ കോ​ളേ​ജി​ലെ സം​ഘ​ര്‍​ഷ​ത്തി​നി​ടെ പി​ണ​റാ​യി വി​ജ​യ​നെ കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തോ​ടാ​ണ് മു​ഖ്യ​മ​ന്ത്രി രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റെ പി.​രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ള്‍ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി തി​രി​ച്ച​ടി​ച്ച​ത്. ബ്ര​ണ്ണ​ന്‍ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് പി​ണ​റാ​യി വി​ജ​യ​നെ താ​ന്‍ മ​ര്‍​ദി​ച്ചി​ട്ടു​ണ്ടെ​ന്നു സു​ധാ​ക​ര​ന്‍ […]

Share News
Read More

പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് സു​ധാ​ക​ര​ന്‍റെ മോ​ഹം മാ​ത്രം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സുധാകരന്റെ പ്രസ്‌താവന വെറും സ്വപ്‌നം മാത്രമാണെന്നും, പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്‌താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടാകും. അന്ന് ഇന്നത്തെ സുധാകരനല്ല. കിട്ടിയാല്‍ തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും മനസില്‍ […]

Share News
Read More

കേരളത്തിലെ “പൊതുഗതാഗത” രംഗത്തിന് സ്വകാര്യമേഖലയിൽ നിന്നും മൂലധനം ഇറക്കുന്ന “മുതലാളിമാർ” നൽകിയ സേവനത്തെ മലയാളികൾ മനസ്സിലാക്കിയിട്ടുണ്ടോ?

Share News

വരവേൽപ്പ് ! മലയാളികളെ ഏറെ ചിന്തിപ്പിച്ച ഒരു ചിത്രമായിരുന്നു വരവേൽപ്പ്.ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് നാട്ടിൽ വന്ന് ഒരു സ്വകാര്യ ബസ് സർവ്വീസ് തുടങ്ങാൻ ശ്രമിച്ച യുവാവിനെ നമ്മുടെ സമൂഹം ഒടിച്ചു മടക്കി കയ്യിൽ കൊടുത്ത കഥ. കാലം മാറി, മാന്പഴം കവിത വായിച്ചു കരഞ്ഞ അമ്മമാരും. പൂങ്കുല പൊട്ടിച്ചാൽ പിള്ളേർക്ക് വീണ്ടും തല്ലുകൊടുക്കുമെന്ന് അശോക് രാജ് പറഞ്ഞത് പോലെ, ഒരു ബസ് സർവ്വീസ് എങ്കിലും നടത്തുന്നവർ ഇപ്പോഴും മലയാളിക്ക് ബസ് മുതലാളിയാണ്. അവരുടെ പ്രശ്നങ്ങൾ […]

Share News
Read More

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

Share News

ഇന്നും നാളെയും (ജൂൺ 18, 19) കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കേരള തീരത്ത് നാളെ (ജൂൺ 19) രാത്രി 11.30 വരെ 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി […]

Share News
Read More

മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ മന്ത്രി വീണാ ജോർജ് നേരിട്ട് വിലയിരുത്തി

Share News

110 കിടക്കകളുള്ള ഐ.സി.യു. ഉടൻ സജ്ജമാകും കാര്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും വിശദമായി ചർച്ച ചെയ്യുന്നതിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചു. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. കോവിഡ് ചികിത്സയ്ക്കും നോൺ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നൽകണം. മെഡിക്കൽ കോളേജിനെ സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസവും വളരെ പ്രധാനമാണ്. മെഡിക്കൽ കോളേജുകൾ ടെറിഷ്യറി ചികിത്സാ കേന്ദ്രമാണ്. സമീപ ജില്ലകളിൽ നിന്നുപോലും വിദഗ്ധ ചികിത്സയ്ക്ക് […]

Share News
Read More

അതിതീവ്ര മേഖലകളില്‍ പത്തിരട്ടി കോവിഡ് പരിശോധന: മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുന്നത്. അതായത് തുടര്‍ച്ചയായ 3 ദിവസം 100 കേസുകള്‍ വീതമുണ്ടെങ്കില്‍ 300ന്റെ മൂന്ന് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടി.പി.ആര്‍. കുറയുന്നതനുസരിച്ച് പരിശോധനയും മാറുന്നതാണെന്നും മന്ത്രി […]

Share News
Read More

ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ തൃക്കാക്കര വിജോ ഭവന്‍ പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

Share News

എറണാകുളം -അങ്കമാലി അതിരൂപതാംഗമായ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ തൃക്കാക്കര വിജോ ഭവന്‍ പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 85 വയസായിരുന്നു. മൃതദ്ദേഹം ശനിയാഴ്ച (19.06.2021) രാവിലെ 9.30 മുതല്‍ 11 വരെ ഞാറക്കലിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടില്‍ നിന്ന്‌ മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി 11.15-ഓടുകൂടി പള്ളിയില്‍ എത്തിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞാറക്കല്‍ സെന്‍റ് മേരീസ് പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാനയോടുകൂടി […]

Share News
Read More

ഇരട്ടാണിയിൽ -ഐ ഡി ദേവസ്യായുടെ വേർപാടിൻെറ 10 -മത് ചരമവാർഷികം

Share News

കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ ഇരട്ടാണി കുടുംബത്തിൽ ജനിച്ച “ഐ ഡി ” – എന്ന പേരിൽ അറിയപ്പെട്ട ശ്രീ ബേബി .അദ്ദേഹം നാടിൻെറ നന്മയായിരുന്നു .ആർക്കും എപ്പോഴും സമീപിക്കാവുന്ന ജന നേതാവ് . ദേശിയ പ്രസ്ഥാനത്തിൻെറ കോട്ടയം ജില്ലയിലെ പ്രശസ്‌തനായ പാർട്ടി നേതാവ് . ഇപ്പോഴും ജനഹൃദയങ്ങളിൽ ജീവിക്കുന്ന അദ്ദേഹത്തിൻെറ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു . ഐ. ഡി. ദേവസ്യ അകാലത്തിൽ പൊലിഞ്ഞു പോയിട്ട് 10 വർഷങ്ങൾ പിന്നിട്ടു.പക്ഷേ എല്ലാം ഇന്നലെ കഴിഞ്ഞ തുപോലെ. “ഐ. […]

Share News
Read More

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചേ​ക്കും: ടിപിആര്‍ 30 ന് മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

Share News

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായ ലോക്ക്ഡൗണ്‍ നാളെ അര്‍ധരാത്രിയോടെ പിന്‍വലിച്ചേക്കും. ഇളവുകള്‍ തീരുമാനിക്കാനുള്ള അവലോകനയോഗം തുടരുകയാണ്. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും യോഗം പരിഗണിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിപിആര്‍ 20നും 30 ഇടയിലുള്ള സ്ഥലങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളെ ക്ലസ്്റ്ററുകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി നാല് മേഖലകളായി തരം തിരിക്കും. ടിപിആര്‍ മുപ്പതിന് മേഖലയിലുളളത് ഒന്നാം മേഖലയായും 20നും 30നും ഇടയിലുള്ളത് രണ്ടാം മേഖലയായും […]

Share News
Read More