രക്തദാനം ഒരു ശീലമാക്കുക. |രക്തം ദാനം ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക|
ഇന്ന് ജൂൺ 14 -ലോക രക്തദാതാക്കളുടെ ദിനമാണ് . World Blood Donors day.കോവിഡ് കാരണം, രക്തദാനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വിവിധ സംഘടനകൾ സംഘടിപ്പിച്ച രക്തദാന ക്യാമ്പുകളും ഇപ്പോൾ നടക്കുന്നില്ല. രക്തം, രക്ത ഉൽപന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും , 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നു,. ഇത് ജീവൻ രക്ഷാമാ൪ഗ്ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ട് വരേണ്ടത് വളരെ പ്രധാനമാണ് … എനിക്ക് ഇതുവരെ […]
Read Moreഇനിയും പറയാത്ത കുറെ കഥകൾ ബാക്കി വെച്ചാണ് അവൾ യാത്രയായത്. എല്ലാം ഓർമ്മകളാകുകയാണ്
മതവർഗ്ഗലിംഗഭേദ വ്യത്യാസമില്ലാത്ത കൊറോണയുടെ തെരെഞ്ഞെടുപ്പിൽ എന്റെ ഭാര്യ നിമ്മിയും അകപ്പെട്ടു മുപ്പതു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം മെയ് 26 ന് മരണപ്പെട്ടു. അവൾ എന്റെ നല്ലൊരു ഭാര്യയായിരുന്നു എന്ന പതിവു വാചകത്തിനപ്പുറം, സൗഹൃദവും, കരുതലും, കരുണയും കൊണ്ട് മൂടിയ നല്ലൊരു പ്രണയമായിരുന്നു എന്ന് തന്നെയാണ് സത്യം. കണ്ണുകൾ കൊണ്ടും, ചെറുമൂളലുകൾ കൊണ്ടും,ഞങൾ കൈമാറിയിരുന്ന വികാരങ്ങൾക്ക് പ്രണയത്തിന്റെ നിറം തന്നെയായിരുന്നു. വീട്ടിൽ എത്തിയാൽ അവളോടുത്ത് മാത്രം ചിലവഴിക്കുന്ന നിമിഷങൾ മാത്രമായിരുന്നു ഞങ്ങള്ളുടെ സ്വർഗം. നാട്ടുകാര്യങ്ങളും, ബന്ധുവിശേഷങ്ങളും കൈമാറി,ഞങ്ങൾ ഞങ്ങളിലേക്ക് തന്നെ […]
Read Moreയൂണിവേഴ്സിറ്റി ഇല്ലാത്ത കേരളം |മുരളി തുമ്മാരുകുടി
ഇന്നത്തെ ക്ലബ്ബ് ഹൌസ് ചർച്ച വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതായിരുന്നു. പ്ലാനിങ്ങ് ഒക്കെ കഴിഞ്ഞപ്പോൾ ആണ് ഒറ്റയടിക്ക് എടുത്താൽ പൊങ്ങാത്ത വിഷയം ആണെന്ന് മനസ്സിലായത്, അത് കൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതിലേക്ക് ചുരുക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മുൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ആയിരുന്ന അംബാസഡർ ടി പി ശ്രീനിവാസന് പങ്കെടുക്കുവാൻ സാധിക്കുമോ എന്ന് ചോദിച്ച് രാത്രി ഒരു മണിക്കാണ് മെസ്സേജ് ഇട്ടത്, രാവിലെ തന്നെ അദ്ദേഹം സമ്മതിച്ചു. പതിവ് പോലെ റഷീദ് നെയ്യൻ ആയിരുന്നു […]
Read Moreകേരളത്തിൽ മാത്രമാണ് യൂണിയനും, കൊടി പിടുത്തവും, രാഷ്ട്രീയവും, മതവും പറഞ്ഞ് കമ്പനി പൂട്ടിക്കലുള്ളത്.
കിഴക്കമ്പലം കിറ്റക്സ് മാനേജിംഗ് ഡയറക്ടർ ശ്രീ: സാബു.എം.ജേക്കബ്ബിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു.!! “മുങ്ങാൻ പോകുന്ന കപ്പലിനെന്തിനാ കപ്പിത്താൻ” എന്നൊരു ചൊല്ലുണ്ട്. കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മുൻ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് നമ്മൾ കേട്ടു. റവന്യൂ വരുമാനത്തിൻ്റെ 89% സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമായി മാറുന്നു.കടമെടുത്ത തുകയുടെ പലിശ അടക്കാൻ വീണ്ടും കടമെടുക്കുന്നു. കടത്തിൽ മുങ്ങിത്താണ സംസ്ഥാനത്തിൻ്റെ അവസ്ഥക്ക് കേരളം ഭരിച്ചവരാണ് ഉത്തരവാദികൾ. സംസ്ഥാനത്ത് കൃഷിയും, വ്യവസായവും തകർന്നു. ആകെയുള്ളത് ജനത്തെ കൊള്ളയടിക്കുന്ന ലോട്ടറിയും, മദ്യവും മാത്രം. വിദേശത്തും അന്യസംസ്ഥാനത്തും […]
Read Moreയുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു.|പ്രധാനമന്ത്രിയേയും , മുഖ്യമന്ത്രിയേയും കാണും .
എല്ലാ സഭകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം ചീഫ് കോർഡിനേറ്റർ ആയി യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് എന്ന പേരിൽ ഏകോപന സമിതിക്ക് രൂപം നൽകി കൊച്ചി – ഭാരതത്തിലെ പ്രധാന ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളും സഭാതല അൽമായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃ സമ്മേളനം താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റും ആയ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദഘാടനം ചെയ്തു. വിവിധ ക്രൈസ്തവ സഭകളിലെ […]
Read Moreഇവർ പ്രതികരിക്കണമെങ്കിൽ ഇവരുടെ യാത്രാസൗജന്യം നിർത്തണം.
ഇന്ത്യയിൽ ഒരു ദിവസം 58,19,40,000 ലിറ്റർ പെട്രോൾ ഉപയോഗിക്കപ്പെടുന്നു, ഇരുപത്തിയഞ്ചു പൈസ ഒരു ലിറ്ററിൽ കൂട്ടിയാൽ ഒരു ദിവസം 14,54,85,000 കോടി രൂപ, അതായത് ഒരുദിവസം മാത്രം കൊള്ളയടിക്കപ്പെടുന്നത് 14 കോടി 54 ലക്ഷത്തി 85,000 രൂപ. 202,00,00,000 ലിറ്റർ ഡീസൽ ഒരു ദിവസം നമ്മൾ ഉപയോഗിക്കുന്നുണ്ട്, 25 പൈസ വെച്ചു കൂട്ടുമ്പോൾ 50,50,00,000, അതായത് 50 കോടി 50 ലക്ഷം രൂപ. രണ്ടും കൂടെ ഒരു ദിവസം 65 കോടി രൂപയുടെ കൊള്ള, ഒരു വർഷം […]
Read Moreമത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 18.36 കോടി രൂപധനസഹായം: മന്ത്രി ആന്റണി രാജു
ടോട്ടേ ചുഴലിക്കാറ്റിന്റെ ദുരിതമനുഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 18.36 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഒരു കുടുംബത്തിന് ആയിരത്തി ഇരുന്നൂറ് രൂപ വെച്ചാണ് ധനസഹായം നൽകുന്നത്. ടോട്ടേ ചുഴലിക്കാറ്റു മൂലം കഴിഞ്ഞ മാസം ഒരാഴ്ചയോളം മത്സ്യബന്ധനം നിരോധിച്ചിരുന്നു. അക്കാലയളവിൽ ബുദ്ധിമുട്ട് അനുഭവിച്ച, രജിസ്റ്റർ ചെയ്ത 1,24,970 മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കും 28,070 മത്സ്യ തൊഴിലാളി അനുബന്ധ കുടുംബങ്ങൾക്കുമാണ് ധനസഹായം. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനുള്ള തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചുവെന്നും […]
Read Moreജൂൺ ആറാം തിയതി ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ടര മുതൽ ക്ളബ്ബ് ഹൗസിൽ കാണും. തിരക്കൊന്നുമില്ല, നാലഞ്ച് മണിക്കൂർ അവിടെത്തന്നെ കാണും. |മുരളി തുമ്മാരുകുടി
ക്ലബ്ബ് ഹൌസ് – ഇതാ ഞാൻ എത്തി എൻറെ സുഹൃത്തും സ്വിസ് ഐ. ടി. ഗുരുവുമായ Ranji Collinsആണ് പത്തു ദിവസം മുൻപ് “ക്ലബ്ബ് ഹൗസിലേക്ക് ഒരു ക്ഷണം തരട്ടേ” എന്ന് ചോദിച്ചത്. സ്വിസ്സ് ആയതിനാൽ ജനീവയിൽ ഏതെങ്കിലും ക്ലബ്ബ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് പുതിയ സമൂഹ മാധ്യമം ആണെന്നൊക്കെ മനസ്സിലാക്കിയത്. അന്ന് കേരളത്തിൽ ഈ മാധ്യമം കത്തിക്കയറിയിരുന്നില്ല. എന്നാലും എടുത്തു ചാടി. രണ്ടോ മൂന്നോ ദിവസത്തിനകം കേരളം ഒട്ടാകെ ക്ലബ്ബ് ഹൗസിൽ എത്തി. കുറച്ച് […]
Read Moreചെന്നിത്തലയെ മഴയത്ത് നിര്‍ത്തരുത്|എം വി നികേഷ് കുമാർ
രമേശ് ചെന്നിത്തലയെ ഞാന്‍ ആദ്യം കാണുന്നത് പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റിനടുത്ത് വെച്ചാണ്. അവിടുത്തെ മൊത്തക്കച്ചവടക്കടയിലാണ് സാധനങ്ങള്‍ വില കുറഞ്ഞ് കിട്ടുക. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അധികം ദൂരം ഉണ്ടെങ്കിലും ഒന്നിച്ച് സാധനം എടുക്കുമ്പോള്‍ അവിടെച്ചെന്നെടുക്കാനെ അനുവാദമുള്ളൂ. ട്രെയിന്‍ പോയി ഗേറ്റ് തുറക്കാന്‍ ബസ്സുകളും അത്യാവശ്യം കാറുകളും കാത്തു നില്‍ക്കുകയാണ്. വരിവരി നില്‍ക്കുന്ന ബസ്സുകളെയും കാറുകളെയും കടന്ന് നടക്കവേ ദാ ഇരിക്കുന്നു ഒരു കാറില്‍ രമേശ് ചെന്നിത്തല. അപരിചിതനായ എന്നെക്കണ്ടപ്പോള്‍ ചെന്നിത്തല പാല്‍ പുഞ്ചിരി തൂകി. ചെന്നിത്തല […]
Read More