പുതിയ നിയമനിര്‍മ്മാണങ്ങള്‍ക്കു പിന്നില്‍ അണിയറയിലൊരുങ്ങുന്നസ്വതന്ത്ര വ്യാപാരക്കരാറുകള്‍: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: മൂന്നു കര്‍ഷകവിരുദ്ധ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തുടര്‍ന്നും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് വിവിധ നിയമനിര്‍മ്മാണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിന്റെ പിന്നില്‍ അണിയറയിലൊരുങ്ങുന്ന സ്വതന്ത്രവ്യാപാരക്കരാറുകളാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. രാജ്യാന്തര സ്വതന്ത്ര വ്യാപാരവിപണിയായി ഇന്ത്യയെ തുറന്നുകൊടുക്കുന്നതിന്റെ ഭാഗമാണ് റബര്‍, തേയില, കാപ്പി തുടങ്ങി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ റദ്ദ്‌ചെയ്ത് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ബില്ല് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുകയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. പുതിയ നിയമങ്ങളിലും ഭേദഗതികളിലും […]

Share News
Read More

റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022- സാദ്യധകളും പോരായ്മകളും|”സംസ്ഥാന സർക്കാരുകൾക്ക് ഇനിമുതൽ താങ്ങുവില നൽകി കർഷകരെ സംരക്ഷിക്കാൻ കഴിയില്ല”

Share News

മധ്യ തിരുവിതംകൂറിലെയും, മലബാർ മേഘലയിലെയും കർഷകരുടെ ജീവിതം നിലനിൽക്കുന്നത് പ്രദാനമായും റബ്ബറിനെ ആശ്രയിച്ചാണ്. റബ്ബർ മേഖലയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ ലക്ഷക്കണക്കിന് വരുന്ന കർഷകരെ സാരമായി ബാധിക്കും. 2022 ജനുവരി 10 ന് ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം, 1947 ലെ റബ്ബർ നിയമം പിൻവലിക്കുകയും, റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നടപ്പിലാക്കുന്നതിനായുള്ള കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിയമത്തെ സംമ്പത്തിച്ചു ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന ദിവസം 2022 ജനുവരി 21 ആണ്. […]

Share News
Read More

കെ – റെയിൽ സി പി എമ്മിനെ കേരളത്തിൽ ശരിപ്പെടുത്തും|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

വീമ്പ് പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് വിരുതേറും. അതുകൊണ്ടാണല്ലോ 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറ പറ്റിക്കുമെന്ന് സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ സഖാക്കൾക്ക് ഉറപ്പു കൊടുത്തത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയുമെന്നു കൊടിയേരി. കോൺഗ്രസിന്റെ സഹായത്തോടെ മാത്രമേ അത് നിർവഹിക്കാൻ കഴിയൂ എന്ന് സിപിഐ. സിപിഎം – സിപിഐ തമ്മിലുള്ള ഇപ്പോഴത്തെ തർക്കവിഷയം ഇതു മാത്രമാണ്. സിപിഐ എന്നും അങ്ങനെയാണ് ആരുടെയെങ്കിലും വാലായി നടന്ന് എന്തെങ്കിലും സംഘടിപ്പിക്കുക എന്നതാണ് പരിചയമുള്ള ശീലം. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിന്റെ വാലായിരുന്നു. അച്യുതമേനോനായിരുന്നു മുഖ്യ […]

Share News
Read More

മാധ്യമം ദിനപത്രത്തിലെ ഇന്നത്തെ ഈ വാര്‍ത്ത സത്യമെങ്കിൽ കെ റെയിൽ കേരളത്തിന്റെ പരിസ്ഥിതിക ആത്മഹത്യയായിമാറും. ഇത് വാസ്തവം അല്ലെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്ന് മോഹിക്കാം

Share News

https://l.facebook.com/l.php?u=https%3A%2F%2Fwww.madhyamam.com%2Fkerala%2Fkrail-urbanizes-10757-hectares-of-forest-903487%3Ffbclid%3DIwAR2tQ2gNydNs8sovIu_qzOQzIH_3iblu5XH7_jYOjxIWSZCzQ4ijYzfcYHQ&h=AT2JrVwtfUo1_haMw7gERvDDp64yVMx_Ir4J7jZ0xsvnW6HrFXsod1zsO4MGY8736V8T7hJbPN1Pfv0CAyTtDEOV6DpjTbzZRZIW_tlYR526-0CPP9tRYe8E7ZnlK-zqlfGl&tn=-UK-R&c[0]=AT3xREMYBn9PFa9OEYhxLoFa3YT20JqS7IDZCDmwfiv-fOgCtDgrZFBlrKhruRgzwmwsPdJ5z1zPA71WETOhtbuRrliUecff3hKhdOAd7m1KJf4s_Z3WAZDo_J2U2GH1cxyrEhQ4Sts6ikNaLPb_SM9UD1k Dr cj john Chennakkattu (drcjjohn)

Share News
Read More

മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചര്‍ച്ച ചെയ്യട്ടെ: പ്രതിപക്ഷം ഇരകളായ സാധാരണക്കാരിലേക്കിറങ്ങുമെന്ന് വിഡി സതീശൻ

Share News

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ജനപ്രതിനിധികളുമായി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖര്‍ക്കു വേണ്ടി സമയം കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും സി.പി.എമ്മും അടിസ്ഥാന വര്‍ഗത്തെ മറന്ന് പൗര പ്രമുഖരുമായി മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങും. പദ്ധതി ബാധിക്കുന്ന, കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തും. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. കേരളത്തിലേത് […]

Share News
Read More

യാത്രക്കാരനെ ട്രെയിനില്‍ നിലത്തിട്ട് ചവിട്ടിയ നടപടി ക്രൂരം: കെ.സുധാകരന്‍ എംപി

Share News

കണ്ണൂർ: കണ്ണൂരില്‍ മവേലി എക്‌സ്പ്രസ്സ് ട്രെയിനില്‍ യാത്രക്കാരനെ പോലീസ് ചവിട്ടി താഴെയിട്ട നടപടി ക്രൂരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ടിക്കറ്റില്ലെങ്കില്‍ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടത്. അല്ലാതെ തെരുവുഗുണ്ടകളുടെ പ്രവര്‍ത്തന ശൈലിയല്ല പോലീസ് കാട്ടേണ്ടത്.പിണറായി വിജയന്റെ പോലീസിന് ഭ്രാന്തുപിടിച്ചിരിക്കുകയാണ്.ജനങ്ങളെ ആക്രമിക്കാന്‍ പോലീസിന് അധികാരമില്ല. ആരാണ് ഈ അധികാരം പോലീസിന് നല്‍കിയത്. പ്രതികരിക്കേണ്ടിടത്ത് പോലീസ് പ്രവര്‍ത്തിക്കുന്നില്ല.ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതര വീഴ്ചകളാണ് അക്രമപരമ്പകള്‍ക്ക് കാരണം. ഇന്റലിജന്‍സ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് നടന്ന അരുംകൊലകളും ഗുണ്ടകളുടെ അഴിഞ്ഞാട്ടവും […]

Share News
Read More

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

Share News
Share News
Read More

പി. ടി തോമസും മുൻ ഇടുക്കി പിതാവും… ഒരു പുനർവായന….

Share News

സ്വന്തം ശരികൾക്കു വേണ്ടി ഐതിഹാസിക പോരാട്ടം നടത്തിയ രണ്ട് പോരാളികളാണ് രണ്ടുവർഷത്തിനുള്ളിൽ ഇടുക്കി നഷ്ടമാവുന്നത്.കടപ്ലാമറ്റം ആനിക്കു ഴിക്കാട്ടിൽ ലൂക്കാ മകൻ മത്തായിയും പുതിയ പറമ്പിൽ തോമാ മകൻ തോമസും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ടാണ് ഇടുക്കിയുടെ മണ്ണിൽ ഇതിഹാസം എഴുതിയത്.ഉശിരുള്ള പോരാളികൾ ആയിരുന്നു രണ്ടുപേരും. ബാക്കി കാണുക… https://www.facebook.com/johnson.palappally/videos/2750602405086168/?cft[0]=AZUeQ5fGVN6Osa6EvRPyjHWPgl-eGNRPtqkhEKnP0CQIsk2AsB9aeo6CEQnnP46MZMb-Qt8l16p3LunWLgsNDMh2WeVA54MbSxivqhbzsajsqu1DUxvRvwH5Pl9ZGrWGmqWQRco6kK6supuwtUYsY2abIiOD6P2fY34BWSglBqsgxw&tn=%2B%3FFH-y-R Johnson Palappally Cmi

Share News
Read More

ഇ.എസ്.എ അന്തിമ വിജ്ഞാപനം: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം|ആര്‍ച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

Share News

കേന്ദ്രസര്‍ക്കാര്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങള്‍ നിര്‍ണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് വളരെയധികം അവ്യക്തതകള്‍ നിലനില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കേന്ദ്രത്തില്‍ സമര്‍പ്പിച്ച ശിപാര്‍ശയില്‍ കേരള മലയോര മേഖലയിലെ 123 വില്ലേജുകളില്‍ 31 എണ്ണം ചില മാനദണ്ഡങ്ങള്‍ പ്രകാരം ഒഴിവാക്കിയെങ്കിലും ബാക്കി 92 വില്ലേജുകളുടെ കാര്യങ്ങള്‍ ആശങ്കാജനകമാണ്. അതേ മാനദണ്ഡപ്രകാരം തന്നെ ഒഴിവാക്കപ്പെടേണ്ട പ്രദേശങ്ങള്‍ ഇവയിലും ഉള്‍പ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി, കള്ളിക്കാട്, വാഴിച്ചാല്‍ വില്ലേജുകള്‍ ഇതിന് ഉദാഹരണമാണ്. 20% ല്‍ അധികം വനമേഖലയും […]

Share News
Read More

കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

Share News

ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ഡൽഹി പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവർത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പിഎഫ്ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പട്ടാപ്പകൽ ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് […]

Share News
Read More