ആന്റണിയുടെ മകനപ്പുറം ആരാണ് അനി‍ല്‍?; കൂടണയും മുന്‍പ് കൂടുവിട്ടതിന് പിന്നില്‍…

Share News

https://www.manoramanews.com/news/spotlight/2023/04/06/who-is-anil-antony-expalined.html ‘അനിലിന്റേത് തെറ്റായ തീരുമാനം; വേദന’; വികാരഭാരത്തോടെ എ.കെ.ആന്‍റണി… https://www.manoramanews.com/news/breaking-news/2023/04/06/ak-antony-on-anil-antony-06.html

Share News
Read More

“കടുത്ത പനി മൂലം ഉമ്മൻ ചാണ്ടി സാറിനെ നൈയാറ്റിൻക്കരയിലെ നിംസിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ ആ മനുഷ്യന് വേണ്ടി ഒരു നിമിഷം പ്രാർഥിക്കാതിരിക്കാൻ എനിക്ക് ആവില്ലല്ലോ.”

Share News

ഉമ്മൻ ചാണ്ടിക്ക് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അദ്ദേഹത്തെ കാണുമ്പോൾ – ടീവിയിൽ – തോന്നിയിരുന്നെങ്കിലും അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പോൾ അദ്ദേഹം തീരെ അവശനും കാൻസർ നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്ന വാർത്തയും അദേഹത്തിന്റെ ആരുമല്ലാത്ത എന്നെ കൂടുതൽ ദുഖിതനക്കുന്നു. ഉമ്മൻ ചാണ്ടിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന വാർത്ത ശരിയല്ലെന്ന് വ്യക്തമാക്കാൻ അവശനായ അദ്ദേഹം തന്നെ ക്യാമറയ്ക്ക് മുന്നിൽ വന്നിരുന്നു പറയുന്ന ഗതികേടിലേക്ക് കാര്യങ്ങൾ കൊണ്ടുവന്നു ചേർക്കുന്നതിൽ ഊർജസ്വലത കാണിക്കുന്നവരേ… പ്രവർത്തിക്കുന്നവരെ.. ദയവു […]

Share News
Read More

മുഖ്യമന്ത്രിയാകുകയല്ല എന്റെ നിയോഗം: വര്‍ഗീയ പരിസരം ആരുണ്ടാക്കിയാലും എതിര്‍ക്കും; സതീശന്‍

Share News

കൊച്ചി: മുഖ്യമന്ത്രിയാകുകയല്ല തന്റെ നിയോഗമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തോല്‍വിയില്‍നിന്ന് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് നിയോഗം. എന്‍എസ്‌എസിനും സമുദായസംഘടനകള്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സമുദായ സംഘടനകള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ല എന്നില്ലല്ലോ?. ഞാന്‍ സാമുദായിക നേതൃത്വത്തെ വിമര്‍ശിച്ചിട്ടുള്ള ആളാണ്. അപ്പോള്‍ സാമുദായിക നേതാക്കള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റുമോയെന്നും സതീശന്‍ ചോദിച്ചു. ഇനിയും അങ്ങനെ ഒരവസരം വന്നാല്‍ വിമര്‍ശിക്കും. ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷമാണെങ്കിലും വര്‍ഗീയ പരിസരം ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതി ശക്തമായി […]

Share News
Read More

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോൺഗ്രസ് അധ്യക്ഷൻ|ജനാധിപത്യത്തിന്റെ സൗന്ദര്യം

Share News

കോൺഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ആവേശകരമായിരുന്നു. ഇവിടെ പാർട്ടിയാണ് ജയിച്ചത്. ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചു. 6825 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഖാര്‍ഗെയുടെ വിജയം. ആകെ പോള്‍ ചെയ്തതില്‍ 7897 വോട്ടുകളാണ് ഖാര്‍ഗെ നേടിയത്. എതിരാളിയായ ശശി തരൂര്‍ 1072 വോട്ടുകള്‍ നേടി. 416 വോട്ടുകള്‍ അസാധുവായി. തോല്‍വി സമ്മതിച്ച ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിച്ചതായി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നിച്ച് മുന്നേറാമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയിലെ പരമാധികാരി […]

Share News
Read More

രാജാവ് നഗ്നനാണെന്ന് പറയാനുള്ള ആർജവം കാണിക്കണം ഈ അവസരത്തിലെങ്കിലും ഇല്ലെങ്കിൽ ചെങ്കോലും കിരീടവും മാത്രമല്ല രാജ്യവും പ്രജകളെയും,ഈ പ്രസ്ഥാനം തന്നെ തൂത്തെറിയപ്പെടും..

Share News

എല്ലാ ബഹുമാനത്തോട് കൂടി പറയുന്നു, ഇന്ന് കോൺഗ്രസ് പ്രസിഡന്റ് ആയിട്ടുള്ള ശ്രീമതി സോണിയാ ഗാന്ധി തൽസ്ഥാനത്തു വന്നത് ഇറ്റലിയിലെ ഹൈസ്ക്കൂളിൽ K S U വിന്റേയും മഹിളാ കോൺഗ്രസിന്റെയും യൂണിറ്റ് പ്രസിഡന്റൊ പ്രവർത്തന പാരമ്പര്യമോ ആയിട്ട് ആണല്ലോന്ന് ചിന്തിക്കുമ്പോഴാണ് ഒരു ആശ്വാസം .. ഇതേ പോലെ തന്നെയാണ് ഇന്ന് ശശി തരൂരിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാതിരിക്കാൻ ശക്തിയുക്തമായി എതിർക്കുന്ന മാഹാരഥന്മാർ എന്ന് സ്വയം വിശേഷിക്കപ്പെടുന്നവരും എങ്ങനെയാണ് തങ്ങൾ ഇന്ന് ഈ പാർട്ടിയിലും നേതൃത്വത്തിലും മുൻപന്തിയിൽ എത്തിയത് എന്ന് […]

Share News
Read More

എൻറെ അധ്യക്ഷ പറഞ്ഞു; “ധൈര്യമായി മത്സരിക്കൂ” | Shashi Tharoor Interview

Share News
Share News
Read More

“നഗരത്തിൽ നടക്കുന്ന പല കൊലപാതകങ്ങളുടെയും പിന്നിൽ ലഹരി സംബന്ധമായ തർക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് പറയപ്പെടുന്നു.” |സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത്

Share News

കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത് പ്രിയപ്പെട്ട കമ്മിഷണർ, താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ളവർ അത്ര സുഖത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ നഗരവാസികളുടെ സുരക്ഷിതത്വ പ്രശ്നങ്ങൾ ഞാൻ ഉന്നയിച്ചത് അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. […]

Share News
Read More

ആര്യാടൻ മുഹമ്മദ് അന്തരിച്ചു|പ്രണാമം പ്രിയപ്പെട്ട കുഞ്ഞാക്ക…

Share News

കോഴിക്കോട്: കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ‍ഹൃദ്രോ​ഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ.. മലബാറിന്റെ മതേതര മുഖംയാത്രയായി …നിലമ്പൂരിന്റെ കുഞ്ഞാക്കഎല്ലാവരുടെയും സ്വന്തമായിരുന്ന ആര്യാടൻ …ആദരവോടെ …. ..പ്രണാമം ദുബായിലെ ഹോട്ടൽ മുറിയിൽ ഉറങ്ങിയെണീറ്റ ഉടനെ ആദ്യം കേട്ട വാർത്ത ആര്യാടൻ സാറിന്റെ (കുഞ്ഞാക്ക) വിയോഗമാണ്. ഈ കഴിഞ്ഞയാഴ്ച ഓണത്തിന് നാട്ടിൽ പോയപ്പോൾ ഒരിക്കൽ കൂടി […]

Share News
Read More

കോണ്‍ഗ്രസ് അധ്യക്ഷ പദം: നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍

Share News

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കു മത്സരിക്കുന്ന കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി. ഇതു സംബന്ധിച്ച ചോദ്യത്തിന്, തന്റെ മുന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അങ്കമാലിയിലാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷപദവി ചരിത്രപരമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. അതു കേവലം സംഘടനാ പദവിയല്ല. ഇന്ത്യയുടെ ആദര്‍ശത്തിന്റെ പ്രതിരൂപമാണത്. അധ്യക്ഷപദവിയില്‍ ആരായാലും അത് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം. ഏതു കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കാം. മത്സരം നടക്കണമെന്നു തന്നെയാണ് തന്റെ […]

Share News
Read More