നിരന്തരമായ കഴുത്ത് വേദനയ്ക്കും നടുവേദനയ്ക്കും ശരിയായ ചികിത്സയ്ക്ക് ശരിയായ രോഗനിർണയം വളരെ അത്യാവശ്യമാണ്..

Share News

അസഹനീയമായ കഴുത്തുവേദന , പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്.ജോലി ചെയ്യുന്ന മുതിർന്നവരിൽ വൈകല്യത്തിനുള്ള ഏറ്റവും സാധാരണ കാരണം നടുവ് വേദന/കഴുത്തു വേദന യാണ്. എന്നാൽ എടുത്തു പറയേണ്ട വസ്തുതയെന്തെന്നു വച്ചാൽ പലരും ഇതിനെ പലപ്പോഴും നിസ്സാരാമായി തന്നെ കാണുന്നു എന്നതാണ്. ഓഹ് ഒരു നടുവ് വേദനയല്ല , […]

Share News
Read More

നിനക്കെന്താ പറഞ്ഞാലും മനസ്സിലാവില്ലേ? നീയെന്താ മന്ദബുദ്ധിയാണോ?”|ഓർക്കുക “ഓട്ടിസം ബാധിച്ച കുട്ടികൾ വളരെ മനോഹരമായവരാണ്. അതുകൊണ്ടു തന്നെ മഴവില്ല് പോലെ വേറിട്ടുനിൽക്കുന്നവരുമാണ്”. അവരെ അവരായിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കാൻ നമുക്ക് സാധിക്കണം.

Share News

ഓട്ടിസം ഉള്ള കുട്ടികളെ നമ്മൾ ശരിയായ രീതിയിൽ പരിശീലിപ്പിച്ചാൽ ഭാവിയിൽ അവർ നമുക്ക് വലിയ മുതൽക്കൂട്ടാകും. നിനക്കെന്താ പറഞ്ഞാലും മനസ്സിലാവില്ലേ? നീയെന്താ മന്ദബുദ്ധിയാണോ?”നമ്മളിൽ പലരും ഈയൊരു ചോദ്യം കേൾക്കാത്തതായി ഉണ്ടാവില്ല. ഒരു കാര്യം പലയാവർത്തി പറഞ്ഞു കൊടുത്താലും അത് ഗ്രഹിക്കാൻ സാധ്യമാവാതെ വരുമ്പോൾ കേൾക്കുന്ന ഒരു പല്ലവിയാണിത്. നല്ല ബുദ്ധിയുള്ളവരാണെങ്കിലും മന്ദബുദ്ധിയെന്ന പതിവ് വിളി ഒരു വിധത്തിൽ നമ്മുടെ ഒക്കെ ജീവിതത്തിന്റെ ഭാഗമായി മാറി എന്ന് തന്നെ പറയാം. . ഓട്ടിസം! നമ്മൾ ഒരുപാട് തവണ കേട്ടിട്ടുള്ള […]

Share News
Read More

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ന്യൂറോ സർജൻ ഡോക്ടർ അരുൺ ഉമ്മൻ ആദ്യ ഭക്ഷണപ്പൊതി പൊതിഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു.

Share News

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ന്യൂറോ സർജൻ ഡോക്ടർ അരുൺ ഉമ്മൻ ആദ്യ ഭക്ഷണപ്പൊതി പൊതിഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ശ്രീ എം എസ് ജഡ്സൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോപ്പുംപടി കൗൺസിലർ ശ്രീമതി ഷീബ ഡെറോം ആശംസ അറിയിച്ചു. സംഘം സെക്രട്ടറി ശ്രീ ജോസഫ് മാമുണ്ടേൽ, ഓഫീസ് സെക്രട്ടറി ശ്രീമതി ഫിലോമിന വിൽസൺ, ടോം രഞ്ജിത്, ലോയ്‌മോൻ, അഖിൽ, മാഗ്ഗി, ഷാജി എന്നിവർ സംസാരിച്ചു

Share News
Read More

സ്ത്രീകൾ കൂടുതൽ കരയുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണ്?| സ്ത്രീകൾ ക്ക്‌ താരതമ്യേന പെട്ടെന്നുളള സമ്മർദ്ദങ്ങൾ തരണം ചെയ്യാ൯ പ്രത്യേക കഴിവുണ്ട്.അവളുടെ ഉള്ളിൽ സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും രൂപാന്തരപ്പെടുത്താനുമുള്ള ശക്തിയുണ്ട്.

Share News

“എന്തിനാ ഇങ്ങനെ പെൺകുട്ടികളെ പോലെ കരയുന്നേ? നീ ഒരു ആൺകുട്ടി അല്ലെ? ആൺകുട്ടികൾ കരയില്ല!” ചെറുപ്പം മുതലേ ഒട്ടുമുക്കാൽ ആൺകുട്ടികളും കേട്ടുവന്നിരുന്ന ഒരു പതിവ് പല്ലവിയാണിത്. എന്ത് കൊണ്ടാണ് സ്ത്രീകൾ അധികം കരയുന്നത്? അല്ലെങ്കിൽ പുരുഷന്മാർ കരയാറില്ലേ? കരച്ചിലിന്റെ ഈ സാമൂഹികവും ശാസ്ത്രീയവുമായ വശങ്ങളെ ഒന്ന് വിശകലനം ചെയ്യാം. എന്ത് കൊണ്ടാണ് നമ്മൾ കരയുന്നത്? കരയുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ദുഃഖം, ദേഷ്യം, കുറ്റബോധം, സന്തോഷം, ആശ്വാസം, പശ്ചാത്താപം, കൃതജ്ഞത എന്നിങ്ങനെ അസംഖ്യം കാരണങ്ങളിൽ നിന്നാണ് മനുഷ്യന്റെ കണ്ണിൽ […]

Share News
Read More

വിവിധ തരത്തിലുള്ള അവയവ ദാനങ്ങൾ എന്തൊക്കെയാണ്?|മരണശേഷം എപ്പോഴാണ്അവയവങ്ങൾ നീക്കം ചെയ്യുന്നത്?; |അവയവദാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം….

Share News

.. ഫോർട്ടിസ് ഹെല്ത്ത്കെയറിന്റെ ഒരു മനോഹരമായ പരസ്യം ഉണ്ട്. മുറിയിൽ വാതിൽ അടച്ചിട്ടു മകന്റെ ഫോട്ടോയിലേക്കു നോക്കി അവ൯െറ ചുവന്ന ഹെഡ്സെറ്റ് വച്ച് ഇരിക്കുന്ന ഒരു അമ്മ. വാതിലിൽ അച്ഛൻ തട്ടി വിളിക്കുമ്പോഴും പുറത്തേക്കു വരാൻ വിസമ്മതിച്ചു ആ ‘അമ്മ മുറിക്കുള്ളിൽ തന്നെ ഇരിക്കുന്നു. സാവകാശം മുറി തുറന്നു അച്ഛൻ അകത്തു വരികയും “അവളെ നീയൊന്നു കണ്ടു നോക്ക്” എന്ന് പറയുകയും ചെയ്യുമ്പോൾ സമ്മതിക്കാനാവാതെ ‘അമ്മ അവിടെ തന്നെ ഇരിക്കുകയാണ്. അടുത്ത നിമിഷം തന്നെ കോളിങ് ബെല്ലിന്റെ […]

Share News
Read More

എന്താണ് കാർപൽ ടണൽ സിൻഡ്രോം?|ഡോ .അരുൺ ഉമ്മൻ

Share News

അഖിൽ 42 വയസ്സ് കഴിഞ്ഞ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജോലിക്കു ശേഷം തിരികെ വീട്ടിലേക്കു കാറോടിച്ചു എത്തുമ്പോൾ വലതുകൈയിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നത് അഖിൽ ശ്രദ്ധിക്കാൻ തുടങ്ങി. സംവേദനം പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് തന്റെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും തുടർച്ചയായി ചലിപ്പിക്കേണ്ടതായി വരുന്നുണ്ടായിരുന്നു. ഇത് അധികമായും കമ്പ്യൂട്ടറിൽ ജോലിചെയ്യുമ്പോൾ ആണ് വർധിക്കുന്നതായി കണ്ടു തുടങ്ങിയത്. ഇത് സാവകാശം അഖിലിന്റെ മറ്റു ദൈനംദിന കാര്യങ്ങളിൽ ബുദ്ധിമുട്ടു സൃഷ്ടിക്കാൻ തുടങ്ങുകയായിരുന്നു. അത്യാവശ്യം ഗിറ്റാർ വായിക്കുമായിരുന്നു അഖിലിന് […]

Share News
Read More

ചിരി വളരെ ശക്തമായ ഔഷധമാണ്.| ചിരിയുടെ ഔഷധഗുണം എന്താണ്|ഡോ .അരുൺ ഉമ്മൻ

Share News

വളരെ പ്രശസ്തനായ എഴുത്തുകാരൻ മാർക്ക് ട്വൈൻ ഒരിക്കൽ പറയുകയുണ്ടായി “ചിരിയുടെ ആക്രമണത്തിനെതിരെ ഒന്നും നിലനിൽക്കില്ല”മനുഷ്യരാശിക്ക് കിട്ടിയ ഏറ്റവും വലിയ വരദാനമാണ് ചിരിക്കാൻ കഴിയുക എന്നത്. ജീവിതത്തിലെ ഏറ്റവും പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴും മനസുതുറന്നു ചിരിക്കാൻ കഴിയുക എന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണ്. കുട്ടികളായിരിക്കുമ്പോൾ, നമ്മൾ ദിവസത്തിൽ അനേകം തവണ ചിരിക്കുമായിരുന്നു, എന്നാൽ മുതിർന്നപ്പോൾ, ജീവിതം ഗൗരവമുള്ളതും ചിരി അപൂർവവുമായി തീർന്നു. എന്നാൽ നർമ്മത്തിനും ചിരിക്കുമുള്ള അവസരങ്ങൾ തേടുന്നതിലൂടെ, വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താനും പരസ്പരമുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനും കൂടുതൽ […]

Share News
Read More

ബ്ലാക്ക് ഫംഗസ് മൂലം തലയോടിന്റെ 75%വും കേടുപറ്റിയ 30-കാരന് 3-ഡി റീകണ്‍സ്ട്രക്റ്റീവ് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

Share News

കൊച്ചി: രാജ്യത്തെയും ഒരു പക്ഷേ ഏഷ്യയിലെത്തന്നെയും ഏറ്റവും വലിയ തലയോട്ടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ ന്യൂറോസര്‍ജിക്കല്‍ ടീം. ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂകോര്‍മൈകോസിസ് ബാധ മൂലം തലയോട്ടിയുടെ 75 ശതമാനവും കേടുപറ്റി ഗുരുതരാവസ്ഥയിലായ 30 വയസ്സുകാരനാണ് 3-ഡി റീകണ്‍സ്ട്രക്റ്റീവ് സര്‍ജറിയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കടുത്ത ഫംഗസ് ബാധ മൂലം മറ്റൊരു ആശുപത്രിയില്‍ രണ്ടു വര്‍ഷം മുന്‍പു തന്നെ തലയോട്ടിയില്‍ വലിയൊരു അസ്ഥിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന രോഗിയിലാണ് ഇപ്പോള്‍ […]

Share News
Read More

പ്രണയത്തിനിടയിൽ മനസ്സിനും ശരീരത്തിനും സംഭവിക്കുന്ന വിവിധ മാറ്റങ്ങൾ നമുക്ക് നോക്കാം..

Share News

പ്രശസ്ത എഴുത്തുകാരനായ ഹെൻറി മില്ലർ പറഞ്ഞതുപോലെ ” നമ്മൾക്ക് ഒരിക്കലും മതിയാകാത്ത ഒരു കാര്യം സ്നേഹമാണ്. അതു പോല തന്നെ നമ്മൾ ഒരിക്കലും വേണ്ടത്ര തിരികെ നൽകാത്തതും സ്നേഹമാണ് .അതെ സ്നേഹം/ പ്രണയം ഇതു പോലെ ആഘോഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു വാക്കുണ്ടെന്ന് തോന്നുന്നില്ല. ഫെബ്രുവരി 14 എന്ന ദിനം പ്രണയിക്കുന്നവരുടെ ദിവസമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാൻ വേണ്ടി നിലകൊണ്ട St. വാലന്റെൻന്റെ ഓർമ്മ ദിവസമാണ് ഫെബ്രുവരി 14. എല്ലാവർഷവും ഇതേ ദിവസം പൂക്കളും ചോക്ലേറ്റുകളും […]

Share News
Read More

രോഗശമനത്തിനു ആധുനിക ന്യൂറോ സർജറിയുടെ സംഭാവനകൾ ..

Share News

നമുക്കേവർക്കും അറിയാവുന്നതുപോലെ ശാസ്ത്രസാങ്കേതിക തലത്തിൽ ഒട്ടേറെ വളർച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ അവയവം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും – അവ തലച്ചോറും നട്ടെല്ലുമാണ്. ഈ കാരണം കൊണ്ട് തന്നെ സ്വാഭാവികമായും വൈദ്യശാസ്ത്ര രംഗത്ത് ഏറ്റവും അധികം വെല്ലുവിളികൾ നേരിടേണ്ടി വരുന്നതും ഇവയ്ക്കു തന്നെയാണ്. തലച്ചോറിന്റെയും നട്ടെല്ലിന്ടെയും വിവിധ തരത്തിലുള്ള രോഗങ്ങളെയും അസ്വാഭാവികതകളെയും ന്യൂറോസർജറി കൈകാര്യം ചെയ്യുന്നു. തലച്ചോർ – നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയകൾ എന്നും സങ്കീർണ്ണവും അത്യധികം കൃത്യതയും ആവശ്യപ്പെടുന്ന ഒരു മേഖലയായിട്ടാണ് […]

Share News
Read More