മൃഗാധിപത്യത്തിന്റെ കാവൽക്കാർ ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിന്റെ ലഹരിയിൽ ഉന്മാദ നൃത്തം ആടുമ്പോൾ വിരിയാൻ അനുവദിക്കാതെ തല്ലിക്കൊഴിച്ച ആ പിഞ്ചു കുസുമം പാലക്കാട് ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി കാത്തു കിടന്നു.

Share News

കാലം മാപ്പ് തരില്ല കൊലയാളികളെ…വിടരാൻ അനുവദിക്കാതെ വനം വകുപ്പ് തല്ലിക്കൊഴിച്ച പിഞ്ചു മാലാഖയ്ക്ക് ആദരാഞ്ജലികൾ കൃഷിയിടത്തിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു എന്ന് ആരോപിച്ചു 16-09-22 തീയതിയിൽ രാവിലെ ആറുമണി സമയത്ത് ഒലവക്കോട് റേഞ്ച് ഓഫീസറും സംഘവും പട്ടികജാതി വിഭാഗത്തിൽപ്പെട്ട സാധുക്കൾ താമസിക്കുന്ന വീട്ടിലേക്ക് ഇരച്ചുകയറി മൂന്നു സഹോദരങ്ങളേ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ അവരിൽ രണ്ടുപേരുടെ ഗർഭിണികളായ ഭാര്യമാർ അലമുറയിട്ട് കരഞ്ഞത് നരാധമന്മാരുടെ ചെവിയിൽ വീണില്ല. അവരിൽ ഒരാൾ ഒമ്പത് മാസം ഗർഭിണിയായിരുന്നു. മതിയായ യാതൊരുവിധമായ […]

Share News
Read More

ചുരുക്കിപ്പറഞ്ഞാൽ ഈ സാംസ്കാരിക മന്ത്രികൊള്ളാം. ഇതു പോലെ മുല്ലക്കരയുടേയും പ്രഭാഷണങ്ങൾ കേട്ടിഷ്ടമായിട്ടുണ്ട്.

Share News

മന്ത്രി വി.എൻ. വാസവന്റെ രാഷ്ട്രീയ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തുമൊക്കെ കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയേതര പ്രസംഗം തിരുവനന്തപുരത്ത് എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ കേൾക്കാനിടയായത്. അൽപംമുൻപ്. പ്രസംഗമായിരുന്നില്ല പ്രഭാഷണമെന്നു പറയാം. സാഹിത്യം, സമൂഹം, കല, നവമാധ്യങ്ങൾ എന്നിവയെ ബന്ധപ്പെടുത്തി ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പ്രഭാഷണം പ്രഫ.എൻ. കൃഷ്ണപിള്ളയുടെ ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഷേക്സ്പിയർ, ബ്രെഹ്ത്…. മുതൽ തോപ്പിൽഭാസി വരെയുള്ള നാടകകാരന്മാരുടെ കൃതികളുടെ രാഷ്ട്രീയ ഉള്ളടക്കം, ഉദ്ധരണികൾ.. മേമ്പൊടി കവിതകൾ.. പൊൻകുന്നം വർക്കിയുടെ ദീർഘദർശനം ചെയ്തുള്ള എഴുത്ത്.. ലോകത്തെങ്ങുമെങ്ങുമുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും […]

Share News
Read More

“നഗരത്തിൽ നടക്കുന്ന പല കൊലപാതകങ്ങളുടെയും പിന്നിൽ ലഹരി സംബന്ധമായ തർക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് പറയപ്പെടുന്നു.” |സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത്

Share News

കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത് പ്രിയപ്പെട്ട കമ്മിഷണർ, താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ളവർ അത്ര സുഖത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ നഗരവാസികളുടെ സുരക്ഷിതത്വ പ്രശ്നങ്ങൾ ഞാൻ ഉന്നയിച്ചത് അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. […]

Share News
Read More

പ്രാർത്ഥിക്കുന്നവർ കൂടുതൽ healthy ആകുമോ? | A scientific study on prayer | Fr vincent Variath

Share News
Share News
Read More

മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ?

Share News

മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ? കുട്ടിയല്ലേയെന്ന് ചൊല്ലി എല്ലാം മാതാപിതാക്കൾ ചെയ്ത് കൊടുക്കും. ഇതേ വളർത്തൽ ശൈലി തന്നെ പിന്നെയും തുടരും. പഠിക്കാൻ വേണ്ടി ഒപ്പമിരുന്ന്‌ ഉന്തും. സ്വയം ചിന്തിക്കാൻ വിടാതെ അവർക്കായി ചിന്തിക്കും. പ്രായത്തിന് ചേരുന്ന കാര്യങ്ങൾ സ്വയം ചെയ്യിപ്പിച്ചു സ്വാശ്രയത്വത്തിന്റെ പാഠങ്ങൾ ശൈശവം മുതൽ തുടങ്ങണം. വളർച്ചയുടെ എല്ലാ ഘട്ടത്തിലും തുടരണം. പുതിയ ലോകത്തിൽ പൊരുതി നിൽക്കാൻ അപ്പോഴേ പ്രാപ്തിയുണ്ടാകൂ. […]

Share News
Read More

ഇനി ഈ തീരത്തിന് കർത്താവ് തുണ |ഒരു പൂവ് ചോദിച്ചാൽ പൂക്കാലം തരുകയെന്നത് തീരദേശ മക്കളുടെ ജനിതക ഗുണമാണ്. അത് ഭാരത ചരിത്രത്തിനും അറിയാവുന്ന കാര്യമാണ്.

Share News

ഇനി ഈ തീരത്തിന് കർത്താവ് തുണ “ഇടിനാദം മുഴങ്ങട്ടെ കടൽ രണ്ടായി പിളരട്ടെ ഭൂമി കോരി തരിക്കട്ടെ മേഘങ്ങൾ ചിതറട്ടെ പേമാരി പെയ്യട്ടെ തീയാളി പടരട്ടെ തീരദേശം ജയിക്കട്ടെ” ഇതൊരു കവിതാശകലമല്ല, മുദ്രാവാക്യമാണ്. എല്ലാം നഷ്ടപ്പെടുമ്പോൾ, ജീവിതം ദുസ്സഹമാകുമ്പോൾ, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുമ്പോൾ, ഉത്തരം പറയേണ്ടവർ തന്ത്രപരമായി മൗനം പാലിക്കുമ്പോൾ, കൂടെ നിൽക്കാമെന്നു പറഞ്ഞവർ അകലെയാണെന്ന ചിന്ത സിരകളിൽ പടരുമ്പോൾ നമ്മൾ പ്രകൃതിയിൽ ആശ്രയിക്കും. കാരണം, അവിടെ ദൈവമുണ്ട്. ആ ദൈവം മേഘത്തണലായി ഇറങ്ങിവന്ന ചരിത്രമുണ്ട്. അഗ്നിയായി മാറിയ […]

Share News
Read More

ചിന്ത മാറ്റിയാൽ ജീവിതം മാറുന്നത് എങ്ങനെ ? | miracles of thought control

Share News
Share News
Read More

ചില എക്സ് കന്യാസ്ത്രീകളുടെ പുസ്തകങ്ങളെക്കുറിച്ച് ടി. പത്മനാഭൻ അതൊരു ഉത്തമസാഹിത്യകൃതി അല്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് 100% സത്യം തന്നെയാണ്

Share News

ചില ആത്മകഥകളെക്കുറിച്ച് സാഹിത്യലോകത്ത് കന്യാസ്ത്രീമാരുടെ ആത്മകഥകൾ ഒത്തിരിയുണ്ട്. ചിലതൊക്കെ ക്ലാസിക്കുകളുടെ ഗണത്തിൽ പെട്ടതുമാണ്. ഉദാഹരണത്തിന്; വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അമ്മത്രേസ്യയുടെയും ആത്മകഥകൾ. ആദ്യത്തേത് ഫ്രഞ്ചും രണ്ടാമത്തേത് സ്പാനിഷും ആണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നും എടുത്തു പറയാവുന്നത് എക്സ് കന്യാസ്ത്രീയായ കാരൻ ആംസ്ട്രോങ്ങിന്റെ The Spiral Staircase ആണ്. ഒരു നെഗറ്റീവ് എനർജിയും പകർന്നു തരാത്ത പുസ്തകമാണത്. ഇനി മലയാളത്തിന്റെ കാര്യം പറയുകയാണെങ്കിൽ ആത്മകഥകൾ എന്ന പേരിൽ രണ്ടു എക്സ് കന്യാസ്ത്രീമാരുടെ പുസ്തകങ്ങൾ ഇവിടെയുണ്ട്. ഡി.സിയാണ് രണ്ടും പബ്ലിഷ് […]

Share News
Read More

മാർ ആലഞ്ചേരിക്കെതിരേ പടനയിച്ച സകലരോടും ഇവിടെ ഒരു ചോദ്യം മാത്രമേയുള്ളൂ, -എല്ലാറ്റിനുമൊടുവിൽ, നിങ്ങൾ എന്ത് നേടും? |സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ…

Share News

സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ… എറണാകുളം- അങ്കമാലി തീയേറ്റേഴ്‌സ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന “ഭൂമിയിടപാട് നാടകം” അന്ത്യരംഗത്തിലേക്ക് കടക്കുകയാണ്. പ്രതിലോമശക്തികളായ ഒരു സംഘം കലാകാരന്മാരാണ് നാടകത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. (തിരക്കഥാകൃത്തുക്കളും സൂത്രധാരന്മാരും പ്രതീക്ഷിക്കാത്ത വിധം “ദൈവിനീതി” എന്ന ശക്തനായ കഥാപാത്രം വേദിയിലേക്ക് രംഗപ്രവേശം ചെയ്യുന്നു, തിരക്കഥയിൽ ഗതിഭേദം ഉണ്ടാകുന്നു, സംഘാടകരെല്ലാം സ്തബ്ദരായി നിൽക്കുന്നു.രംഗബോധമില്ലതെ പ്രവേശിക്കന്ന കോമാളികളെ മാത്രം കണ്ട് കൈയടിച്ചവരും നാടകത്തിന് വേദിയൊരുക്കിയവരും പണം മുടക്കിയവരുമെല്ലാം അന്ധാളിച്ച് നിൽക്കുന്നു. നിരപരാധിയുടെ ചോരയ്ക്കു […]

Share News
Read More

“ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ജനങ്ങളുടെ അവകാശമാണ്. അത്തരം പ്രതിഷേധങ്ങൾ പൊതുവിടങ്ങളിലാണ് നടക്കേണ്ടത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനം അത്തരം ഒരു പൊതുവിടമാണെന്ന് കരുതുന്നില്ല. “

Share News

ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ജനങ്ങളുടെ അവകാശമാണ്. അത്തരം പ്രതിഷേധങ്ങൾ പൊതുവിടങ്ങളിലാണ് നടക്കേണ്ടത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനം അത്തരം ഒരു പൊതുവിടമാണെന്ന് കരുതുന്നില്ല. നിയമ വിരുദ്ധവും അവിവേകപരവുമായ ഒരു പ്രവൃത്തിയായി അത്. ഇനി, അതിനു മറുപടിയായി നാട്ടിലെങ്ങും അക്രമം അഴിച്ചുവിടുന്നത് വീണ്ടും ഇന്ത്യൻ ജനാധിപത്യ പാരമ്പര്യങ്ങൾക്കും നിയമ വാഴ്ചക്കും ചേരാത്തതാണ്. സമരങ്ങളുടെയും പ്രതിരോധത്തിന്റെയും നിലവാരം രാഷ്ട്രീയവും നിയമപരവും ധാർമികവുമായ ചട്ടക്കൂടുകൾ തകർത്ത് ജനങ്ങളുടെ സമാധാന ജീവിതത്തെ തീർത്തും പ്രതിസന്ധിയിലാക്കുന്ന കാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയമായോ ജനാധിപത്യപരമായോ പ്രതിഷേധക്കാർക്കോ […]

Share News
Read More