“എങ്ങും സ്നേഹത്തിൻ്റെ അലയൊലികൾ മാത്രം.വിജയം ഉറപ്പിക്കാൻ ഓട്ടോറിക്ഷാ ചിഹ്നത്തിൽ ട്വൻ്റി20 പാർട്ടിക്ക് വോട്ട്”|അഡ്വ .ചാർളി പോൾ

Share News

ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. എങ്ങും സ്നേഹത്തിൻ്റെ അലയൊലികൾ മാത്രം. ഒരു പുതിയ പാർട്ടിയുടെ സ്ഥാനാർത്ഥി എന്നതിനെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. വിജയം ഉറപ്പിക്കാൻ ഓട്ടോറിക്ഷാ ചിഹ്നത്തിൽ ട്വൻ്റി20 പാർട്ടിക്ക് ഒരു വോട്ട് Adv Charly Paul

Share News
Read More

ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ:“കിട്ടിയാ കിട്ടി കിട്ടീല്ലെങ്കിൽ പെട്ടി“|പോരട്ടെ നിങ്ങളുടെ അനുഭവങ്ങൾ

Share News

*ഇരുമെയ്യാണെങ്കിലും….4.O* ഇരുമെയ്യാണെങ്കിലും മനമൊന്നായി… മെഷീനും മനുഷ്യനും ഒന്നായി ഇടവേളകളില്ലാത്ത ജാഗ്രതയോടെ പ്രവർത്തിക്കേണ്ടുന്ന ഒന്നാണ് ഡ്രൈവിംഗ്. ഒരു ഇരുചക്രവാഹനയാത്ര മറ്റു വാഹന യാത്രകളേക്കാൾ കൂടുതൽ അപകടകരമാവുന്നത് പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായ സന്തുലനം, സ്ഥിരത എന്നിവയെ ആശ്രയിച്ചാണ് അതിൻ്റെ സുരക്ഷ എന്നതിനാലാണ്. *സന്തുലനം അഥവാ ബാലൻസിംഗ്* ഇരുചക്ര വാഹനങ്ങളെ സുരക്ഷിതമായ ഒരു സന്തുലിതാവസ്ഥയിൽ നിർത്തുന്ന ഏകഘടകം ഡ്രൈവറുടെ ശരീരമനോബുദ്ധികളുടേയും വാഹനത്തിൻ്റേയും ഏകോപിതചലനമാണെന്ന കാര്യം നമുക്കറിയാം. അപ്പോൾ ഡ്രൈവർക്കൊപ്പം ഒരാൾ കൂടിയായാലോ…?! ചിന്തിക്കുക, ഡ്രൈവിംഗ് കൂടുതൽ സങ്കീർണ്ണമാവില്ലേ….? നാം സ്വപ്നേപി വിചാരിക്കാത്ത […]

Share News
Read More

പൈശാചികമായി കൊലചെയ്യപ്പെട്ട ഒരു മകന്റെയും നെഞ്ച് തകരുന്ന വിധത്തിൽ മകനെ നഷ്ടപ്പെട്ട ഒരപ്പന്റെയും ചിത്രം.

Share News

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇളയ മോൻ എന്റെ വലതുകൈയ്യിൽ തലവച്ചാണ് കിടക്കുക. കൈ മരവിച്ച് ഞാൻ ഇറക്കി കിടത്താത്ത പക്ഷം നേരം വെളുക്കുവോളം അങ്ങനെ തന്നെ കിടക്കും. മൂത്ത രണ്ടുപേരും ഒരു പ്രായം വരെ അങ്ങനെ തന്നെയായിരുന്നു. ഇപ്പോൾ ഊഴം വന്നപ്പോൾ ആ സ്ഥാനം ഇളയ ആൾ സ്വന്തമാക്കി എന്നുമാത്രം. ഇന്നലെ പതിവുപോലെ എന്റെ കയ്യിൽ തലവച്ച് അവൻ കിടന്നുറങ്ങുമ്പോൾ മനസ്സിൽ തെളിഞ്ഞു നിന്നത് മറ്റൊരു അപ്പന്റെയും മകന്റെയും ചിത്രമാണ്. പൈശാചികമായി കൊലചെയ്യപ്പെട്ട ഒരു മകന്റെയും നെഞ്ച് […]

Share News
Read More

കുടുംബത്തിലെ ഗൃഹനാഥൻ ആയിരിക്കുമ്പോഴും എം.എൽ.എ എന്ന ചുമതലയിൽ വെള്ളം ചേർക്കാൻ പാടില്ലാലോ…

Share News

ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് കൂടുതൽ കൂടുതൽ തിരക്കിലേക്ക് മാത്രമാണ് ഒരു പൊതുപ്രവർത്തകൻ എന്നും പോകുന്നത്. ഈ തിരക്കിനിടയിൽ സ്ഥിരമായി ഞാൻ എന്ന കുടുംബനാഥൻ സ്ഥിരമായി കേൾക്കുന്ന പരാതി കുടുംബവുമായി സമയം ചിലവഴിക്കുന്നില്ല എന്നുള്ളതാണ്. ഈ പരാതികൾക്ക് വർഷത്തിൽ ഒരിക്കലെങ്കിലും ഒരു പരിഹാരം വേണമെന്നുള്ള വിഷയം മുന്നോട്ട് വെച്ചത് എന്റെ മൂത്ത മകൾ സ്നേഹയാണ്, പ്രിയ പത്നി ഷിമിത അതിനു പൂർണ പിന്തുണ നൽകികൊണ്ട് (വൈദ്യനും രോഗിയുമൊക്കെ ഇച്ഛിച്ചതും പുച്ചിച്ചതും കല്പിച്ചതും ഒക്കെ പാലാണ് എന്ന രീതിയിൽ) അവതരിപ്പിച്ച […]

Share News
Read More

ഒരു നാലാം ക്ലാസുകാരന്റെ അഭിമാനം കാത്തുസൂക്ഷിച്ച ടീച്ചറും അമ്മയെപോലെയല്ല അമ്മ തന്നെയാണ്…

Share News

ഉച്ച ഊണിനു ശേഷം ടീച്ചർ ക്ലാസ്സിൽ വന്നപ്പോഴാണ് ടീച്ചറുടെ കയ്യിൽ ഒരു പേപ്പർ കണ്ടത്. സ്റ്റാമ്പ്‌ ആണ്. ടീച്ചർ അതു ഓരോരുത്തർക്കും കീറി കീറി കൊടുത്തിട്ടു പറഞ്ഞു നാളെ വരുമ്പോൾ എല്ലാവരും രണ്ടുരൂപ വീതം കൊണ്ടുവരണമെന്ന്. എല്ലാരും തലകുലുക്കിയപ്പോൾ കൂട്ടത്തിൽ ഞാനും കുലുക്കിയിരുന്നു. സ്റ്റാമ്പ്‌ എന്തായാലും പുസ്തകത്തിന്റെ ഉള്ളിൽ എടുത്തു വെച്ചു. സ്കൂൾ വിട്ടു വീട്ടിൽപോകുമ്പോൾ മനസ് മുഴുവൻ അമ്മയുടെ ഒഴിഞ്ഞ കടുകും ചെപ്പായിരുന്നു മനസ്സിൽ. എല്ലാവരുടെ കൂട്ടത്തിൽ എന്തിനാ ഞാനും ഇരുന്നു തലകുലിക്കിയത് എന്നോർത്ത് പാടം […]

Share News
Read More

മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്

Share News

തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു. മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ ഹോട്ടലിലേക്കു കയറി. രാവിലെ പത്തുമണി കഴിഞ്ഞുകാണും. വലിയ തിരക്കില്ല. “ഒരു മസാലദോശ.” ക്ഷീണിച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു. വിശപ്പൊന്നടങ്ങിയപ്പോൾ കൈയും കാലും തളർന്നു. ആകെ ഒരു മാന്ദ്യം. തണുത്ത വെള്ളം കൊണ്ട് വീണ്ടും വീണ്ടും മുഖം കഴുകി. പെട്ടെന്ന് ഉള്ളിൽ ഒരു വിറ പാഞ്ഞു. ഒറ്റ പൈസ കൈയിലില്ല. കൗണ്ടറിൽ പണമെണ്ണുന്ന തടിയൻ പട്ടരുടെ മുന്നിൽ ഞാൻ […]

Share News
Read More

“ഒരു കാര്യം മാത്രമേ ഇനി കേരളത്തിൽ നിന്നും പ്രതീക്ഷയുള്ളൂ. ചത്ത് കിടക്കുമ്പോൾ കുറച്ചു ആചാര വെടി വേണം”.|മുരളി തുമ്മാരുകുടി

Share News

ആചാര വെടി നോക്കിയിരിക്കുന്ന ഒരാൾ എൻ്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റിനും അടിയിൽ വരുന്ന ഓരോ കമന്റും ഞാൻ ശ്രദ്ധിക്കാറുണ്ട്. യാത്ര ചെയ്യുമ്പോൾ ഫേസ്ബുക്കിൽ വായിക്കുന്നവർ ഏറെ നേരെ വന്നു പരിചയപ്പെടാറുണ്ട്. നമ്മുടെ സമൂഹത്തിന്റെ ഒരു ക്രോസ്സ് സെക്ഷൻ ആണ് ഞാൻ അവിടെ കാണുന്നത്. തികച്ചും റെപ്രെസെന്ററ്റീവ് ഒന്നുമല്ല, പക്ഷെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും വ്യത്യസ്ത രാഷ്ട്രീയധാരകളിൽ നിന്നുമുള്ളവരെ ഫോളോ ചെയ്ത് എല്ലാ രാഷ്ട്രീയം ഉള്ളവരും എൻ്റെ പോസ്റ്റുകൾ കാണുന്നു എന്ന് ഞാൻ ഉറപ്പു വരുത്താറുണ്ട്. ഞാൻ […]

Share News
Read More

മരണമേ മാറി നില്ക്കുക…ഉറങ്ങാതെ ചിലർ ഇവിടെ കാവലുണ്ട്.

Share News

ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഭർത്താവ് സുഹൃത്തുക്കളെ ഏൽപ്പിക്കുന്നു.. രണ്ട് മക്കളും രണ്ട് വ്യത്യസ്ത വീടുകളിൽ പ്രശ്നങ്ങളില്ലാതെ കഴിയുന്നു.. ഇടയ്ക്ക് അച്ഛൻ വരുമ്പോൾ കൊണ്ടു വരുന്ന മിഠായി പൊതികളിൽ കുഞ്ഞു മക്കൾ അച്ഛന്റെ ഇഷ്ടമറിയുന്നു.. 30.12.2023 തീയ്യതി രാത്രിയിലെ മഞ്ഞിൽ പൊതിഞ്ഞ നിഗുഢതയിൽ അച്ഛൻ രണ്ട് മക്കളെയും കൊണ്ടു പോകുന്നു.. രാത്രിയിലെ അസാധാരണ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ വടകരയിലെ പോറ്റമ്മ വേവലാതിയോടെ വടകര സ്റ്റേഷനിൽ എത്തി “മക്കളെ രക്ഷിക്കണം” എന്ന് പറഞ്ഞ നിമിഷം […]

Share News
Read More

കഞ്ഞി കഞ്ഞിയെ കണ്ടെത്തുമ്പോൾ|വൈകീട്ട് കഞ്ഞി പേ ചർച്ച നടത്താം|മുരളി തുമ്മാരുകുടി

Share News

കാലാവസ്ഥ വ്യതിയാനത്തിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ച ദുബായിൽ ഉണ്ടാകും. ദുബായിൽ വന്നാൽ ഇപ്പോൾ മിക്കവാറും താമസിക്കുന്നത് വിമാനത്താവളത്തിന് അടുത്തുള്ള ഫ്ലോറ ഇൻ ഹോട്ടലിൽ ആണ്. സുഹൃത്തായ മുഹമ്മദ് റാഫിയാണ് ആണ് ഹോട്ടലിന്റെ സി ഇ ഓ എന്നത് മാത്രമല്ല അതിന് കാരണം. എയർപോർട്ടിൽ നിന്നും മൂന്നു മിനുട്ട് മെട്രോ യാത്ര ചെയ്താൽ ഹോട്ടലിന് തൊട്ടടുത്ത് ഇറങ്ങാം, നല്ല സൗകര്യമുള്ളതും എന്നാൽ വളരെ ന്യായമായ റേറ്റ് ഉള്ളതുമായ ഹോട്ടലാണ്, ഹോട്ടലിലുള്ള മൺസൂൺ റെസ്റ്റോറന്റ് അടിപൊളിയാണ്, ഇങ്ങനെ പല […]

Share News
Read More

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഏറെ പഴി കേൾക്കുന്ന ഈ കാലത്ത് ഡിപ്പാർട്ട്മെന്റിലെഇത്തരം നന്മ നിറഞ്ഞവരെയും നമ്മൾ കാണേണ്ടതുണ്ട്.

Share News

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയ്ക്കാണ് ഞങ്ങൾ മൂന്നുപേർ കാറിൽ കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്ന് കൊടൈക്കനാലിന് തിരിച്ചത്. കുട്ടിക്കാനത്തിന് മുമ്പ് മുറിഞ്ഞ പുഴ എത്തിയപ്പോൾ കാർ ഓവർ ഹീറ്റ് ആയി നിർത്തിയിട്ടു. രണ്ടു മണിക്കൂറോളം കഴിഞ്ഞു വെളുപ്പിനെ നാലുമണിയ്ക്ക് ഞങ്ങൾ പുറത്തിറങ്ങി ബോണറ്റുയർത്തി പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ MVDയുടെ വാഹനം അടുത്ത് കൊണ്ട് നിർത്തി എന്ത് പറ്റിയെന്ന് ചോദിച്ചു കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പുറത്തിറങ്ങി വന്നു. പിന്നീട് കണ്ടത് ഒരു സർക്കാരുദ്യോഗസ്ഥൻ എങ്ങനെയാവണം ജനങ്ങളെ സേവിക്കേണ്ടതെന്നതിന്റെ നേർ ചിത്രമായിരുന്നു.. […]

Share News
Read More