കാസർഗോഡ്‌ നിന്നു തിരുവനന്തപുരത്ത് എത്താൻ നാല് മണിക്കൂർ സമയം. അതാണ് കെ-റെയിൽ സിൽവർ ലൈൻ പദ്ധതി മുന്നോട്ടു വയ്ക്കുന്ന വികസന മാതൃക.

Share News

രണ്ടു ലക്ഷം കോടി രൂപ ചെലവു വരുന്ന പദ്ധതിയിൽ അഞ്ചു ലക്ഷം മനുഷ്യർ തങ്ങളുടെ വാസസ്ഥലത്തുനിന്നു കുടിയിറക്കപ്പെടുമെന്ന് പറയപ്പെടുന്നു.നിലവിലുള്ള മംഗലാപുരം – തിരുവനന്തപുരം ട്രെയിൻ പ്രസ്‌തുത ദൂരം ഓടിയെത്തുന്നത് പതിനൊന്നു മണിക്കൂർ കൊണ്ടാണ്. എന്നാൽ, ഈ സർവീസിന്റെ നിലവിലുള്ള 45 സ്റ്റോപ്പുകൾ എന്നത് 11 സ്റ്റോപ്പുകളായി കുറച്ചാൽ 5 മണിക്കൂർ കൊണ്ട് ഈ ലക്ഷ്യത്തിലെത്താമെന്നും ഇതേ റൂട്ടിൽ മറ്റൊരു സ്‌പീഡ്‌ സർവീസ് നടത്തി ഈ പ്രശ്‌നം പരിഹരിക്കാമെന്നും ഒരു ലോക്കോ പൈലറ്റ് അക്കമിട്ടു പറയുന്നു. സ്റ്റോപ്പുകളിൽ നിറുത്തുന്നതിന്റെയും […]

Share News
Read More

തലശ്ശേരി അതിരൂപതക്ക് ദൈവം നൽകിയ സമ്മാനമാണ് സ്നേഹ ബഹുമാനപ്പെട്ടവള്ളോപ്പള്ളി പിതാവ്.

Share News

തലശ്ശേരി അതിരൂപതക്ക് ദൈവം നൽകിയ സമ്മാനമാണ് സ്നേഹ ബഹുമാനപ്പെട്ടവള്ളോപ്പള്ളി പിതാവ്. കുടിയേറ്റ നാളുകളിൽ മനുഷ്യർക്ക് ദേവാലയവും ശുശ്രൂഷകളും ഒക്കെ നൽകാൻ … മനുഷ്യരുടെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ് സൗകര്യങ്ങളും ഒക്കെ നൽകാൻ മുന്നിട്ടിറങ്ങിയ പിതാവിന് എത്ര നന്ദി പറഞ്ഞാലും മതിയാവുന്നതല്ല. കാടുകൾ വെട്ടിത്തെളിച്ച് കുടിയേറിയവർക്ക് പ്രകാശമായി ഉയർത്തിയ ദേവാലയങ്ങളും ദൈവവിളികളുമെല്ലാം നമ്മെ രക്ഷയിലേക്ക് നടത്തിയതായിരുന്നു എന്ന് വിശ്വസിക്കുന്നു. വളരെ പ്രത്യേകമായി എന്നെ സംബന്ധിച്ച് ഓർമയിലുള്ള ദിനമാണ് ആദ്യ കുർബ്ബാന സ്വീകരണവും സ്ഥൈര്യലേപനവും. പിതാവിൻ്റെ കൈ വെയ്പ്പിൽ നിന്നാണത് നൽകപ്പെട്ടത്. […]

Share News
Read More

ജെബി മേത്തർക്ക് അഭിനന്ദനങ്ങൾ

Share News

അഭിനന്ദനങ്ങൾ ജെബി രാജ്യസഭയിലേക്ക് മൽസരിക്കുന്ന ജെബി മേത്തർക്ക് അഭിനന്ദനങ്ങൾ. ഏറ്റെടുക്കുന്ന ജോലി കൃത്യതയോടെയും ആത്മാർത്ഥയോടെ നിർവ്വഹിക്കുന്ന ചെറുപ്പക്കാരിയാണ് ജെബി. മുൻ കെ.പി.സിസി പ്രസിഡണ്ട് ടി.ഒ.ബാവ ട്രഷറർ കെ.സി.എം മേത്തർ എന്നിവരുടെ കൊച്ചു മകളും മുൻ കെ.പി.സിസി ജനറൽ സെക്രട്ടറി കെ.എം.ഐ മേത്തറുടെ മകളുമായ ജെബിയുടെ രാഷ്ട്രീയ പാരമ്പര്യം പൈതൃകമായി കൈവന്നതാണ്. മഹിള കോൺഗ്രസ് പ്രസിഡണ്ട് എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള ജെബി ക്ക് രാജ്യസഭയിൽ കരുത്തോടെ ശബ്ദമുയർത്താനാവും . വിജയാശംസകൾ KV Thomas

Share News
Read More

ഇതെന്റെ മകന്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല|മുൻ മന്ത്രി കെ വി തോമസ്

Share News

ഇതെന്റെ മകന്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല. എന്റെ വീട്ടില്‍ ഞങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്, അത് ഞാൻ ബഹുമാനിക്കുന്നു.പക്ഷെ ഞാൻ എന്നും വിധേയനായ കോൺഗ്രസ്സ് പ്രവര്‍ത്തകനായിരിക്കും. എന്റെ മൂന് മക്കളും രാഷ്ട്രീയത്തിലില്ല, അവർ സ്വന്തം നിലയില്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ബിജു ദുബായില്‍ ബാങ്ക് ഡയറക്റാണ്, രേഖ സ്വന്തമായി ബിസിനസ്സ് ചെയുന്നു, ഇളയ മകന്‍ ജോ ഡോക്ടറാണ്. മുൻ മന്ത്രി കെ വി തോമസ് KV Thomas നേതൃ ദാരിദ്ര്യമുള്ള […]

Share News
Read More

*ഞാൻ കണ്ട ഫയൽസ്*| “ചരിത്രവും പ്രത്യയശാസത്രവും കൂട്ടിക്കലർത്തി ഒരുക്കിയിരിക്കുന്ന ഒരു മിശ്രിതസിനിമയാണിത്”.

Share News

*ഞാൻ കണ്ട ഫയൽസ്* സിനിമ കാണുന്നത് എൻ്റെ ഒരു ശീലമല്ല. നോമ്പുകാലത്താണെങ്കിൽ ഒട്ടുമേയല്ല. എങ്കിലും ഇന്നലെ ഞാൻ, മുപ്പതു വർഷം മുമ്പു നടന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അധികരിച്ച് വിവേക് അഗ്നിഹോത്രി എഴുതി സംവിധാനം ചെയ്ത ‘ദ കാശ്മീർ ഫയൽസ്’ പോയിക്കണ്ടു. സമകാലീന ഭാരതത്തെക്കുറിച്ച് അറിവു ലഭിക്കുമെന്ന് കരുതിയതിനാലാണ് പോയത്. ഏതായാലും, പോയതു നന്നായി. മൂവി എനിക്ക് ഇഷ്ടപ്പെട്ടു. അല്പംപോലും ബോറഡിയില്ല. അനുപം ഖേർ, മിഥുൻ ചക്രബൊർതി, പുനീത് ഇസ്സാർ, അതുൽ ശ്രീവാസ്തവ എന്നിങ്ങനെയുള്ള നലം തികഞ്ഞ […]

Share News
Read More

ഈ സിനിമ കണ്ടിറങ്ങുമ്പോൾ ചങ്കിനകത്ത് ഒരു നീറ്റൽ അനുഭവപ്പെടും |കാശ്മീർ ഫയൽസ് …|കഥയല്ലിത് ജീവിതമാണ് . കാണണം . കണ്ടിരിക്കണം ഈ സിനിമ |

Share News

. കാശ്മീർ ഫയൽസ് കണ്ടു . ഇന്നലെ കാശ്മീരിൽ നടന്നത് , നാളെ കേരളത്തിൽ നടക്കാനുള്ളത് സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു . ആസാദി മുദ്രാവാക്യം താളത്തിൽ കൊട്ടിപ്പാടുന്നത് ആർഎസ്‌എസിനെ എതിർക്കാനാണെന്നു കരുതുന്നവർ ഈ സിനിമ കാണണം . നിങ്ങൾ അറിഞ്ഞോ അറിയാതെയോ വിളിക്കുന്നത് തീവ്രവാദത്തിന്റെ , ഇന്ത്യ വിരുദ്ധതയുടെ മുദ്രാവാക്യമാണെന്ന് ഈ സിനിമ നിങ്ങൾക്ക് മനസ്സിലാക്കി തരും . കശ്മീരിലെ ഹിന്ദു വംശഹത്യയെ ന്യായീകരിക്കാനുള്ള ആഖ്യാനം ചമക്കുന്ന മലയാളി ഇടത് ലിബറലുകൾക്ക് കനത്ത പ്രഹരമാണ് വിവേക് അഗ്നിഹോത്രി ഏൽപ്പിച്ചിരിക്കുന്നത് […]

Share News
Read More

രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥന.|വി.എം.സുധീരൻ

Share News

ഒരു അഭ്യര്‍ത്ഥന : ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതു കൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. സ്‌നേഹപൂര്‍വ്വം വി.എം.സുധീരൻ

Share News
Read More

നേർചിന്തയും നേർവാക്കും- അതായിരുന്നു മൂഴയിൽബേബിയുടെ ജീവിത ശൈലി| ഡോ .സിറിയക് തോമസ് .

Share News

ഒരു സ്നേഹ താരകത്തിൻ്റെ ഓർമ്മയ്ക്ക്. നികക്കാത്ത വിടവ് . മാത്യു ജോസഫ് മൂഴയിൽ (ഡുറോ ഫ്ലക്സ് ബേബി) : ഒരു സ്നേഹ താരകത്തിൻ്റെ ഓർമ്മയ്ക്ക്. നേർചിന്തയും നേർവാക്കും. അതായിരുന്നു മൂഴയിൽബേബിയുടെ ജീവിത ശൈലി. നയതന്ത്രങ്ങൾ വളരെ കുറവായിരുന്നുവെന്നും പറയണം. മനസ്സിലൊന്നും സംസാരത്തിൽ മറ്റൊ ന്നുമെന്നത് എൻ്റെ പ്രിയ മിത്രത്തിന്എന്നും അന്യമായിരുന്നു താനും. ശുദ്ധരിൽ ശുദ്ധനായിരുന്നു ബേബി.എത്ര വേഗമാണ് കാലം മുന്നോട്ടോടൂന്നത്.ബേബി കാലത്തെ കടന്നു പോയത് എത്ര ശാന്തമായാണ്……. പാലാ സെന്റ് തോമസ് ഹൈസ്കൂൾ – -പാലാ കോളജ് […]

Share News
Read More

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. |മുഖ്യമന്ത്രി

Share News

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ […]

Share News
Read More

മലയാള മനോരമയ്ക്കായും മനോരമ ന്യൂസ് ചാനലിനായും പോളണ്ടിൽ നിന്നും റഷ്യ – യുക്രെയ്ൻ യുദ്ധ വാർത്തകൾ കവർ ചെയ്യുന്ന മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിൻ്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു

Share News

മലയാള മനോരമയ്ക്കായും മനോരമ ന്യൂസ് ചാനലിനായും പോളണ്ടിൽ നിന്നും റഷ്യ – യുക്രെയ്ൻ യുദ്ധ വാർത്തകൾ കവർ ചെയ്യുന്ന മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിൻ്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു . ഒരക്കാദമിക് താൽപര്യത്തോടെ തന്നെ അദ്ദേഹത്തിൻ്റെ വാർ കവറേജ് ശ്രദ്ധിക്കുകയായിരുന്നു. രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയേണ്ടതായി തോന്നുന്നത്..ഒന്ന് അയാൾ യുദ്ധമുഖത്തു നിന്നും കണ്ടെടുക്കുന്ന മാനുഷിക മൂല്യമുള്ള ഹൃദയസ്പർശിയായ തികച്ചും ഹ്യൂമെൻ എന്നു വിളിക്കാവുന്ന തരം സ്റ്റോറികൾ . യുദ്ധം കൊടുമ്പിരി കൊണ്ട് നടക്കുന്നുണ്ട്. പിന്നിലെ […]

Share News
Read More