കരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും.
മികച്ച ജോലി, സ്ഥാനക്കയറ്റം, ധനസമ്പാദനം, ആഡംബര കാര്‍, വീട് തുടങ്ങിയവയായിരുന്നു ഭൂരിഭാഗം പേരുടെയും ജീവിതവിജയത്തിന്റെ നിര്‍വചനം. കോര്‍പറേറ്റ് ലോകത്ത് നിന്ന് നോക്കുമ്പോള്‍അതുമാത്രമായിരുന്നു വിജയവും. എന്നാല്‍ പ്രൊഫണല്‍ അംഗീകാരങ്ങള്‍ക്ക് മുകളില്‍ സ്വന്തം ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുകയാണ് യുവത്വം. കരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും. അതിനനുസരിച്ച് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ തൊഴിലിടങ്ങളും നിര്‍ബന്ധിതമായിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സിസ്‌കോ നടത്തിയ സര്‍വേയാണ് ഇത് സംബന്ധിച്ച് ദീര്‍ഘദര്‍ശിയായ ഒരു ഉള്‍ക്കാഴ്ച നല്‍കിയത്. 3800 സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേയില്‍ […]
Read Moreരോഗികളുടെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലി ആഘോഷം നാളെ വത്തിക്കാനില്‍
വത്തിക്കാന്‍ സിറ്റി: നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന രോഗികളുടെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലിയ്ക്കു വത്തിക്കാൻ ഒരുങ്ങി. ഏപ്രിൽ 5, 6 തീയതികളിലായി തൊണ്ണൂറിലധികം രാജ്യങ്ങളിൽനിന്ന് രോഗികളും, ആരോഗ്യപ്രവർത്തകരുമടങ്ങുന്ന ഇരുപതിനായിരത്തോളം തീർത്ഥാടകരെത്തുന്ന പരിപാടി ജൂബിലിവർഷത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ഏഴാമത്തെ വലിയ പരിപാടിയായിരിക്കും. ഇറ്റലി കൂടാതെ, അമേരിക്ക, സ്പെയിൻ, കൊളമ്പിയ, അർജന്റീന, ബ്രസീൽ, ഫ്രാൻസ്, മെക്സിക്കോ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽനിന്നായിരിക്കും കൂടുതൽ ആളുകൾ എത്തുകയെന്ന് ഏപ്രിൽ 2 ബുധനാഴ്ച പുറത്തുവിട്ട പ്രത്യേക അറിയിപ്പിൽ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ വിഭാഗം അറിയിച്ചു. ജൂബിലി […]
Read Moreമധ്യ തിരുവിതാംകൂറിൽ ആദ്യമായി രണ്ടാം തലമുറ ലീഡ് ലെസ് പേസ്മേക്കർ വിജയകരമായി പൂർത്തിയാക്കി പരുമല കാർഡിയോളജി വിഭാഗം
ഹൃദ്രോഗ ചികിത്സയിൽ നൂതന സാങ്കേതിക വിദ്യയുമായി പരുമല ആശുപത്രി. ലീഡുകളില്ലാത്ത രണ്ടാം തലമുറ പേസ്‌മേക്കർ വിജയകരമായി പൂർത്തിയാക്കി. അമേരിക്കൻ കമ്പനിയായ അബോട്ട് (ABOTT) വികസിപ്പിച്ച ‘AVEIR ലീഡ്‌ലെസ് പേസ്‌മേക്കർ’ എന്ന ഉപകരണമാണ് പരുമല ആശുപത്രിയിൽ മൂന്നാം തവണയും വിജയകരമായി പൂർത്തിയാക്കിയത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിൽ പരമ്പരാഗത പേസ്‌മേക്കർ ചികിത്സയിൽ വലിയ പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും, ലീഡുകളും പൾസ് ജനറേറ്ററുകളും ഉൾപ്പെടുന്ന സംവിധാനങ്ങൾ ചില രോഗികളിൽ സങ്കീർണതകൾ സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി, ലീഡുകളില്ലാത്ത, ചെറിയ പേസ്‌മേക്കറുകൾ ഹൃദ്രോഗ ചികിത്സയിൽ […]
Read Moreആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സേവനം ചെയ്യാനുള്ള അവസരം ഡോ. സി. ജീൻ റോസ് എസ് ഡി.
മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ. സി. ജീൻ റോസ് എസ് ഡി. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണ് അഗതികളുടെ സന്യാസിനീ സമൂഹത്തിൽ അംഗമായ സി. ജീൻ. പിഎസ്‌സി എഴുതി സർക്കാർ സർവീസിൽ കയറിയ സി. ജീൻ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ്. അതിനു മുമ്പ് മറയൂരിൽ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പത്തുവർഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. ഒട്ടേറെ ഗോത്രവർഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന മറയൂർ […]
Read Moreമുട്ടയിലെ പോഷകങ്ങൾ, ആരോഗ്യ ഗുണങ്ങൾ പങ്കുവെക്കുന്നു
അമേരിക്കൻ ഹാർട്ട് ആസോസിയേഷന്റെ അഭിപ്രായത്തിൽ ഏത് പ്രായക്കാർക്കും ദിവസേന കഴിക്കാവുന്ന ഒരു പോഷകാഹാരമാണ് മുട്ട. ഇവ പൊരിക്കുന്നതിനേക്കാൾ പുഴുങ്ങി ഉപയോഗിക്കുന്നതാണ് ഗുണകരം. മുട്ടയുടെ നിത്യേനയുള്ള ഉപയോഗം പൊണ്ണത്തടിക്കും രോഗങ്ങൾക്കും കാരണമാകാറില്ല. മുട്ടവെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൽ 70 ശതമാനം ഒവാൽബുമിൻ എന്ന പ്രത്യേകയിനമാണ്. വേഗം ദഹിക്കുന്നതും ഗുണമേന്മയുള്ളതുമായ പ്രോട്ടീനാണ് മുട്ടവെള്ളയിലുള്ളത്. അതുകൊണ്ട് ബോഡി ബിൽഡിങ്ങ് പോലുള്ള കായികയിനങ്ങളിലേർപ്പെടുന്നവരും അത്ലറ്റുകളും ശാരീരികമായി അധ്വാനിക്കുന്നവരും മുട്ട, പ്രത്യേകിച്ച് വെള്ള ധാരാളമായി കഴിക്കാറുണ്ട്. മഞ്ഞക്കരു വെള്ളയെ അപേക്ഷിച്ച് വളരെയധികം പോഷണമൂല്യം കൂടുതലുള്ളതാണ്. ജലാംശം […]
Read Moreമരണത്തിനൊഴികെ മറ്റെല്ലാറ്റിനും മരുന്നാക്കാം കരിഞ്ചീരകം
ചെറിയ. വസ്തുക്കള്‍ ചിലപ്പോള്‍ നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതാകില്ല. നാം പോലും വിചാരിക്കാത്ത ഗുണങ്ങള്‍ പലതിലും അടങ്ങിയിരിയ്ക്കും. പലപ്പോഴും നമുക്ക് ഇവയുടെ ഗുണങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകില്ല. ഇതായിരിയ്ക്കും ഇവയുടെ ഉപയോഗം കുറയ്ക്കാനുള്ള കാരണവും. ജീരകം പോലെയുളളവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നാം പൊതുവേ ബോധ്യമുള്ളവരാണ്. എന്നാല്‍ കരിഞ്ചീരകം അധികം നാം ഉപയോഗിയ്ക്കാത്ത ഒന്നാണ് കറുത്ത നിറത്തില്‍ കാണപ്പെടുന്ന ഇത് കലോഞ്ചിയെന്നും ബ്ലാക് സീഡുകള്‍ എന്നുമെല്ലാം അറിയപ്പെടുന്നു. വളരെ കുറവ് ഭക്ഷണ വസ്തുക്കളിലേ നാം ഇവ ഉപയോഗിയ്ക്കുന്നുമുളളൂ. എന്നാല്‍, ആരോഗ്യപരമായി ഏറെ […]
Read Moreപരസഹായ ആത്മഹത്യാ ബിൽ: ദുരിതങ്ങളിൽനിന്നുള്ള മോചനമോ, അതോ മരണ സംസ്കാരത്തിന്റെ തുടക്കമോ?
‘അചഞ്ചലമായ ദുരിതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി ഒരു ജീവിതം അവസാനിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ നടത്തുന്ന ബോധപൂര്‍വമായ ഇടപെടല്‍’ എന്നാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സ് സെലക്ട് കമ്മിറ്റി ഓഫ് മെഡിക്കല്‍ എത്തിക്സ് ദയാവധത്തെ നിര്‍വചിക്കുന്നത്. ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുവാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നീക്കം നടക്കുന്നതിനിടെ ജീവന് വേണ്ടി പോരാട്ടവുമായി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മാരകരോഗികള്‍ക്ക് “തങ്ങളുടെ ജീവിതാവസാനം തിരഞ്ഞെടുക്കുവാന്‍ അവസരം” എന്ന പേരില്‍ ലേബർ എം.പി കിം […]
Read Moreഅറിയാതെ തുടങ്ങി വച്ച ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് ആയിരുന്നു എന്റെ ആരോഗ്യ സംരക്ഷണം.
ഒരു പത്തു വർഷം മുൻപ് എന്റെ വീട്ടിൽ വന്ന രണ്ട് സുഹൃത്തുക്കൾ എന്റെ മേശയിൽ ഇരുന്ന ഒരു പേപ്പർ കണ്ട് എന്നോട് ചോദിച്ചു, ഇതെന്തോന്നാടാ കുറച്ചു സമയത്തിന്റെ കണക്ക് എഴുതി വച്ചപോലെ ഉണ്ടല്ലോന്ന്. അപ്പോ ഞാൻ പറഞ്ഞു അത് ദിവസവും ഓടാൻ പോകുന്നതിന്റെ കണക്കാണ്, ഓരോ ദിവസവും നിശ്ചിത ദൂരം ഓടുമ്പോൾ സമയം മെച്ചപ്പെടുത്തിക്കൊണ്ട് വരികയാണ്, അപ്പോൾ അതിങ്ങനെ എഴുതി വച്ച് താരതമ്യം ചെയ്യാൻ ആണെന്ന്. അന്ന് അവന്മാർ എന്നേ കുറെ കളിയാക്കി, പക്ഷേ ഇപ്പോൾ വർഷങ്ങൾ […]
Read Moreകോപം തോന്നുക സ്വാഭാവികം .അതിര് വിടാതിരിക്കാൻ ശ്രദ്ധിക്കണം .|ഡോ .സി. ജെ .ജോൺ
മൂപ്പർക്ക് പ്രായമായതിന് ശേഷം മൂക്കത്താണ് കോപം. എപ്പോഴാണ് പൊട്ടിത്തെറിക്കുന്നതെന്ന് ഒരു പിടിയുമില്ല . കത്തി പടരും മുമ്പേ തണുപ്പിക്കാനുള്ള ക്ഷമയും വൈഭവങ്ങളുമുണ്ടെങ്കിൽ ഈ സീനുകൾ ഒഴിവാക്കാം.ഗൃഹാന്തരീക്ഷത്തിൽ കയ്പ്പ് പടരുന്നത് തടയാം . പ്രായമാകുമ്പോൾ തലച്ചോറിന്റെ ഘടനയിൽ വ്യത്യാസങ്ങൾ വരാം. ചിലരുടെ കാര്യ ഗ്രഹണ ശേഷിയിലും ഓർമ്മയിലും കുറവ് വരാം. സ്വന്തം ഇഷ്ട പ്രകാരം കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പൊരുത്തപ്പെട്ട് പോകാൻ ചിലർക്ക് അത് കൊണ്ട് പ്രയാസമുണ്ടാകാം .അത് ദ്വേഷ്യമായി അവതരിക്കാം.ശാരീരിക ബുദ്ധിമുട്ടുകളും ,ചലനത്തിലെ മന്ദതയും ,കേൾവിക്കുറവ് പോലുള്ള […]
Read More