പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കോവിഡ് ബ്രിഗേഡ്
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതൽ ആളുകളുടെ സേവനം ആവശ്യമുണ്ടെന്നും ഇതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോക്ടർമാർ മുതൽ വളണ്ടിയർമാർ വരെ ഉൾപ്പെടുന്ന സേന എന്ന നിലയിലാണ് കോവിഡ് ബ്രിഗേഡിനെ കാണേണ്ടത്. കോവിഡ് ബ്രിഗേഡ് സംവിധാനമാണ് സിഎഫ്എൽടിസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. സംയോജിതമായ പ്രവർത്തനത്തിനുള്ള കർമപദ്ധതിയാണ് തയ്യാറാക്കുന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാർക്കു പുറമെ നാഷണൽ ഹെൽത്ത് മിഷനിലുൾപ്പെടെ കരാർ അടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഇതിനായി നിയോഗിക്കും. അവർക്ക് ഇൻഷുറൻസ് പരിരക്ഷ […]
Read Moreജീവിതത്തിൽ ഇതുവരെ ദർശിച്ചിട്ടില്ലാത്ത കൊടിയ ദുരിതങ്ങളിലും എല്ലാ വേദനകളും കടിച്ചമർത്തി സഹനച്ചൂളയിലൂടെ കടന്നു പോകാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ചെല്ലാനത്തുകാർ.
അതിജീവനം അസാധ്യമാക്കും വിധമാണ് കാലവും കാലാവസ്ഥയും ഈ ഗ്രാമത്തിനു നേരെ തിരിഞ്ഞത്. എല്ലാ വർഷവും അനുഭവിക്കുന്ന രൂക്ഷമായ കടലാക്രമണത്തിനൊപ്പം ഇക്കുറി കോവിഡ് മഹാമാരിയും കൂടി ചേർന്നു ഈ ഗ്രാമത്തിൽ സംഹാരതാണ്ഡവം ആടുകയാണ്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി ഒട്ടനവധി വീടുകൾ തകർന്നു. കടൽ ഏതു കര ഏതു എന്നറിയാത്ത വിധം ദുരന്തഭൂമിക്കു സമാനമാണ് അവിടം. ഭക്ഷണം പാചകം ചെയ്യാൻ പറ്റാത്തവിധം അടുക്കളകൾ വെള്ളത്തിലാണ്. പ്രാണരക്ഷാർത്ഥം പ്രായംചെന്നവർ ഉൾപ്പെടെയുള്ളവർ നട്ടുച്ചക്കും ടെറസിലും മേൽക്കൂരയിലും അഭയം പ്രാപിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം […]
Read Moreകോവിഡ് പ്രതിരോധത്തിൽ പോലീസ് പ്രവർത്തനം മികവുറ്റത്: മുഖ്യമന്ത്രി
പകർച്ചവ്യാധികൾ നേരിടാൻ പോലീസിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും കോവിഡ് മഹാമാരിയുടെ കാലത്തെ പോലീസ് സേനയുടെ പ്രവർത്തനം മികവുറ്റതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ ജില്ലകളിലെ ആറ് പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, കാസർകോട്ടെ ജില്ലാ പരിശീലന കേന്ദ്രം, കോട്ടയം മുട്ടമ്പലം, പാലക്കാട് മങ്കര എന്നിവിടങ്ങളിലെ പൊലീസ് ക്വാർട്ടേഴ്‌സുകൾ, കേരള പൊലീസ് അക്കാദമിയിലെ ബാരക്ക് എന്നിവ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനെ നേരിടുന്നതിന് ആരോഗ്യപ്രവർത്തകർക്കൊപ്പം മുൻപന്തിയിലാണ് പോലീസും. ഏതാനും പൊലീസുകാർ രോഗബാധിതരായി എന്നത് പൊലീസിന്റെ പ്രവർത്തനത്തെയോ കർമ്മനിരതയെയോ […]
Read Moreമന്ത്രി വീണ്ടും ടീച്ചറായി; ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്തു.
നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.എ.എസ്. ലഭിച്ച് ജോലിയില്‍ പ്രവേശിച്ച 180 ഐ.എ.എസ്. ഓഫീസര്‍മാരാണ് ക്ലാസില്‍ പങ്കെടുത്തത്. ഓണ്‍ ക്യാമ്പസ് ട്രെയിനിംഗ് പ്രോഗ്രാം ആയി നടത്തുന്ന പരിപാടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിച്ചത്. കേരളത്തില്‍ […]
Read Moreഇന്ന് 1078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 432 പേർ രോഗമുക്തി നേടി
ഇന്ന് 1078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 432 പേർ രോഗമുക്തി നേടി . തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു പേര്‍ കോവിഡ് മൂലം മരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും […]
Read Moreഭയപെടരുത് ജാഗ്രതാ വേണം സമ്പർക്കരോഗം കൂടി കൂടി വരുന്നു
*ഭയപെടരുത് ജാഗ്രതാ വേണം എല്ലാ ജില്ലാകൾ ഉൾപ്പടെ കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട . സ്ഥിതി വളരെ മോശമാണ്. നമ്മുടെ അടുത്ത പരിസര പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു , അതിവേഗത്തിലാണ് കൊറോണ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .ഇനി പ്രത്യകിച്ചു റൂട്ട് മാപ്പുകൾ ഒന്നും പറയേണ്ടതില്ല നമ്മൾ പോകുന്ന വഴികൾ എല്ലാം റൂട്ട് മാപ്പുകൾ ആണ്. ആയതു കൊണ്ട് എല്ലാവരും […]
Read More