ക്ലസ്റ്റർ മേഖലയിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി.
എറണാകുളം റൂറൽ ജില്ലയിലെ ആലുവ ക്ലസ്റ്റർ മേഖലയിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി. കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പോലീസ് റൂട്ട് മാർച്ച് നടത്തിയത്. ആലുവ ക്ലസ്റ്ററിൽ രോഗ വ്യാപനം കൂടിയ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും, ചട്ടലംഘനം നടത്തിയാൽ കടുത്ത നടപടി ഉണ്ടാകും എന്ന സന്ദേശം ഉയർത്തിയായിരുന്നു റൂട്ട് മാർച്ച്.കൊച്ചിൻ ബാങ്ക് ജംഗ്ഷൻ, ചൂണ്ടി, തോട്ടമുഖം, കുട്ടമശേരി, ഉളിയന്നൂർ , കുന്നത്തേരി ,കോമ്പാറ എന്നിവിടങ്ങളിലാണ് പ്രധാനമായും മാർച്ച് നടത്തിയത്
Read Moreതീരദേശമേഖലയിൽ പ്രത്യേക മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കും.
എറണാകുളം: ജില്ലയിലെ തീരദേശമേഖലയിലെ അടിയന്തര ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. കടൽക്ഷോഭത്തിന്റെയും കോവിഡ് രോഗവ്യാപനത്തിന്റെയും സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന വീഡിയോ കോൺഫറൻസിൽ സർക്കാർ നിർദ്ദേശപ്രകാരം തീരപ്രദേശങ്ങൾക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ തീരുമാനിച്ചു. ചെല്ലാനം പഞ്ചായത്തിന് അടിയന്തര ധനസഹായമായി ദുരന്തനിവാരണ ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ നൽകുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ട്രോളിംഗ് നിരോധന കാലയളവ് തീരുന്ന സാഹചര്യവും ഹാർബറുകളിലെ സാഹചര്യങ്ങളും വീഡിയോ കോൺഫറൻസിൽ ചർച്ച ചെയ്തു. […]
Read Moreജീവിതത്തിൽ ഇതുവരെ ദർശിച്ചിട്ടില്ലാത്ത കൊടിയ ദുരിതങ്ങളിലും എല്ലാ വേദനകളും കടിച്ചമർത്തി സഹനച്ചൂളയിലൂടെ കടന്നു പോകാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ചെല്ലാനത്തുകാർ.
അതിജീവനം അസാധ്യമാക്കും വിധമാണ് കാലവും കാലാവസ്ഥയും ഈ ഗ്രാമത്തിനു നേരെ തിരിഞ്ഞത്. എല്ലാ വർഷവും അനുഭവിക്കുന്ന രൂക്ഷമായ കടലാക്രമണത്തിനൊപ്പം ഇക്കുറി കോവിഡ് മഹാമാരിയും കൂടി ചേർന്നു ഈ ഗ്രാമത്തിൽ സംഹാരതാണ്ഡവം ആടുകയാണ്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി ഒട്ടനവധി വീടുകൾ തകർന്നു. കടൽ ഏതു കര ഏതു എന്നറിയാത്ത വിധം ദുരന്തഭൂമിക്കു സമാനമാണ് അവിടം. ഭക്ഷണം പാചകം ചെയ്യാൻ പറ്റാത്തവിധം അടുക്കളകൾ വെള്ളത്തിലാണ്. പ്രാണരക്ഷാർത്ഥം പ്രായംചെന്നവർ ഉൾപ്പെടെയുള്ളവർ നട്ടുച്ചക്കും ടെറസിലും മേൽക്കൂരയിലും അഭയം പ്രാപിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം […]
Read Moreഈ പ്രതിസന്ധിയിൽ നമ്മൾ ശേഖരിച്ച ചാക്കു കൊണ്ട് ചെല്ലാനത്തെ ജനത തയ്യാറാക്കിയ താത്ക്കാലിക ജനകീയ സംരക്ഷണ ഭിത്തിയാണിത്…
കടൽ ഭിത്തിയും പുലിമുട്ടുകളും അടിയന്തിരമായി ചെയ്തേ മതിയാവൂ… ചെല്ലാനത്തെ മാത്രമല്ല തീരദേശത്തെ മൊത്തം സംരക്ഷിച്ചേ മതിയാവൂ.. സർക്കാരും ഫിഷറീസ് വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണം.
Read Moreകോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാരം സംബന്ധിച്ച് ബിഷപ്പ് മാർ. ആന്റണി കരിയിൽ നൽകിയ പ്രതേക സർക്കുലർ.
എറണാകുളം-അങ്കമാലി അതിരൂപതയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാരം സംബന്ധിച്ച് മാർ ആന്റണി കരിയിൽ പ്രതേക സർക്കുലർ പ്രസിദ്ധികരിച്ചു. നിരവധി നിർണായകമായ തിരുമാനങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയിൽ കോവിഡ് -19 പ്രധിരോധ കാര്യങ്ങളിൽ നടപ്പാക്കുവാനും തീരുമാനിച്ചതായി മാർ ആന്റണി കരിയിൽ അറിയിച്ചു.അതിരൂപതയിൽ ഒരു ഹെൽപ് ഡെസ്കും, ഹെൽപ് ലൈനും നിലവിൽ വന്നു. അതിന്റെ വിശദാംശങ്ങൾ സർക്കുലറിൽ ഉണ്ട് ഓരോ ഇടവകയിലും 8 യുവാക്കൾ ഉൾകൊള്ളുന്ന സേവന സേന രൂപം കൊള്ളുന്നു. സെമിത്തേരി, ക്രെമേഷൻ, തിരുകർമ്മങ്ങൾ, എന്നിവയെക്കുറിച്ചും അദ്ദേഹം വ്യക്തമായ […]
Read Moreആലുവയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ:കടുത്ത നിയന്ത്രണം.
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമെന്ന്, കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതു കണക്കിലെടുത്താണ് കര്‍ഫ്യൂ പ്രഖ്യാപിക്കാനുള്ള തീരുമാനം. ഇന്ന് അര്‍ധ രാത്രി മുതല്‍ കര്‍ഫ്യു നിലവില്‍ വരും. കര്‍ഫ്യൂ ഉള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവും. കടകള്‍ പത്തു മണി […]
Read Moreകോവിഡ് ബാധിച്ച് മരിച്ച കന്യാസ്ത്രീയുമായി സമ്പർക്കം; കൊച്ചിയിൽ 18 കന്യാസ്ത്രീകൾക്ക് കൂടി കോവിഡ്
കൊച്ചി : 18 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് രോഗം ബാധിച്ച കന്യാസ്ത്രീകൾ. ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളാണിവർ. ഇവരുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ കൊച്ചി നോർത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം, 20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു. വ്യത്യസ്ത സമയങ്ങളിലാകും സ്ഥാപനങ്ങൾ പ്രവർത്തിക്കുക. കൊച്ചിയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച 72 കേസുകളിൽ 62 പേർക്കും […]
Read More