കത്തോലിക്കാ കോൺഗ്രസ് -പാലാരിവട്ടം പോസ്റ്റ് ഓഫീസ് സ്സിന് മുമ്പിൽ നില്പ് സമരം നടത്തി.
ഫാദർ സ്റ്റാൻ➖➖➖➖➖സ്വാമിയെ ഉടൻ➖➖➖➖➖➖മോചിപ്പിക്കണം➖➖➖➖➖➖കൊച്ചി: ഝാർഖണ്ഡിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനും ജസ്സ്യുട്ട് വൈദീകനുമായ ഫാദർ സ്റ്റാൻ സ്വാമിയെ കള്ളക്കേസ് ചുമത്തി അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെയുള്ളകത്തോലിക്ക കോൺഗ്രസ് സമരപരിപാടികളുടെ ഭാഗമായി പാലാരിവട്ടം പോസ്റ്റ് ഓഫീസ് സ്സിന് മുമ്പിൽ നില്പ് സമരം നടത്തി. മനുഷ്യാവകാശധ്വംസനത്തിനെതിരെ ജനവികാരം ഉയരണമെന്നും തെറ്റു തിരുത്തി ഫാദർ സ്റ്റാൻ സ്വാമിയേ ഉടൻ മോചിപ്പിക്കുന്നതിനുള്ള വീണ്ടു വിചാരം ഉണ്ടാവണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോൺഗ്രസ് ഗ്ളോബൽ ട്രഷറർ അഡ്വ. പി. ജെ […]
Read Moreചമ്പക്കര നാലുവരിപാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എറണാകുളം: ചമ്പക്കര നാലുവരി പാലം മുഖ്യമന്ത്രി പിണറായി വിജയൻ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. 50 കോടി ചെലവിൽ നിർമ്മിച്ച ചമ്പക്കര പാലം കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആർ.സി നിർമ്മിക്കുന്ന നാലാമത്തെ പാലമാണ്. 245 മീറ്റർ നീളമുണ്ട്. 2016 ൽ തുടക്കമിട്ട പാലത്തിൻ്റെ ആദ്യ ഘട്ട നിർമ്മാണം കഴിഞ്ഞ വർഷം പൂർത്തിയാക്കി. അന്ന് രണ്ടു വരി പാതയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി ചമ്പക്കര […]
Read Moreജോസ് കെ മാണി എം എന്‍ സ്മാരകത്തിൽ: കാനത്തെ കണ്ടു.
തിരുവനന്തപുരം : അനുനയ നീക്കവുമായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി സിപിഐ ആസ്ഥാനത്തെത്തി. എം എന്‍ സ്മാരകത്തിലെത്തിയ ജോസ് കെ മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിനും ജോസിനൊപ്പമുണ്ട്. ഇടതുമുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. സിപിഎം നേതാക്കളെയും കാണുന്നുണ്ട്. പഴയ തര്‍ക്കങ്ങളെല്ലാം അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി പറഞ്ഞു. […]
Read Moreസിപിഎം ആസ്ഥാനത്ത് ജോസ്. കെ മാണി: കോടിയേരിയുമായി കൂടി കാഴ്ച നടത്തി.
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എകെജി സെന്ററിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് ജോസ് കെ മാണിസിപിഎം ആസ്ഥാനത്തെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. റോഷി അഗസ്റ്റിന്‍ എംഎല്‍എയും ജോസിനൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ജോസ് കെ മാണിയെ വാതില്‍ക്കലോളം കോടിയേരിയും എ വിജയരാഘവനും അനുഗമിച്ചു. എല്‍ഡിഎഫ് പ്രവേശനത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിന് മുമ്ബ് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് […]
Read Moreഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട്, ഡാമിന്റെ ഇന്നത്തെ സ്ഥിതി അറിയാം.
2020-10-13 18:13:08 സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയാണ് ഇടുക്കി. വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ പകുതിയിലധികം ഉള്‍ക്കൊള്ളുന്നത് ഇടുക്കി അണക്കെട്ടിലാണ്. 4140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് സംസ്ഥാനത്തിന്റെ മൊത്തം സംഭരണ ശേഷി. ഇതില്‍ 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും സംഭരിക്കാവുന്നത് ഇടുക്കി അണക്കെട്ടിലാണ്. ഇന്ന് (2020 ഒക്ടോബര്‍ 13 ) ഉച്ചയ്ക്ക് ഒരു മണിയിലെ കണക്കുപ്രകാരം 1890 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അണക്കെട്ടിലുണ്ട്. 2391.18 അടിയാണ് (സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം) അണക്കെട്ടിലെ ജലനിരപ്പ്. […]
Read More7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 50,154 സാമ്പിള്‍ – 15 10 2020
ചികിത്സയിലുള്ളവർ 94,517; ഇതുവരെ രോഗമുക്തി നേടിയവർ 2,22,231കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്പിളുകൾ പരിശോധിച്ചുഏഴു പുതിയ ഹോട്ട് സ്പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കികേരളത്തിൽ വ്യാഴാഴ്ച 7789 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂർ 867, തിരുവനന്തപുരം 679, കണ്ണൂർ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസർഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളിൽ […]
Read Moreനിലവിലുള്ള ജാതിസംവരണങ്ങള്‍ അപഹരിച്ചുള്ളതല്ല പുതിയ സാമ്പത്തിക സംവരണം: വി.സി.സെബാസ്റ്റ്യൻ
കോട്ടയം: നിലവില്‍ സര്‍ക്കാര്‍ തലങ്ങളിലും വിവിധ മേഖലകളിലും ജാതിസംവരണം ലഭിക്കുന്നവരുടെ അവകാശങ്ങളും അവസരങ്ങളും അപഹരിച്ചുള്ളതല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന സാമ്പത്തിക സംവരണമെന്നുള്ളത് സാമ്പത്തിക സംവരണവിരുദ്ധര്‍ തിരിച്ചറിയണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. സാമ്പത്തിക സംവരണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ചിലകേന്ദ്രങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ല. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി താഴേക്കിടയിലുള്ള ദരിദ്രവിഭാഗങ്ങള്‍ക്ക് 103-ാം ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന മത ജാതി വിഭാഗങ്ങള്‍ ഏഴു പതിറ്റാണ്ടുകളായി സംവരണത്തിന്റെ എല്ലാവിധ ഗുണഫലങ്ങളും […]
Read Moreസംസ്ഥാനത്ത് ഇന്നും ശക്തമാ മഴ: ഏഴ് ജില്ലകളില്‍ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നും മഴ തുടരും. വടക്കന്‍ കേരളത്തിലാകും മഴ ശക്തമാകുക. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വിശാനിടയുളളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം മുന്‍കരുതലുകള്‍ സ്വീകരിച്ചുതുടങ്ങി. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള ക്യാന്പുകള്‍ […]
Read Moreസംസ്ഥാനത്തിന് പുതുക്കിയ കോവിഡ് ഡിസ്ചാര്‍ജ് മാര്‍ഗരേഖ
സംസ്ഥാനത്ത് കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ് ഗൈഡ്‌ലൈന്‍ പുതുക്കിയത്. വിവിധ കാറ്റഗറികളായി തിരിച്ചാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ ആദ്യ പോസിറ്റീവായി പത്താമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ […]
Read More