ചൊവ്വാഴ്ച 3215 പേർക്ക് കോവിഡ്, 2532 പേർക്ക് രോഗമുക്തി – 15 09 2020
3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ചികിത്സയിലുള്ളത് 31,156 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 82,345 കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2532 പേർ ഇന്ന് രോഗമുക്തരായി. 12 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ […]
Read Moreമടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുളള മാർഗ്ഗ നിർദ്ദേശങ്ങളായി
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുളള മാർഗ്ഗ നിർദ്ദേശം പൊതുഭരണ വകുപ്പ് പുറത്തിറക്കി. അതിഥി തൊഴിലാളികൾ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ (covid19jagratha-publicservices-adithiregistration-enter details-submit) രജിസ്റ്റർ ചെയ്യണം. കോവിഡ് 19 ജാഗ്രത പോർട്ടലിൽ നൽകുന്ന വിവരം തൊഴിൽ വകുപ്പിന്റെ അതിഥി പോർട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിക്കും. തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വറന്റീൻ സൗകര്യങ്ങൾ പരിശോധിച്ച് പോർട്ടലിൽ വിവരം രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും അനുമതി നൽകുക. തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വറന്റെിനിൽ പോകണം. […]
Read Moreകൂടുതൽ ആരോഗ്യപ്രവർത്തകരുമായി കോവിഡ് ബ്രിഗേഡ് വിപുലീകരിക്കും
കോവിഡ് ചികിത്‌സയ്ക്ക് ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കാൻ കോവിഡ് ബ്രിഗേഡ് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സെപ്റ്റംബർ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നൽകിയത്. വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വർധിപ്പിക്കേണ്ടതുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററിൽ ആവശ്യമായ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യൻ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ് കോവിഡ് ബ്രിഗേഡിലെ അംഗങ്ങൾ. […]
Read Moreതിങ്കളാഴ്ച 2540 പേർക്ക് കോവിഡ്, 2110 പേർക്ക് രോഗമുക്തി – 14 09 2020
ഇതുവരെ രോഗമുക്തി നേടിയവര്‍ 79,813 കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2110 പേര്‍ രോഗമുക്തരായി. 2346 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത രോഗബാധ 212 പേര്‍ക്കാണ്. 64 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ […]
Read Moreഞായറാഴ്ച 3139 പേർക്ക് കോവിഡ്, 1855 പേർക്ക് രോഗമുക്തി – 13 09 2020
ചികിത്സയിലുള്ളത് 30,072 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 77,703 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,786 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് […]
Read Moreകോവിഡ് കാലത്ത് ആചാര്യ വിനോബഭാവെയുടെ ശാന്തിസേനാ പ്രവർത്തനങ്ങൾക്ക് പ്രസക്തിയേറി: ജി.സദാനന്ദൻ..
കോവിഡ് കാലത്തും അതിനുശേഷവും ഗന്ധിജിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ആചാര്യ വിനോബഭാവെയുടെ ശാന്തിസേനാ പ്രവർത്തമാനങ്ങൾ ഇന്നും നമുക്ക് മാർഗദർശകമാണെന്നും അതിനായി യുവാക്കളെ പരിശീലിപ്പിച്ച് രംഗത്തിറക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും കേരള സർവ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സദാനന്ദൻ പറഞ്ഞു. വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനത്തെക്കുറിച്ചും വിദ്യാഭ്യാസ, ദരിദ്ര സേവാ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ജില്ലാ സർവ്വോദയ മണ്ഡലം, കേരള ഗാന്ധി സ്മാരക നിധി, ആചാര്യ കുലം, ജില്ലാ മദ്യനിരോധന സമിതി, പരിസ്ഥിതി സംരക്ഷണ […]
Read Moreകോന്നി മെഡിക്കല്‍ കോളേജ് ഒ.പി വിഭാഗം ഉദ്ഘാടനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
പത്തനംതിട്ടയ്ക്കും സമീപ ജില്ലകള്‍ക്കും ഒരു മുതല്‍ക്കൂട്ട് തിരുവനന്തപുരം: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു, ആന്റോ ആന്റണി എം.പി., എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണ ജോര്‍ജ്, മറ്റ് ജനപ്രതിനിധികള്‍, […]
Read More