ട്രക്ക് ബോഡി കോഡ്: സർക്കാർ നിർദ്ദേശം പുറത്തിറക്കി

Share News

ട്രക്ക് ബോഡി കോഡ് നടപ്പിലാക്കുന്നതു സംബന്ധിച്ചുളള നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. ട്രക്ക് ബോഡി നിർമ്മിക്കുന്ന വർക്ക്‌ഷോപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുളള ലൈസൻസ് ഉണ്ടാവണം. ബോഡി നിർമിച്ച സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് വാഹന ഉടമ ഹാജരാകണം. ഇതിനു പുറമെ വർക്ക്‌ഷോപ്പിൽ നിന്നുളള ഡ്രോയിംഗ്, ഫാബ്രിക്കേഷന്റെ സ്‌പെസിഫിക്കേഷനും വിലയും ഉൾക്കൊള്ളിച്ചുളള ഇൻവോയിസ് എന്നിവയും ഹാജരാക്കണം. 2020 നവംബർ ഒന്നു മുതൽ രജിസ്റ്റർ ചെയ്യാനെത്തുന്ന ചരക്കു വാഹനങ്ങളുടെ (ആർ.എൽ.ഡബ്ല്യു 3500 കിലോഗ്രാമിന് മുകളിലുളളവ) അപേക്ഷയോടൊപ്പം അക്രഡിറ്റഡ് ബോഡി ബിൾഡിംഗ് ഏജൻസിയിൽ നിന്നുളള […]

Share News
Read More

വോട്ടിംഗ് സമയം നീട്ടാനും പോസ്റ്റല്‍ വോട്ടിനും ഓര്‍ഡിനന്‍സ് കൊണ്ടുവരും

Share News

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ടിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിര്‍ദിഷ്ട ഭേദഗതി അനുസരിച്ച് പോളിംഗ് സമയം രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ്. കോവിഡ്-19 രോഗം ബാധിച്ചവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കും.

Share News
Read More

ഉമ്മൻ ചാണ്ടി: നിയമസഭയിലും ജനഹൃദയങ്ങളിലും നിറഞ്ഞ 50 വർഷങ്ങൾ

Share News

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഗോധയിൽ പയറ്റിതെളിഞ്ഞ് കേരളരാഷ്ട്രീയത്തിലേക്ക് എത്തിയ പുതുപ്പള്ളിക്കാരൻ ഉമ്മൻചാണ്ടി സാമാജികനായി 50 വർഷം പൂർത്തിയാക്കിയിരിക്കുന്നു. കാലചക്രത്തിനനുസരിച്ച രാഷ്ട്രീയത്തിൽ വളർച്ചയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയ ഉമ്മൻചാണ്ടിയുടെ പിന്നിട്ട നാൾ വഴികൾ കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഏടുകൂടിയാണ്. നാട്ടുകാർക്കും വീട്ടുകാർക്കും കൂഞ്ഞൂഞ്ഞ്, മുഖ്യമന്ത്രി പദത്തിലെത്തിയതോടെ കേരളത്തിലെ കൊച്ചു കുട്ടികൾ പോലും ഉറക്കെ വിളിക്കുന്ന ഉമ്മൻ ചാണ്ടി. പാർട്ടിക്കാർക്ക് അന്നും ഇന്നും പ്രിയപ്പെട്ട ഒ.സി. പേരുകൾ പലതെങ്കിലും എല്ലാവരോടും ഒരുപോലെ പെരുമാറുന്ന വ്യക്തിത്വം. കേരളത്തിൽ ഇന്ന് ഉമ്മൻചാണ്ടിക്കുള്ള ജനപ്രീതിയുടെ […]

Share News
Read More

ചെലവ് ചുരുക്കുന്നതിന് അടിയന്തര നടപടികളുമായി സർക്കാർ

Share News

കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ എടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ദ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, ആസൂത്രണ ബോര്‍ഡംഗം പ്രൊഫ. ആര്‍.രാമകുമാര്‍, കോഴിക്കോട് സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം […]

Share News
Read More

കോവളം മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്സിയര്‍ അന്തരിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​ര്‍​ജ് മേ​ഴ്സി​യ​ര്‍ (68) അ​ന്ത​രി​ച്ചു. ക​ര​ള്‍​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ചികിത്സയിലായിരുന്നു. 2006ലാ​ണ് കോ​വ​ളത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. കെ​പി​സി​സി നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​ണ്.

Share News
Read More

ബുധനാഴ്ച്ച 3830 പേർക്ക് കോവിഡ്, 2263 പേർക്ക് രോഗമുക്തി – 16 09 2020

Share News

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47), സെപ്റ്റംബര്‍ […]

Share News
Read More

മാര്‍ ആന്റണി കരിയിലിന്റെ ‘സപ്തതി ചിന്തകള്‍’ പ്രകാശനം ചെയ്തു

Share News

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ ‘സപ്തതി ചിന്തകള്‍’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. സുവിശേഷ സന്ദേശങ്ങളെ ആധാരമാക്കിയുള്ള 33 പ്രസംഗങ്ങളാണ് ഗ്രന്ഥത്തിലെ പ്രധാന ഉള്ളടക്കം. മാര്‍ കരിയിലിന്റെ നാലാമത്തെ ഗ്രന്ഥമാണിത്.മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ഹോര്‍മിസ് മൈനാട്ടിക്കു പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കി ടി.ജെ. വിനോദ് എംഎല്‍എ, സപ്തതി ചിന്തകള്‍ ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ഗ്രന്ഥകാരന്‍, വികാരി ജനറാള്‍മാരായ റവ.ഡോ. ജോസ് പുതിയേടത്ത്, റവ.ഡോ. […]

Share News
Read More

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത് 10,05,211 പേർ

Share News

കോവിഡ് കാലത്ത് കേരളത്തിലേക്ക് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയത് 10,05,211 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 62.16 ശതമാനം (6,24,826 പേർ) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരിൽ അന്താരാഷ്ട്ര യാത്രക്കാരാർ 3,80,385 (37.84 ശതമാനം) പേരാണ്. ആഭ്യന്തര യാത്രക്കാരിൽ 59.67 ശതമാനം പേരും റെഡ്‌സോൺ ജില്ലകളിൽ നിന്നാണെത്തിയത്. ആഭ്യന്തര യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ കർണാടകയിൽ നിന്നാണ് വന്നത്, 1,83,034 പേർ. തമിഴ്‌നാട്ടിൽ നിന്നും 1,67,881 പേരും മഹാരാഷ്ട്രയിൽ നിന്നും 71,690 പേരും […]

Share News
Read More

ധീര ജവാൻ അനീഷ് തോമസ് വീരചരമം പ്രാപിച്ചു…

Share News

കൊല്ലം: ജമ്മു കശ്മീരിൽ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീരിലെ അതിർത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ നടന്ന ഷെല്ലാക്രമണത്തിൽ ആണ് വീരമൃത്യു.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ സഹപ്രവർത്തകർ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയുന്നത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കവെയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകൾ […]

Share News
Read More