തോക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച ത്രിമാനരൂപം ഡിജിപി അനാച്ഛാദനം ചെയ്തു

Share News

തിരുവനന്തപുരം :ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അനാച്ഛാദനം ചെയ്തു. സര്‍വീസില്‍ നിന്നു വിരമിച്ച പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് ശൗര്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ശില്പം തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗശൂന്യമായതും കാലഹരണപ്പെട്ടതുമായ റൈഫിളുകള്‍, റിവോള്‍വറുകള്‍, മാഗസിനുകള്‍ എന്നിവയാണ് ഈ സ്മൃതിമണ്ഡപത്തിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 940 റൈഫിളുകള്‍, 80 മസ്കറ്റ് തോക്ക്, 45 റിവോള്‍വറുകള്‍, 457 മാഗസിനുകള്‍ എന്നിവയാണ് നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. ആകെ 1422 ആയുധങ്ങളാണ് […]

Share News
Read More

ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 745 പേര്‍ രോഗമുക്തി നേടി – 27 07 2020

Share News

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്നത്തെ കോവിഡ് കണക്കുകള്‍ വ്യക്തമാക്കിയത്.  സംസ്ഥാനത്ത് ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43. കോവിഡ് മൂലം ഇന്ന് […]

Share News
Read More

സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക.. റിലേ ഉപവാസത്തിന്റെ 7 ആം ദിവസം

Share News

*നീതിക്കുവേണ്ടിയുള്ള ധർമ്മയുദ്ധം ഏഴാം ദിവസത്തിലേക്ക്, സാധാരണക്കാരന് ലഭിക്കേണ്ട അവകാശത്തെ നേടിയെടുക്കുവാനും അർഹതക്ക് ലഭിക്കാതെ പോകുന്ന അംഗീകാരങ്ങൾ തിരിച്ചുപിടിക്കാനും യുവത്വം സമരപാതയിൽ. ജനശ്രദ്ധ നേടിയെടുത്ത് എസ് എം വൈ എം ഉപവാസ സമരം നേരിൻ്റെ വഴിയിൽ നിവർന്നു തന്നെ മുന്നോട്ട്. സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെ പിന്തുണയും ഏറ്റുവാങ്ങിക്കൊണ്ട് നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം ഏഴാം ദിവസത്തിലേക്ക്…* https://www.facebook.com/smym.kanjirapallydioceseSMYM പൊൻകുന്നം ഫൊറോനാ സെക്രട്ടറി അഞ്ജനാ ഫിലിപ്പ് ഉപവസിക്കുന്നു .+91 89212 65196

Share News
Read More

കെസിവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു

Share News

കൊച്ചി: സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ കെസിവൈഎം പോലുള്ള യുവജന സംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് അഭിമാനകരമെന്ന് റോജി എം. ജോണ്‍ എംഎല്‍എ. കെസിവൈഎമ്മിന്റെ വോളന്റിയേഴ്‌സ് വിഭാഗമായ ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. 32 രൂപതകളില്‍ നിന്നായി 40,000 യുവജനങ്ങളാണ് ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായി മുന്നോട്ടു വന്നിരിക്കുന്നത്. ഇവര്‍ക്കു വേണ്ട പരിശീലനങ്ങള്ക്കും ബോധവത്കരണ ക്ലാസുകള്‍ക്കും അമല മെഡിക്കല്‍ കോളജും കെസിബിസി ഹെല്‍ത്ത് […]

Share News
Read More

കോവിഡ് നിയന്ത്രണം;ബത്തേരിയിൽ കൺട്രോൾ റൂം തുറന്നു.

Share News

സുൽത്താൻ ബത്തേരി നഗരത്തിലെ മൊത്ത വിപണ പലചരക്ക് സ്ഥാപനത്തിലെ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൺട്രോൾ റൂം തുറന്നു. സുൽത്താൻ ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൺട്രോൾ റൂം നമ്പറായ 9048154453 എന്ന നമ്പറുമായി ബന്ധപ്പെടാം. ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച നഗരത്തിലെ മലബാർ ട്രേഡിംഗ് കമ്പനിയുമായി ജൂലൈ 10 ന് ശേഷം 24-ാം തിയ്യതി […]

Share News
Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ?:പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിസഭാ യോഗം ചേരുന്നത്. മാന്ത്രിമാർ വീടുകളിലോ ഓഫീസുകളിലോ ഇരുന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. സമ്പൂർണ്ണ ലോക് ഡൗൺ സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാവും. സ്വസ്ഥാഥാനത്ത് സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. സമ്പൂർണ്ണ ലോക് ഡൗൺ വേണ്ട എന്ന തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉണ്ടായത്. കോവിഡിൻ്റെ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം മാറ്റി […]

Share News
Read More

രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ബുക്ക് ഷോപ്പ്‌ തൃശൂരിൽ

Share News

തൃശൂർ:ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ബുക്ക് ഷോപ് തൃശൂർ ജില്ലയിലെ പൂങ്കുന്നത്തുണ്ട്. കടയുടെ പേര് ഇക്കോ ബുക്ക് ഷോപ്. ഈ ബുക്ക് ഷോപ്പിൽ കുട്ടികൾക്ക് വരാം… ഇരിക്കാം… പുസ്തകങ്ങൾ വായിക്കാം… അതിനായി ചെറിയൊരു ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. പുന:രുപയോഗിക്കാവുന്ന (റീ സൈക്കിൾ) നോട്ട് ബുക്കുകളാണ് ഈ കടയിൽ ലഭിക്കുക. ‘മൈ ഇക്കോ ബുക്ക് ‘ എന്ന പേരിൽ പൂങ്കുന്നത്തുള്ള ഈ ഷോപ്പിൽ പുന:ർജനിച്ച നോട്ട് ബുക്കുകളും പേപ്പറുകളും വിലക്കുറവിൽ ലഭിക്കും. വൈക്കോൽ, കരിമ്പിൻ ചണ്ടി എന്നിവയാണ് കടലാസ് നിർമ്മാണത്തിൻ്റെ […]

Share News
Read More

പി പി ഇ കിറ്റ് അണിഞ്ഞ് കൊണ്ട് മൃതശരീരത്തോട് എല്ലാവിധ ബഹുമാനവും നൽകി കൊണ്ട് സെൻ്റ്.തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തി.

Share News

നല്ല മാതൃക കാണിക്കാൻ മുന്നിട്ടിറങ്ങിയ കത്തീഡ്രൽ പള്ളി കമ്മിറ്റിക്കും, കൈക്കാരൻമാർക്കും അഭിനന്ദനങ്ങൾ..….. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ചു ഇരിങ്ങാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ ഇടവക ഏറ്റവും ക്രിസ്തീയവും മഹനീയവുമായ സംസ്കാരകർമ്മം നടത്തുവാൻ നേതൃത്വം നൽകിയ വികാരിറവ.ഫാ ആൻ്റോ ആലപ്പാടൻ , കൊച്ചച്ചൻമാരായിരിക്കുന്ന Fr. Rees Vadassery, Fr.Albin Punneliparambil,Fr.Stern Kodiyan എന്നിവർക്കും ഇടവകയിലെ യുവ ടീം അംഗങ്ങൾ സുനിൽ, ഷൈമോൻ,സെന്തിൽ,മിഥുൻ,സുഭീഷ്‌,ജസ്റ്റിൻ എന്നിവർക്കും ഇടവക അംഗങ്ങൾക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ […]

Share News
Read More