ഇന്ന് 272 പേര്‍ക്ക് കോവിഡ്; 111 പേര്‍ക്ക് രോഗമുക്തി

Share News

കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 21 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 12 പേർക്കും, […]

Share News
Read More

വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത്

Share News

ഇനി ഇംഹാന്‍സിന്റെ സേവനവും ലഭ്യമാണ് വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കോവിഡ് കാലത്ത് വലിയ സേവനമാണ് നല്‍കാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളേയും വിദഗ്ധ ഡോക്ടര്‍മാരേയും ഉള്‍പ്പെടുത്തി വരികയാണ്. മാനസികാരോഗ്യ രംഗത്തെ കേരളത്തിലെ തന്നെ പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് […]

Share News
Read More

ആനന്ദ് സുഭാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി എന്നിവരെ പാലാ രൂപത ആദരിച്ചു.

Share News

മല്ലികശ്ശേരിയിൽ തോട്ടിൽ വീണ കുട്ടിയെ രക്ഷിച്ച ആനന്ദ് സുഭാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി എന്നിവരെ പാലാ രൂപത ആദരിച്ചു. പാലാ ബിഷപ്പ് ഹൌസിൽ നടന്ന ചടങ്ങിൽ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഡോ. ജോസ് കുറ്റിയാങ്കൽ, ശ്രീ മാത്യു എം കുര്യാക്കോസ്, ഡോ. ഫെലിക്സ്, ബ്ര. സെബാസ്റ്റ്യൻ പെട്ടപ്പുഴ എന്നിവർ സംബന്ധിച്ചു.

Share News
Read More

മലയോര കാര്‍ഷികമേഖലയില്‍ അപ്രഖ്യാപിത കര്‍ഷക കുടിയിറക്ക് വി.സി.സെബാസ്റ്റ്യന്‍

Share News

കോട്ടയം: വന്യജീവി അക്രമത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ മലയോര കാര്‍ഷികമേഖലയില്‍ നിന്ന് സ്വന്തം കിടപ്പാടവും കൃഷിഭൂമിയും ഉപേക്ഷിച്ച് തെരുവിലേയ്ക്ക് കര്‍ഷകര്‍ കുടിയിറങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ഭരണസംവിധാനങ്ങള്‍ മുഖംതിരിഞ്ഞു നിന്നാല്‍ നിയമം കൈയിലെടുത്ത് കര്‍ഷകര്‍ അതിജീവനത്തിനായി പോരാടുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. വന്യജീവി അക്രമങ്ങളുടെ മറവില്‍ വനവല്‍ക്കരണം ലക്ഷ്യമാക്കി സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയോടെ കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് തുരത്തിയോടിക്കാനുള്ള നീക്കം അതിനിഷ്ഠൂരവും ക്രൂരവുമാണ്. വന വന്യജീവി നിയമങ്ങളുടെ മറപിടിച്ച് രാഷ്ട്രീയ ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥരും […]

Share News
Read More

തലശ്ശേരി അതിരൂപതക്കെതിരെ അപകീർ‍ത്തി ശ്രമം: പരാതിയില്‍ പോലീസ് കേസെടുത്തു

Share News

തലശ്ശേരി അതിരൂപതാ സഹായമെത്രാൻ‍ മാർ ജോസഫ് പാംപ്ലാനിയ്ക്കെതിരെയും വൈദികർക്കെതിരെയും വാസ്തവവിരുദ്ധവും അപകീർ‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തി യൂട്യൂബ് ചാനലിലും ഫേസ്സ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ അതിരൂപത നിയമനടപടി സ്വീകരിച്ചു. സൈബർ ‍ സെല്ലിലും കണ്ണൂർ പോലീസ് മേധാവിക്കും നല്‍കിയ പരാതികളില്‍ പോൾ അമ്പാട്ട്, ജോബ്സണ്‍ ജോസ് എന്നീ വ്യക്തികൾക്കെതിരെയും നസ്രാണി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയുമാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അശ്ലീല സംഭാഷണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് ഈ വീഡിയോയിൽ‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അതിരൂപത പ്രസ്താവനയില്‍ വ്യക്തമാക്കി. വിശ്വാസികൾക്കിടയിൽ‍ സംഘര്‍ഷം […]

Share News
Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Share News

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊട്ടാരക്കരയില്‍ നിരീക്ഷണത്തിലായിരിക്കെ ഇന്നു രാവിലെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. തേവലക്കര സ്വദേശി മനോജ് (24) ആണ് മരിച്ചത്.ഇതോടെ ആകെ മരണം 27 ആയി. ദുബൈയില്‍നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. പുത്തൂരിലാണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി പനിയും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും മനോജിനുണ്ടായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചെങ്കിലും മനോജ് തയ്യാറായിരുന്നില്ല.

Share News
Read More

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത:ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Share News

തിരുവനന്തപുരം :സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇതേ തുടര്‍ന്ന് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച എട്ട് ജില്ലകളിലും, വെള്ളിയാഴ്ച്ച അഞ്ച് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്ത് ഉയര്‍ന്ന […]

Share News
Read More

പഠിക്കാം ജീവിതം: സംസ്ഥാനത്തെ കോളേജ് സമയക്രമം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30വരെയാക്കിയിരിക്കുന്നു. വെള്ളിയാഴ്ച 8 മണിക്കേ തുടങ്ങും.

Share News

“ഞാൻ പണ്ട് ഓസ്‌ട്രേലിയായിൽ ആയിരുന്നപ്പോൾ..” എന്ന ആ പഴയ പള്ളി പ്രസംഗത്തിന്റെ ശൈലിയിൽ തട്ടിയ ചില ചിന്തകൾ പൊടിപ്പും തൊങ്ങലും വച്ച് മന്ത്രി ജലീലിനേയും കൂട്ടുപിടിച്ചു എസ് എം എസ് സർവേയും നടത്തി മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജുകളിലെ പുതിയ സമയക്രമവും കീഴ്മേല്‍ മറിയുന്ന ക്ലാസുകളും ഒരു പുതിയ സാമൂഹിക സംസ്കാരത്തിനു തുടക്കമിടാൻ സാധിച്ചാൽ വലിയ കാര്യം! നമുക്ക് ഒരുമിച്ചു നിൽക്കാമെന്നേ, പുതിയ കേരളവും പുതിയ ഭൂമിയും ഇങ്ങു പോരും.— പഠിക്കാം ജീവിതം: സംസ്ഥാനത്തെ കോളേജ് സമയക്രമം രാവിലെ […]

Share News
Read More

സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കായതിനു പിന്നാലെ ഒരു വർഷത്തേക്ക് അവധിക്ക് അപേക്ഷിച്ച് എം ശിവശങ്കർ

Share News

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിൻ്റെ പേരിൽ വിവാദം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തില്‍ അവധിയിൽ പ്രവേശിക്കാനൊരുങ്ങി ഐടി സെക്രട്ടറി എം ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് എം ശിവശങ്കര്‍ അവധിക്ക് അപേക്ഷ നൽകിയെന്ന വിവരം പുറത്തു വരുന്നത്. ഒരു വർഷത്തേക്ക് സ‍ർവ്വീസിൽ നിന്നും അവധിയെടുക്കാൻ അനുമതി തേടിയാണ് എം ശിവശങ്കര്‍ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു എം ശിവശങ്കറിന്‍റെ ഇന്നലത്തെ പ്രതികരണം. ഇന്ന് […]

Share News
Read More