ഇ-ലേലത്തിലൂടെ റബര്‍ വിപണി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം എതിര്‍ക്കും: വി.സി. സെബാസ്റ്റ്യന്‍

Share News

കോട്ടയം: റബര്‍ വ്യാപാരത്തിന് ഇ-ലേല സംവിധാനമൊരുക്കി റബര്‍വിപണി അട്ടിമറിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന ആസൂത്രിത അണിയറ നീക്കത്തില്‍ നിന്ന് റബര്‍ബോര്‍ഡ് പിന്മാറണമെന്നും ഇതിനെതിരേ കര്‍ഷകര്‍ സംഘടിച്ച് നീങ്ങണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു. റബര്‍ കാര്‍ഷികോത്പന്നമാക്കുമെന്നും കര്‍ഷകര്‍ ഉത്പാദനം കൂട്ടണമെന്നും അടിസ്ഥാനവില പ്രഖ്യാപിക്കുമെന്നും ഇറക്കുമതി നിയന്ത്രിക്കുമെന്നും തുടങ്ങി കര്‍ഷക സ്‌നേഹം പ്രഖ്യാപിച്ച് അവസാനം കര്‍ഷകനെ ചതിക്കുന്നതിന്റെ പുതിയ നീക്കമാണ് റബര്‍ ബോര്‍ഡ് പദ്ധതിയായ റബര്‍ ലേലം. റബര്‍ ബോര്‍ഡിലെ ഉന്നതര്‍ തന്നെയാണ് […]

Share News
Read More

കോവിഡ് പാക്കേജിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു

Share News

കോവിഡ് പാക്കേജിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ആകെ 86,19,951 കിറ്റുകളാണ് റേഷന്‍ കടകള്‍ക്ക് ലഭ്യമാക്കിയത്.1,71,935 കിറ്റ് സ്റ്റോക്കുണ്ട്.17 ഇനം പലവ്യഞ്ജനങ്ങള്‍ തുണിസഞ്ചിയിലാക്കിയാണ് വിതരണം ചെയ്തത്. ഒരു കിറ്റിന്‍റെ വിപണിവില 1042 രൂപ 25 പൈസയാണ്. എന്നാല്‍, ഗോഡൗണ്‍, ലോഡിങ്, അണ്‍ലോഡിങ്, പാക്കിങ്, വിതരണം എന്നിവയ്ക്കെല്ലാം ചേര്‍ത്ത് സംസ്ഥാനത്തിന് വന്ന യഥാര്‍ത്ഥ ചെലവ് കിറ്റ് ഒന്നിന് 974 രൂപ മൂന്നു പൈസയാണ്. ആകെ ഈയിനത്തില്‍ […]

Share News
Read More

ഓണ്‍ലൈന്‍ പഠനത്തിന് സ്‌റ്റേ ഇല്ല

Share News

കൊച്ചി: വിക്ടേഴ്‌സ് ചാനലിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ പഠനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്തും വരെ ക്ലാസുകള്‍ നിര്‍ത്തിവെക്കൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോവുന്നതിന് നടപടികള്‍ ഉണ്ടായേ തീരൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അമ്മയായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജയാണ്, ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഇടക്കാല […]

Share News
Read More

കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ കർഷകരുടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് നിൽപ്പ് സമരം നടത്തി

Share News

ഇന്ന് കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ കർഷകരുടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് നിൽപ്പ് സമരം നടത്തിയതിന്റെ ചില ദൃശ്യങ്ങൾ പങ്കു വെക്കുന്നു കത്തോലിക്കാ കോൺഗ്രസ് കർഷകരോടൊപ്പം….. വിലത്തകർച്ച മൂലവും വന്യജീവികളുടെ ആക്രമണം മൂലവും ദുരിതക്കയത്തിൽ ആയ കർഷകരോടൊപ്പം കത്തോലിക്കാ കോൺഗ്രസ്… കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളുക.കാർഷികേതര വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു പലിശ എഴുതിത്തള്ളുക. കാർഷിക ഉല്പന്നങ്ങൾക്ക് ന്യായവില നിശ്ചയിച്ചു സംഭരിക്കുക. സ്വർണപ്പണയത്തിന്മേൽ കാർഷിക വായ്പ അനുവദിക്കുക. കൃഷിയിടങ്ങളിലേക്ക് കയറി വരുന്ന വന്യജീവികളെ […]

Share News
Read More

സുഭിക്ഷ കേരളം സുരക്ഷ പദ്ധതി വരാപ്പുഴ അതിരൂപത യുടെ അഗ്രികള്‍ച്ചറല്‍ പ്രമോഷന്‍ പ്രോജക്റ്റിൻ്റെ അതിരൂപതാ തല ഉത്ഘാടനം

Share News

സുഭിക്ഷ കേരളം സുരക്ഷ പദ്ധതി വരാപ്പുഴ അതിരൂപത യുടെ അഗ്രികള്‍ച്ചറല്‍ പ്രമോഷന്‍ പ്രോജക്റ്റിൻ്റെ അതിരൂപതാ തല ഉത്ഘാടനം 2020 ജൂൺ 4 ന് വ്യാഴാഴ്ച രാവിലെ 9.30 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റെവ. ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവ് പൊറ്റക്കുഴി ഇടവകയിൽ നിർവ്വഹിക്കുന്നു. ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, കൗണ്‍സിലർമാർ എന്നിവര്‍ .പങ്കെടുത്തു

Share News
Read More

എസ്‌എസ്‌എല്‍സി പരീക്ഷഫലം ജൂലൈയിൽ

Share News

തിരുവനന്തപുരം:കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് ഭാഗങ്ങളായി നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും വരും. എസ്‌എസ്‌എല്‍സി രണ്ടാം ഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍ പല ക്യാമ്ബുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ മാസത്തില്‍ […]

Share News
Read More

മണിക്കൂറുകൾക്കുള്ളിൽ കോവിഡ് കെയർ സെൻറർ തയ്യാർ!!!

Share News

ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് അങ്കമാലിയിൽ Adlux എക്സിബിഷൻ സെൻറർ കോവിഡ് രോഗികൾക്കുള്ള താൽക്കാലിക സെൻറർ ആയി സർക്കാർ ഏറ്റെടുക്കുവാൻ തീരുമാനിച്ച വിവരം ചുമതലയുള്ള ഡോക്ടർ വിളിച്ചറിയിക്കുന്നത്. അപ്പോൾ തന്നെ സ്ഥലത്തെത്തി ആരോഗ്യ പ്രവർത്തകരുമായി ചേർന്നു ആവശ്യമായ ഒരുക്കങ്ങൾ ചർച്ച ചെയ്തു. 200 രോഗികളെ കിടത്തി ചികിത്സിക്കാൻ ആവശ്യമായ ആയ കിടക്കകളും അനുബന്ധ സാമഗ്രികളും രാത്രിയോടെ സ്ഥലത്ത് എത്തി. ആരോഗ്യ പ്രവർത്തകരും, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരും ഒരുമിച്ച് കൈകോർത്തപ്പോൾ മണിക്കൂറുകൾക്കുള്ളിൽ 200 രോഗികൾക്കുള്ള താൽക്കാലിക കോവിഡ് […]

Share News
Read More

ഡിവൈഎഫ്ഐ – എസ്എഫ്ഐ ഏഴിക്കര വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏഴിക്കര ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിന്റെചുറ്റുമതിലിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി

Share News

ഡിവൈഎഫ്ഐ – എസ്എഫ്ഐ ഏഴിക്കര വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏഴിക്കര ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിന്റെചുറ്റുമതിലിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി . പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളി വര ഉദ്ഘാടനം ചെയ്തു.ചിത്രകാരന്മാരായ സംസ്കൃത സർവകലാശാല വിദ്യാർത്ഥികൾ ആനന്ദ്, ആകാശ് ദിലീഷ്, വിവേക്, നവീൻ എന്നിവർ വരയ്ക്ക് നേതൃത്വം നൽകി. സാംസ്കാരികമൂല്യങ്ങളെ ഉയർത്തിക്കാണിക്കുകയെന്നതാണ് ചിത്രം, സാഹിത്യം, കാവ്യം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പരമമായ ലക്ഷ്യം. സാമൂഹികനന്മകൾ ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വം കൂടി അതിനുണ്ട്.നല്ലൊരു നാളേയ്ക്കായി നല്ല […]

Share News
Read More

പാലാ രൂപതാ കേന്ദ്രത്തിൽ പ്രവാസി കാര്യാലയം തുറന്നു.

Share News

പാലാ: പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പാലാ രൂപതാ കേന്ദ്രത്തിൽ പുതിയ പ്രവാസി കാര്യാലയം തുറന്നു. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ച യോഗത്തിൽ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി ജനറൽമാരായ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് തടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസികളുടെ കോർഡിനേറ്ററായി ഫാ. ബർക്കുമാൻസ് കുന്നുംപുറവും അസി. കോർഡിനേറ്ററായി ഫാ. സിറിൽ തയ്യിലും നിയമിതരായി. കേരളത്തിനും ഇന്ത്യക്കും […]

Share News
Read More

ഇന്ന് സംസ്ഥാനത്തു 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Share News

ചികിത്സയിലുള്ളത് 832 പേർ കേരളത്തിൽ 82 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 9 പേർക്കും,  കോട്ടയം ജില്ലയിൽ നിന്നുള്ള 8 പേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും, കാസർകോഡ് […]

Share News
Read More