സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.

Share News

”എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഏതുമില്ലാതെയാണ് നാലാം വാർഷികം കടന്നുപോകുന്നത്. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ ആലോചിക്കുന്നു. വാർത്താസമ്മേളനത്തിന് ശേഷമാകും സോഷ്യൽ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം രാവിലെ അറിയിക്കാം. എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങൾക്ക് ഇപ്പോൾ മുതൽ ചോദ്യങ്ങൾ ചോദിക്കാം ” .–മുഖ്യ മന്ത്രി ഫേസ് ബുക്കിലൂടെ അറിയിച്ചു .

Share News
Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Share News

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വയനാട് കല്‍പ്പറ്റ സ്വദേശിനി ആമിനയാണ് (53) മരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെയാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്. കേ​ര​ള​ത്തി​ലെ അ​ഞ്ചാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. അര്‍ബുദ ചികിത്സാര്‍ത്ഥം 20നാണ് ഇവര്‍ ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളം വഴി നാട്ടില്‍ എത്തിയത്. തുടര്‍ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​വി​ടെ വ​ച്ച്‌ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ […]

Share News
Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നലും കാറ്റും ഉണ്ടായേക്കും, മുന്നറിയിപ്പ്

Share News

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍മഴ തുടരുന്ന സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .മെയ് 24 ന് ആലപ്പുഴ, മലപ്പുറം, 25 ന് മലപ്പുറം, വയനാട്, 26 ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ആണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമീ മുതല്‍ 115.5 മിമീ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ […]

Share News
Read More

പ്രതിസന്ധി ഘട്ടങ്ങളില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് സ്വര്‍ണലിപികളില്‍ ആയിരിക്കും- മന്ത്രി കെ കെ ഷൈലജ ടീച്ചർ

Share News

നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം പെട്ടെന്ന് കൈക്കൊള്ളാന്‍ കഴിയുക എന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും പ്രധാന മേന്മ. കേരളം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് സ്വര്‍ണലിപികളില്‍ ആയിരിക്കും . കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഏറെ പ്രതിസന്ധികളിലൂടെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളേയും പോലെ കേരളവും കടന്നുപോയിട്ടുണ്ട്. രണ്ടുതവണ കേരളത്തെ ഞെട്ടിച്ച മഹാ പ്രളയം, ഓഖി ചുഴലിക്കാറ്റ്, നിപ വൈറസ് ബാധ, ഇപ്പോഴത്തെ കൊറോണ […]

Share News
Read More

സ്പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണം – മുഖ്യമന്ത്രി

Share News

കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ […]

Share News
Read More

കോവിഡ് 19: കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യം -മന്ത്രി ടി പി രാമകൃഷ്ണന്‍

Share News

കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കോവിഡ് 19 മായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ഇതുവരെ ജില്ലയിലെ വിവിധ വകുപ്പുകള്‍ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. നാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ഇനിയും തുടരേണ്ടതുണ്ട്. യാതൊരു അലംഭാവവും ഈ കാര്യങ്ങളില്‍ ഉണ്ടാവാന്‍ പാടില്ല. കോവിഡിന്റെ കാര്യത്തില്‍ ജില്ലാ ഭരണകൂടം മാതൃകാ […]

Share News
Read More

നാടിന്റെ ഒരുമയിലൂടെ ഏതു പ്രതിസന്ധിയും അതിജീവിക്കും: മുഖ്യമന്ത്രി

Share News

കോവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാൻ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിയെ പോസിറ്റീവായി സമീപിച്ച് നാടിന് ഗുണകരമാകുന്ന രീതിയിൽ മാറ്റാൻ ശ്രമിക്കും. നാടിൻ്റെ ഒരുമയാണ് ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്ത്. ട്വിറ്റർ ഇന്ത്യ സംഘടിപ്പിച്ച #AskTheCM എന്ന പരിപാടിയുടെ ആദ്യ എഡിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്ത് സംസ്ഥാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ട്വിറ്ററിൽ ലൈവായി മറുപടി പറയുന്ന പരിപാടിയാണ് # AskTheCM എന്ന ട്വിറ്റർ ഇന്ത്യയുടെ […]

Share News
Read More

‘പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ – ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ

Share News

മദ്യം വിൽക്കുന്നില്ല. സാമൂഹ്യ അകലം പാലിച്ച് മദ്യം വാങ്ങാൻ ആളുകളെ സഹായിക്കുക എന്നുള്ളത് മാത്രമാണ് ബെവ് ക്യൂവിൽ നിക്ഷിപ്തമായിരിക്കുന്നത്.  ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയെങ്കിലും മദ്യശാലകൾ തുറക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ട്. ഇത് ഉറപ്പ് വരുത്താനാണ് ബെവ് ക്യു ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആപ്പിലെ പോരായ്മകൾ പരിഹരിച്ച് ഗൂഗിളിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ആപ്പ് നിലവിൽ വരും. മദ്യവിൽപനയുടെ കാര്യത്തിൽ ഗൂഗിളിന്റെ നിലപാടെന്ത് ? ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പോളിസി അനുസരിച്ച് പുകയിലയും മദ്യവും ഓൺലൈൻ ആയി […]

Share News
Read More

പരീക്ഷാ സുരക്ഷ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങളായി

Share News

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആരോഗ്യ പൂര്‍ണമായ പരീക്ഷ ഉറപ്പാക്കാന്‍ എല്ലാവരും കര്‍ശനമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പാലിക്കപ്പെടേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ […]

Share News
Read More