ജലനിരപ്പ് ഉയരുന്നു : കാരാപ്പുഴ ഡാമിന്റെ ഷട്ടർ ഉയർത്താൻ കലക്ടറുടെ അനുമതി.: 15 സെന്റീമീറ്ററര്‍ വീതം ഉയർത്തും.

Share News

കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം പരമാവധി 15 സെന്റീമീറ്ററര്‍ വീതം ഉയര്‍ത്തുന്നതിനുള്ള അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. നിബന്ധനകള്‍: വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ല. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും നീല മുന്നറിയിപ്പ് (Blue Alert) നല്‍കിയിരിക്കേണ്ടതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും ഓറഞ്ച് മുന്നറിയിപ്പ് (Orange Alert) നല്‍കിയിരിക്കേണ്ടതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് 6 മണിക്കൂര്‍ മുമ്പെങ്കിലും ചുവപ്പ് മുന്നറിയിപ്പ് […]

Share News
Read More

കോവിഡ് -19 വാഹന ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

Share News

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സി.എഫ്.എല്‍.ടി.സികളിലേക്ക് രോഗബാധിതരെ കൊണ്ട് വരുന്നതിനും രോഗമുക്തി നേടുന്നവരെ തിരികെ വീടുകളിലെത്തിക്കാനും പഞ്ചായത്ത്തലത്തില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുളള ഓട്ടോറിക്ഷ,മോട്ടോര്‍ ക്യാബ്,10 സീറ്റിന് മുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുളള കോണ്‍ട്രാക്ട് കാരിയജുകള്‍ എന്നിവയുടെ ഉടമസ്ഥര്‍, ഡ്രൈവര്‍മാര്‍ക്ക് ആഗസ്റ്റ് 3 നകം അതത് താലൂക്ക് ജോയിന്റ് ആര്‍.ടി.ഒമാരുടെ ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാഹനങ്ങള്‍ ഡ്രൈവര്‍ ക്യാബിന്‍ സുരക്ഷിതമായി വേര്‍തിരിച്ചവയായിരിക്കണം. ഫോണ്‍: സുല്‍ത്താന്‍ ബത്തേരി – 8281786075, മാനന്തവാടി – 8547639072, […]

Share News
Read More

കോവിഡ് 19; വയനാട്ടിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 3042 കേസുകൾ

Share News

കൽപ്പറ്റ: കോവിഡ് രോഗ മാനദണ്ഡം ലംഘിച്ച്‌ക്കൊണ്ട് മാസ്‌ക്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇടപഴകിയ കുറ്റത്തിന് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ജില്ലയില്‍ ഇതുവരെ 3042 പേര്‍ക്കെതിരെ പെറ്റിക്കേസ് ചുമത്തുകയും ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ചതിന് 100 കേസുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു.  പൊതു ഇടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന നിര്‍ദ്ദേശം വന്ന മേയ് മാസത്തില്‍ 518 ഉം ലോക്ക്ഡൗണിന്റെ ഒന്നാംഘട്ട അണ്‍ലോക്ക് തുടങ്ങിയ ജൂണില്‍ 1448 ഉം രണ്ടാംഘട്ട അണ്‍ലോക്ക് തുടങ്ങിയ ജൂലൈയില്‍ ഇന്നലെവരെ 1076 […]

Share News
Read More

വയനാട്: നാല് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

Share News

വയനാട്:  ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും  ബുധനാഴ്ച രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവില്‍ വ്യക്തമാക്കി. മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്ര മാണ് ഈ […]

Share News
Read More

വാളാടേക്ക് അടിയന്തരമായി മെഡിക്കൽ സംഘത്തെ അയക്കണം: പി.കെ.ജയലക്ഷ്മി.

Share News

മാനന്തവാടി: വാളാട് പ്രദേശത്ത് അനുദിനം കോവിഡ് രോഗികളുടെ എണ്ണവും വൈറസ് വാഹകരുടെ എണ്ണവും വർദ്ധിക്കുന്ന സാഹചര്യത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലേക്ക് അടിയന്തരമായി മെഡിക്കൽ സംഘത്തെ അയക്കണമെന്ന് മുൻമന്ത്രിയും എ.ഐ.സി.സി അംഗവുമായ പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. ജനങ്ങൾ ഒന്നടങ്കം ആശങ്കയിലാണ്. വൈറസ് വ്യാപനം 10 ദിവസം പിന്നിട്ടതിനാൽ സമ്പർക്കം ഉള്ള പലരും ഭീതി അകറ്റുന്നതിന് പരിശോധന നടത്തണമെന്ന ആവശ്യം ഉയർത്തുന്നുണ്ട്. വാളാട് രോഗവ്യാപനത്തിന് ഇടയാക്കിയത് അധികൃതരുടെ വീഴ്ചയാണെന്നും ജയലക്ഷ്മി ആരോപിച്ചു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും ജാഗ്രത കുറവാണ് ആളുകൾ ഒന്നിച്ചു […]

Share News
Read More

കോവിഡ് നിയന്ത്രണം;ബത്തേരിയിൽ കൺട്രോൾ റൂം തുറന്നു.

Share News

സുൽത്താൻ ബത്തേരി നഗരത്തിലെ മൊത്ത വിപണ പലചരക്ക് സ്ഥാപനത്തിലെ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൺട്രോൾ റൂം തുറന്നു. സുൽത്താൻ ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൺട്രോൾ റൂം നമ്പറായ 9048154453 എന്ന നമ്പറുമായി ബന്ധപ്പെടാം. ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച നഗരത്തിലെ മലബാർ ട്രേഡിംഗ് കമ്പനിയുമായി ജൂലൈ 10 ന് ശേഷം 24-ാം തിയ്യതി […]

Share News
Read More

വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കോവിഡ്.

Share News

എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ നാല് പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ വെള്ളിയാഴ്ച  28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിത്. നാല് പേര്‍ ഇന്ന് രോഗമുക്തരായി. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ ആറുപേര്‍ക്കും കോട്ടത്തറയിലും കല്‍പ്പറ്റയിലും ഒരാള്‍ക്കു വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. തൊണ്ടര്‍നാട് കര്‍ണ്ണാടകയില്‍ നിന്നെത്തിയ യുവാവില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നത്. കോട്ടത്തറയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നെത്തിയവരില്‍ നിന്നാണ് രോഗബാധയുണ്ടായത്. […]

Share News
Read More

മകനെ മർദ്ദിച്ച കേസിൽ മാതാവും ബന്ധുവും അറസ്റ്റിൽ

Share News

പനമരം : പത്ത് വയസ്സുകാരനായ മകനെ മർദ്ദിച്ച കേസിൽ മാതാവും ബന്ധുവും പിടിയിൽ. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലെ ചീയമ്പത്താണ് സംഭവം. ശാരീരികമായി ഉദ്രവിച്ചെന്ന സ്വന്തം മകൻ്റെ പരാതിയിൻമേലാണ് നടപടി. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുകയാണ് കുട്ടിയുടെ മാതാവും പിതാവും. മകൻ അച്ഛനോടൊപ്പമാണ് കഴിയുന്നത്.  ബുധനാഴ്ച്ചയാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. പിതാവും കുട്ടിയും കഴിയുന്ന വീട്ടിലെ പറമ്പിൽ വെച്ച് മാതാവും ബന്ധുവും കല്ലെറിഞ്ഞും വടികൊണ്ടെറിഞ്ഞും പരിക്കേൽപ്പിച്ചതായി കുട്ടിയുടെ പരാതി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയും […]

Share News
Read More

മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിച്ചു കൊന്നു

Share News

തോല്‍പ്പെട്ടി:തോല്‍പ്പെട്ടി നരിക്കല്ല് പി.വി.എസ് പ്ലാന്റേഷന്‍ ബംഗ്ലാവിന് സമീപം മേയുകയായിരുന്ന പശുവിനെ കടുവ കടിച്ചു കൊന്നു.എസ്‌റ്റേറ്റ് തൊഴിലാളിയായ ഗണപതിയുടെ എട്ട് മാസം ഗര്‍ഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴുത്തിനും കാലിനും പരിക്കുണ്ട്.ഇന്നുച്ചയോടെയാണ് സംഭവം.പശുവിന്റെ കരിച്ചില്‍ കേട്ട പ്രദേശവാസികളിലൊരാള്‍ ചെന്ന് നോക്കിയപ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്.തുടര്‍ന്ന് ബഹളം വെച്ചപ്പോള്‍ പശുവിനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. ഒരു മാസത്തോളമായി കടുവ ഈ പ്രദേശത്ത് തമ്പടിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

Share News
Read More

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 175 ടെലിവിഷനുകൾ എത്തിച്ച് രാഹുൽ

Share News

കൽപ്പറ്റ: കൊവിഡ് കാലത്ത് സ്വന്തം മണ്ഡലമായ വയനാടിന് വീണ്ടും രാഹുല്‍ഗാന്ധിയുടെ സഹായം. ഇത്തവണ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 175 ടെലിവിഷനുകളാണ് രാഹുല്‍ സ്വന്തം നിലയില്‍ ജില്ലയിലെത്തിച്ചത് . നേരത്തെ തെര്‍മല്‍ സ്‌കാനറുകളും പിപിഇ കിറ്റും ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളും ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം രാഹുല്‍ ജില്ലയിലെത്തിച്ചിരുന്നു.ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനുകളുടെ അഭാവം നിലനില്‍ക്കെ ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് രാഹുല്‍ഗാന്ധി സ്വന്തം നിലക്ക് മണ്ഡലത്തിലേക്ക് 175 ടെലിവിഷനുകള്‍കൂടി എത്തിച്ചത്. നേരത്തെ 75 […]

Share News
Read More