വിദ്വേഷ പ്രസംഗം: പി.സി. ജോർജിന് ജാമ്യം
കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പി.സി. ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ജാമ്യം നൽകിയത്. കൂടാതെ വെണ്ണല കേസിൽ അദ്ദേഹത്തിന് മുൻകൂർ ജാമ്യവും കോടതി അനുവദിച്ചു. പ്രായം കണക്കിലെടുത്ത് കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം ആവർത്തിച്ചാൽ കർശന നടപടിയെന്ന് കോടതി താക്കീത് നൽകി. പി.സി. ജോർജ് ഉടൻ തന്നെ ജയിൽ മോചിതനാകും.
Read Moreവിദ്വേഷമുദ്രാവാക്യം: കുട്ടിയെ തോളിലേറ്റിയ ആൾ കസ്റ്റഡിയിൽ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ കേസെടുത്തു. മതസ്പർദ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍. റിലിയിൽ കുട്ടിയെ ചുമലിലേറ്റിയ ആളെ പൊലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട സ്വദേശി അൻസാറാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതോടെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് […]
Read Moreവിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരൻ: ശിക്ഷ നാളെ
കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കിരണിനെതിരേ സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കിരൺകുമാറിന് സുപ്രീം കോടതി നൽകിയ ജാമ്യം റദ്ദാക്കുകയും ചെയ്തു. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത് വിസ്മയ മരിച്ച് 11 മാസവും […]
Read Moreമതവിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു ……
https://www.mathrubhumi.com/news/kerala/hate-speech-pc-george-taken-into-police-custody-1.7479759 https://www.onmanorama.com/news/kerala/2022/05/01/pc-george-taken-into-custody-for-hate-speech-against-muslim-comm.html
Read Moreസാറ സണ്ണി|ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക| മുഖത്തു നോക്കി ചുണ്ടുകളുടെ ചലനം മനസ്സിലാക്കിയാണ് സംസാരം.
ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക കോട്ടയം സ്വദേശികളായ ചാർട്ടേഡ് അക്കൗണ്ടന്റ് സണ്ണിയുടെയും ബെറ്റിയുടെയും ഇരട്ടപ്പെൺകുട്ടികളില്‍ ഒരാളായി ആണ് സാറ സണ്ണിയുടെ ജനനം. സാറയും സഹോദരൻ പ്രതികും ഇരട്ടസഹോദരി മറിയയും ജനിച്ചു വീണത് ശബ്ദങ്ങളില്ല ലോകത്താണ്. കലയുടെ ലോകം കുഞ്ഞുങ്ങൾക്ക് അന്യമാകുമോയെന്നു ഭയന്ന അമ്മ മൂന്നു വയസ്സു മുതൽ ബെറ്റി തന്നെ കുഞ്ഞുങ്ങളെ നൃത്തം പഠിപ്പിച്ചുതുടങ്ങി. അമ്മയെ അമ്പരപ്പിച്ചുകൊണ്ട് വളരെവേഗം കുഞ്ഞുങ്ങൾ ചുവടുകൾ പഠിച്ചെടുത്തു. നൃത്തം പഠിപ്പിക്കുമ്പോൾ പാട്ടിന്റെ വരികളുടെ അർഥം കുഞ്ഞുങ്ങൾക്കു കൃത്യമായി പറഞ്ഞുകൊടുക്കുമായിരുന്നുവെന്നും മുഖഭാവങ്ങൾ കൃത്യമാകാൻ അതവരെ […]
Read Moreസ്വകാര്യ അന്യായം Vs ക്രിമിനൽ ചാർജ്;ഭൂമി വിവാദം Vs വ്യാജരേഖ കേസ്
സീറോ മലബാർ സഭയിലെ അഭിഷിക്തർ പ്രതികളായുള്ള രണ്ട് കേസുകളാണ് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടിയിട്ടുള്ളത്. ഒന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരേയുള്ള കേസും രണ്ടാമത്തേത് ഭൂമിയിടപാടിൻ്റെ ഭാഗമായി വ്യാജരേഖ നിർമ്മിച്ചതിൻ്റെ പേരിൽ മൂന്ന് വൈദികർ പ്രതികളായ വ്യാജരേഖ കേസും. കത്തോലിക്കാ സഭയിൽ വിശ്വാസികൾ വിശുദ്ധവാരം ആചരിക്കുന്ന സമയം ആയതുകൊണ്ടു ഇപ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണ് “ഇവർക്ക് പരസ്പരം ക്ഷമിച്ചുകൊണ്ട് കേസുകൾ പിൻവലിച്ചു കൂടെ”യെന്ന്. ഈ രണ്ടു കേസുകളുടെയും പശ്ചാത്തലവും ഇന്ത്യയിൽ […]
Read Moreസര്‍ക്കാരിന് ആശ്വാസം; സില്‍വര്‍ ലൈന്‍ സര്‍വേ തുടരാം; ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. ബൃഹത്തായ ഒരു പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പദ്ധതിക്കായി സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സില്‍വര്‍ ലൈന്‍ […]
Read Moreഓൺ ലൈൻ ഫുഡിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന: അതിമാരകമായ സിന്തറ്റിക്ക് ഡ്രഗ്ഗുമായി യുവാവ് പിടിയിൽ
കൊച്ചി : ഓൺലൈൻ ഫുഡ് എത്തിച്ച് കൊടുക്കുന്നതിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവ് എം ഡി എം എ യുമായി എക്‌സൈസിന്റെ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി – തുമ്പമട സ്വദേശി ആറ്റിൻപുറം വീട്ടിൽ നിതിൻ രവീന്ദ്രൻ (26) എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിവന്നിരുന്ന ബൈക്കും എക്സൈസ് […]
Read Moreകൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി എട്ട് പേർ പിടിയിൽ
കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കു മരുന്ന് വേട്ട. ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടലില്‍ റൂമെടുത്ത് വില്‍പ്പന നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ്. എക്‌സൈസും കസ്റ്റംസ് ചേര്‍ന്നാണ് പരിശോധന നടത്തിയത്. എറണാകുളം, മലപ്പുറം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇവരെ കാണാനായി കൊല്ലത്ത് നിന്ന് ഒരു യുവതി ഉള്‍പ്പെടെ നാല് പേരെത്തി. സ്ഥിരമായി […]
Read More