സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്.

Share News

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും. സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള […]

Share News
Read More

ആയുസ്സുള്ളിടത്തോളം പാവപ്പെട്ട മനുഷ്യരോടൊത്തു ജീവിക്കാനുള്ള ജോൺ പിതാവിന്റെ അദമ്യമായ ആഗ്രഹമായിരിക്കാം ഇടവക ശുശ്രൂഷ യിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുപോക്ക്.

Share News

കേരളത്തിൽ ഇതൊരു വാർത്തയാണ് അഭിവന്ദ്യ ജോൺ വടക്കേൽ പിതാവ് മെത്രാൻ ശുശ്രൂഷയിൽ നിന്ന് വിരമിച്ചശേഷം വീണ്ടും ഇടവകശുശ്രൂഷയിലേക്ക് തിരികെ പോകുന്നു എന്ന വാർത്ത കേരളീയരായ നമ്മെ സമ്പന്ധിച്ചിടത്തോളം അത്ഭുതകരമായ ഒരു വാർത്തയാണ്. കാരണം, നാമൊരിക്കലും ഇവിടെ കാണാത്തതും കേൾക്കാത്തതുമായ കാര്യമാണ് ഇത്. ഇതിന്റെ ശരിയും തെറ്റും വ്യാഖ്യാനിക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. 2009 ആഗസ്റ്റ് 14ന് പരി. പിതാവ് അഭിവന്ദ്യ ഗ്രേഷ്യൻ പിതാവിന്റെ പിൻഗാമിയായി വടക്കേൽ പിതാവിനെ നിയമിക്കുകയും 2009 ഒക്ടോബർ 22ന് ബിജ്നോർ മിഷൻ രൂപതയുടെ […]

Share News
Read More

കേരളത്തിൽ പെൺകുഞ്ഞുങ്ങൾ കുറയുന്നതിന്റെ കാരണങ്ങൾ കണ്ടെത്തണം.

Share News

കൊച്ചി. ജനനം മുതൽ ആറ് വയസ്സുവരെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അടുത്തകാലത്ത് കുറവുണ്ടായി എന്നും, ഇത് പ്രത്യേകം പരിശോധിക്കുമെന്നും കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞത് വലിയ പ്രാധാന്യം അർഹിക്കുന്നു. രാജ്യാന്തര ബാലിക ദിനം (ഒക്ടോബർ 11ന്)ആചരിക്കുമ്പോൾ സമൂഹത്തിൽ പെൺകുഞ്ഞുങ്ങൾ കുറവുവരൂന്നത് എന്തുകൊണ്ടന്നത് വിശദമായി അന്വേഷിച്ച് കണ്ടെത്തണം. ജീവശാസ്ത്രപരമായ കാരണങ്ങളാകാം ഈ കുറവിന് കാരണമെന്ന് പറഞ്ഞ് നിസ്സംഗത പുലർത്തുവാൻ പാടില്ല.സ്കാനിങ് ഉപകരണങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി, പെൺഭ്രൂണഹത്യ നടക്കുന്നുണ്ടോയെന്ന് വിവിധ വകുപ്പുകൾ അന്വേഷണം നടത്തേണ്ടതുണ്ട്. പൊതു സമൂഹത്തിന്റെ […]

Share News
Read More

ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പ!?

Share News

ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പയുടെ ഓർമ്മ ദിനം.ഒക്ടോബർ 11 വി. ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയുടെ തിരുനാൾ ദിനമാണ് . ആധുനിക ലോകത്തിലേക്ക് സഭയുടെ വാതായനങ്ങൾ തുറക്കാൻ ധൈര്യം കാണിച്ച മഹാനായ പാപ്പായെക്കുറിച്ച് ഒരു കുറിപ്പ്. “1958 ഒക്ടോബർ 28 നു പരിശുദ്ധ റോമൻ കത്തോലിക്ക സഭയിലെ കർദ്ദിനാൾമാർ എഴുപത്തി എഴാം വയസ്സിൽ ക്രിസ്തുവിൻ്റെ സഭയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം എന്നെ എൽപ്പിച്ചപ്പോൾ എല്ലാവർക്കും അറിയാമായിരുന്നു ഞാൻ ഒരു താൽക്കാലിക മാർപാപ്പ ആയിരിക്കുമെന്ന്… ഇപ്പോഴും […]

Share News
Read More

ഇന്ന് പെൺകുട്ടികളുടെ ദിനമല്ലേ! ഇങ്ങനെ ഉള്ള ‘സുഖങ്ങൾ’ ഇനിയുള്ള തലമുറക്കെങ്കിലും ഉണ്ടാവാതിരിക്കാൻ നമുക്ക് നമ്മളാൽ കഴിയുന്നത് ചെയ്യാം!

Share News

ഹോ! ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു സുഖം! രണ്ട് ദിവസം മുമ്പേ ആശുപത്രിയിൽ ഉച്ചഭക്ഷണനേരത് ക്യാന്റീനിൽ ഇരുന്നു കഴിക്കുകയായിരുന്നു. കൂടെ രണ്ട് ആൺ ഡോക്ടർ സുഹൃത്തുക്കളുമുണ്ട്. ഒരാൾ മീൻ വറുത്തത് ഓർഡർ ചെയ്തു. ആളൊരു മീൻ പ്രിയനാണ്. അപ്പോഴാണ് എന്നോടൊരു ചോദ്യം, ” ഡാ, നീ മീൻ വാങ്ങുന്നത് എവടെന്നാ? ഇപ്പോ മീൻ കിട്ടാൻ പാടാ. കോവിഡ് തുടങ്ങിയ മുതൽ കടയിൽ തന്നെ പോണം.” ഞാൻ പറഞ്ഞു , ” എനിക്ക് ഒരു കടയിൽ നിന്ന് കൊണ്ടു […]

Share News
Read More

പ്രതിസന്ധി ഘട്ടങ്ങളിൽ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കാവശ്യം നേതൃസ്ഥാനത്ത് ഒരു ബോസ്സിനെയല്ല, ലീഡറെയാണ്!

Share News

ബോസ്സ് ലക്ഷ്യത്തിലെത്താൻ പിന്നിൽ നിന്ന് ടീമിന് സമ്മർദ്ദം കൊടുക്കുമ്പോൾ, ലീഡർ തന്റെ കഴിവുപയോഗിച്ച് മുന്നിൽ നിന്ന് വഴി കാട്ടിയാവുന്നു .ബോസ്സ് ടീമിന്റെ പിഴവുകൾക്കും, പരാജയങ്ങൾക്കും ടീമിനെ പഴിചാരുമ്പോൾ, ലീഡർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു .ടീമിന്റെ വിജയം തന്റെ വിജയമാണെന്ന് വരുത്തി തീർക്കാൻ ബോസ്സ് ശ്രമിക്കുമ്പോൾ, ടീമിന്റെ എല്ലാ വിജയങ്ങളുടെയും ക്രെഡിറ്റ് ടീമിന് കൊടുക്കുന്നു. പ്രതിസന്ധികളിൽ ബോസ്സ് സ്വയം തീരുമാനങ്ങളെടുക്കുമ്പോൾ, ലീഡർ എല്ലാവരുമായും ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുന്നു .ബോസ്സ് “പറഞ്ഞത് ചെയ്താൽ മതി” എന്ന് പറയുമ്പോൾ, ലീഡർ കൂടെയുള്ളവർക്ക് […]

Share News
Read More

ചരിത്രാവബോധമില്ലായ്മ വലിയ തകർച്ചയിലേക്ക് ലോകത്തെ നയിക്കുന്നു: പോപ്പ് ഫ്രാൻസിസ് .

Share News

പ്രസിദ്ധീകരിച്ച് കേവലം ഒരാഴ്ചയ്ക്കുള്ളിൽ ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞ “ഫ്രെത്തേലി തൂത്തി” അഥവാ, “എല്ലാവരും സഹോദരർ” ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും ഒടുവിലെ ചാക്രിക ലേഖനമാണ്. “ലൗദാതോ സി” ക്ക് ശേഷം ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന രചന കൂടിയാണ് ഇത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ആദർശങ്ങളെ പിന്തുടർന്ന് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ഈ പ്രബോധനം കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി വിലയിരുത്തപ്പെടുന്നു. സമകാലിക ലോകത്തിലെ അപഭ്രംശങ്ങളെ അക്കമിട്ടു നിരത്തുന്ന “അടഞ്ഞ ലോകത്തിനുമേൽ ഇരുണ്ട മേഘങ്ങൾ” എന്ന ആദ്യ അധ്യായം […]

Share News
Read More

സമത്വത്തിലധിഷ്ഠിതമായി ഒരു സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിച്ചെടുക്കാന്‍ ബോധപൂര്‍വമായി ഇടപെട്ടാല്‍ മാത്രമേ സ്ത്രീ സമത്വം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയുള്ളൂ. -മന്ത്രികെ കെ ശൈലജ

Share News

പെണ്‍കുട്ടികള്‍ നമ്മുടെ അഭിമാനം ഒറ്റയ്ക്കല്ല ഒപ്പമുണ്ട് ഒക്‌ടോബര്‍ 11 അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുകയാണ്. ലോകത്തെമ്പാടും പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ പ്രതികരിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്. വര്‍ഷങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധവും പുരുഷ മേധാവിത്വപരമായ ആശയങ്ങളുമാണ് പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. ഓരോ സാമൂഹ്യ വ്യവസ്ഥിതിയിലും വ്യത്യസ്ഥ രീതിയിലുള്ള വിവിധങ്ങളായ അതിക്രമങ്ങള്‍ക്ക് സ്തീകളും പെണ്‍കുട്ടികളും പാത്രമാകേണ്ടി വന്നിട്ടുണ്ട്. ജന്മി നാടുവാഴിത്ത വ്യവസ്ഥിയില്‍ ഭൂ ഉടമകളില്‍ നിന്നും സവര്‍ണ ജാതി […]

Share News
Read More