എന്റെ അമ്മയുടെ വേർപാടിൽ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി…|ടി ജെ വിനോദ് എം എൽ എ

Share News
Share News
Read More

ശ്രീ ടി.ജെ വിനോദ് എം.എൽ.എ യുടെ മാതാവ് നിര്യാതയായി.|ആദരാഞ്ജലികൾ

Share News

ടി.ജെ വിനോദ് എം.എൽ.എയുടെ മാതാവ് കൊച്ചി -പാലാരിവട്ടം തമ്മനം നാരോത്ത് റോഡ് തൈവേലിക്കകത്ത് വീട്ടിൽ പരേതനായ ടി.എം ജോസഫിന്റെ ഭാര്യ സെലിൻ ജോസഫ് (94) അന്തരിച്ചു. സംസ്‍കാരം (22-07-2022, വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പാലാരിവട്ടം സെന്റ്.ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ : ടി.ജെ മാത്യു (റിട്ട.ബാങ്ക് ഉദ്യോഗസ്‌ഥൻ), ടി.ജെ മാനുവൽ (കോൺട്രാക്ടർ), ടി.ജെ വിനോദ് (എം.എൽ.എ എറണാകുളം), ജാൻസി പോൾ, ശോഭ ആൻ്റണിമരുമക്കൾ: കെ.ജെ പോൾ (റിട്ട.പ്രിൻസിപ്പാൾ), ഡോ.കെ.ഒ.ആൻ്റണി, മോളി മാത്യു, ജാസ്മിൻ മാനുവൽ, […]

Share News
Read More

നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന്‌ അപമാനമാണ്..|ഉമ തോമസ് എം എൽ എ

Share News

നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന്‌ അപമാനമാണ്..MM മണി അറിയണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ സംസാരിച്ച K K രമയുടെ ഇന്നത്തെ ജീവിതം അവരുടെ വിധിയല്ലCPM രമയുടെ ഭർത്താവ് TP ചന്ദ്രശേഖരനെ കൊന്നതാണ്..കെ.കെ രമ എം.എൽ.എയ്ക്കെതിരെ എം.എം മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് നിയമസഭ വിട്ടിറങ്ങി, സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു.. ഉമ തോമസ് എം എൽ എ

Share News
Read More

തൃക്കാക്കര – തൃപ്പൂണിത്തുറ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്നതിലുപരി 130 വർഷം പഴക്കമുള്ള ഇരുമ്പുപാലം ഒരു ചരിത്ര അടയാളം കൂടിയാണ്..

Share News

ബ്രിട്ടീഷ് എഞ്ചിനിയറായ റോബർട്ട് ബ്രിസ്റ്റോയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇരുമ്പുപാലം, രാജഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ കോട്ടയ്ക്കകത്തേക്ക് കുതിരപ്പട്ടാളത്തിന് എത്തിച്ചേരുന്നതിനായാണ് ഉപയോഗിച്ചിരുന്നത്. പാലം ശോച്യാവസ്ഥയിൽ ആയതോടെ 2020 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് പരിസരവാസികൾക്കടക്കം സഞ്ചരിയ്ക്കുന്നതിനായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു വന്നിരുന്നു..പാലം പുനർനിർമ്മിയ്ക്കുന്നതിനായി നിരവധി പ്രക്ഷോഭങ്ങൾ അടക്കം സംഘടിപ്പിക്കപ്പെട്ടെങ്കിലും സർക്കാർ കഴിഞ്ഞ കാലങ്ങളിൽ അലംഭാവ സമീപനം സ്വീകരിച്ചത് ഏറെ പ്രതിഷേധത്തിന് വഴി വച്ചിരുന്നു.. പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ MLA ശ്രീ കെ ബാബു സബ്മിഷൻ […]

Share News
Read More

പാവപെട്ട ജനങ്ങളുടെ നെഞ്ചത്ത് കുറ്റിയടിച്ചു സെഞ്ചുറി തികയ്ക്കാൻ വന്ന പിണറായി സർക്കാരിന് ഏറ്റ പ്രഹരമാണ് ഈ രാജി|ഉമ തോമസ് എം എൽ എ

Share News

മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി മാത്രമല്ല ഭരണഘടന നൽകുന്ന പ്രിവിലേജിൽ ഇപ്പോഴും തുടരുന്ന ചെങ്ങന്നൂർ എംഎൽഎ സ്ഥാനവും രാജിവയ്ക്കാൻ തയ്യാറാകണം.. പാവപെട്ട ജനങ്ങളുടെ നെഞ്ചത്ത് കുറ്റിയടിച്ചു സെഞ്ചുറി തികയ്ക്കാൻ വന്ന പിണറായി സർക്കാരിന് ഏറ്റ പ്രഹരമാണ് ഈ രാജി.. ഉമ തോമസ് എം എൽ എ

Share News
Read More

തൃക്കാക്കരയുടെ എം.എൽ.എ.യായി ബഹു. നിയമസഭ സ്പീക്കർ മുൻപാകെ ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു..

Share News

പി.ടി. പകർന്നു നൽകിയ നീതിയുടെയും, നിലപാടിന്റെയും, സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയും മൂല്യങ്ങൾ എന്നും ഉയർത്തിപിടിച്ചു, നിങ്ങളുടെ ശബ്ദമായി നിങ്ങളോടൊപ്പം നിന്ന് പോരാടാൻ ഞാൻ എന്നും മുന്നിലുണ്ടാകും എന്ന് വാക്ക് നൽകുന്നു..നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് ഹൃദയത്തിൽ നിന്നും നന്ദി.. ഒപ്പമുണ്ടാകും എന്നും.. ഉമ തോമസ് https://www.facebook.com/UmaThomasThrikkakkara/videos/3346678608889294/?cft[0]=AZU8SFSLsPS1A_u–Fgb2YkLoOPXGg24dP8bfDHwotUfQg_bSjkmRwGJJaIgUXnK862za0Vr27uux_4sFoS3NE6q0MOtoCt1_wODGGepk8pHB0Og6PIwSiC3hPaKEblsKUy04GBnrNkeJy2exM8PO0dM1f_dUlFF9zC_rTw3yFvHKYjBWVJ0KsNcdN4MVBsEPdw&tn=%2B%3FFH-R

Share News
Read More

തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഉമ തോമസ് കേരള നിയമസഭ സാമാജികയായി നാളെ സത്യപ്രതിജ്ഞ ചെയ്യുകയാണ്..ബഹു. നിയമസഭ സ്പീക്കറുടെ ചേമ്പറിൽ രാവിലെ 11 നാണ് ചടങ്ങ്.

Share News

പ്രിയപ്പെട്ടവരെ, തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് കേരള നിയമസഭ സാമാജികയായി നാളെ സത്യപ്രതിജ്ഞ ചെയ്യുകയാണ്. .ബഹു. നിയമസഭ സ്പീക്കറുടെ ചേമ്പറിൽ രാവിലെ 11 നാണ് ചടങ്ങ്.പി.ടി.യുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന തൃക്കാക്കരയുടെ മണ്ണിൽ നിന്നും പി.ടി. പകർന്നു നൽകിയ നീതിയുടെയും നിലപാടിന്റെയും രാഷ്ട്രീയം ഉയർത്തിപിടിയ്ക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്.. കഴിഞ്ഞ 6 വർഷക്കാലം നിങ്ങളേവരും പി.ടി. യ്ക്ക് നൽകിയ അളവില്ലാത്ത സ്നേഹവും പിന്തുണയും തുടർന്നും എനിയ്ക്കും നൽകണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. ഇക്കാലയളവിൽ മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന […]

Share News
Read More

“ഏറെ നൊമ്പരത്തോടെയാണ് ആസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്..നിങ്ങൾ നൽകിയ ഹൃദ്യമായ യാത്രയയപ്പിന് ഒരിയ്ക്കൽ കൂടെ നന്ദി.”.|ഉമ തോമസ്

Share News

കഴിഞ്ഞ 8 വർഷമായി സേവനം അനുഷ്‌ഠിച്ചിരുന്ന ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും ഇന്നലെ പടിയിറങ്ങി.. ഒരേ കുടുംബാംഗങ്ങൾ എന്ന നിലയ്ക്കായിരുന്നു എനിയ്ക്ക് ആസ്റ്ററിലെ എന്റെ പ്രിയപ്പെട്ടവർ… ഓരോ ദിവസവും ഇവരിൽ ഒരാളായി ആസ്റ്ററിൻ്റെ പടികൾ കടന്ന നിമിഷങ്ങൾ എന്നും ഹൃദ്യമായിരുന്നു… നിറപുഞ്ചിരിയോടെ കൂടെ കൂടിയ മുഖങ്ങൾ, നിങ്ങളുടെ സ്നേഹവും കരുതലും എന്നും നൽകിയ ധൈര്യത്തിന് നന്ദി..ജീവിതത്തിലെ ദുഃഖങ്ങളിൽ, നഷ്ടങ്ങളിൽ കൂടെ നിന്നതിനും,ഈ തിരഞ്ഞെടുപ്പിൽ മുന്നേറാൻ നൽകിയ ആത്മവിശ്വാസത്തിന് സ്നേഹപൂർവ്വം ഒരായിരം നന്ദി… ഏറെ നൊമ്പരത്തോടെയാണ് ആസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്.. […]

Share News
Read More

തിരുവമ്പാടി ഗവ.ഐ ടി ഐ യുടെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി സന്ദർശിച്ചു വിലയിരുത്തി.

Share News

മുൻ എംഎൽഎ ജോർജ്ജ് എം തോമസിൻ്റെ ശ്രമഫലമായി തിരുവമ്പാടി ഗവ.ഐ ടി ഐ ക്ക് വേണ്ടി 6 കോടി 78 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. ഏറെ കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന ഐടി ഐയ്ക്കു വേണ്ടി സ്ഥലം കണ്ടെത്തിയെങ്കിലും സ്ഥലത്തിൻ്റെ തരം മാറ്റൽ സംബന്ധിച്ച് കുറച്ച് കാലം വൈകിയിരുന്നു. പ്രതിസന്ധികൾ ഒഴിവായി കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ലിന്റോ ജോസഫ് MLA

Share News
Read More