വീട്ടുപകരണങ്ങളിലെ ഊർജ്ജകാര്യക്ഷമത: ഫോൺ ഇൻ പരിപാടി 24ന്

Share News

ഗാർഹിക ഊർജ്ജസംരക്ഷണം  വിഷയമാക്കി എനർജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന വെബിനാറിന്റെ ഭാഗമായി 24ന് പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനായി ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കുന്നു.  വീട്ടുപകരണങ്ങളിലെ ഊർജ്ജസംരക്ഷണം  എന്ന വിഷയവുമായി  ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇ. എം.  സി. യിലെ ഉദ്യോഗസ്ഥൻ  സുഭാഷ് ബാബു ബി. വി   മറുപടി നൽകും.  വിളിക്കേണ്ട നമ്പർ  1800 425 5256. കൂടുതൽ വിവരങ്ങൾക്ക് 9037984168 എന്ന നമ്പരിലോ  anoopsurendran@keralaenergy.gov.in   എന്ന ഇമെയിലിലോ ബന്ധപ്പെടണം.

Share News
Read More

പ്രശസ്ത ഗായകന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

Share News

കൊച്ചി: പ്രശസ്ത ഗായകന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി വീട്ടില്‍ തന്നെയായിരുന്നു. 1913മാര്‍ച്ച്‌ 29ന് കൊച്ചി വൈപ്പിന്‍കരയില്‍ മൈക്കിള്‍ -അന്ന ദമ്ബതികളുടെ മകനായാണ് പാപ്പുക്കുട്ടി ഭാഗവതര്‍ ജനിച്ചത്. ഏഴാമത്തെ വയസ്സില്‍ വേദമണി എന്ന സംഗീത നാടകത്തില്‍ ബാലനടനായി അഭിനയിച്ചുകൊണ്ടാണ് കലാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നീട് ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്റെ (നിര്‍മ്മലയുടെ നിര്‍മ്മാതാവ്) മിശിഹാചരിത്രം എന്ന നാടകത്തില്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിനൊപ്പം മഗ്ദലന […]

Share News
Read More

അഞ്ച് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം

Share News

തിരുവനന്തപുരം:കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിനിടെ കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌യ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. […]

Share News
Read More

കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ സംഘടിപ്പിക്കുന്ന വെബിനാർ, “ലോക്ക് – ഡൗൺ കാലത്തെ വേതനം: നിയമവും യാഥാർത്ഥ്യവും” ജൂൺ 18 നു നടക്കുന്നു.

Share News

ഉച്ചതിരിഞ്ഞ് 2.30 മുതൽ 4.30 വരെ ഓൺലൈനായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടി ഉൽഘാടനം ചെയ്യുന്നത് മുൻ കേരള സംസ്ഥാന ലേബർ കമ്മീഷണറും യു.എന്നിലെ അന്താരാഷ്ട്ര തൊഴിൽ കാര്യാലയത്തിൽ സേവനം ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ എം.പി. ജോസഫ് IAS (മുൻ) ആണ്. ഭാരതസർക്കാരിന്റെ തൊഴിൽ ഉപദേശകസമിതിയുടെ ഏകാംഗ മ്മീണനായ ഡോ. സി.വി. ആനന്ദബോസ് IAS (മുൻ) മോഡറേറ്റർ ആയിരിക്യും തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. സി.കെ. സജി നാരായണൻ (BMS), പി. ചന്ദ്രൻ പിള്ള (CITU), ആർ. ചന്ദ്രശേഖരൻ (INTUC) […]

Share News
Read More

റെ​യി​ല്‍​പാ​ല​ത്തി​ല്‍ അറ്റകൂറ്റപ്പണി:ട്രെ​യി​നു​ക​ള്‍ വൈ​കും

Share News

തി​രു​വ​ന​ന്ത​പു​രം: റെ​യി​ല്‍​പാ​ല​ത്തി​ല്‍ സു​ര​ക്ഷാ​ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ബു​ധ​നാ​ഴ്ച മൂ​ന്ന് ട്രെ​യി​നു​ക​ള്‍ വൈ​കും. ക​റു​കു​റ്റി- ചാ​ല​ക്കു​ടി സെ​ക്ഷ​നി​ല്‍ റെ​യി​ല്‍​പാ​ല​ത്തി​ല്‍ സു​ര​ക്ഷാ​ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​ത്. ഹ​സ്റ​ത് നി​സാ​മു​ദ്ദീ​ന്‍- എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ്, ലോ​ക​മാ​ന്യ തി​ല​ക്- തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ്, കോ​ഴി​ക്കോ​ട് – തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ന്നീ ട്രെ​യി​നു​ക​ള്‍ വൈ​കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.

Share News
Read More

പാമ്പ് പിടുത്തക്കാര്‍ക്ക് ലൈസന്‍സ്

Share News

തിരുവനന്തപുരം: പാമ്പ് പിടുത്തക്കാര്‍ക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അനധികൃത പാമ്ബ് പിടുത്തക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ലൈസന്‍സ് ഇല്ലാതെ പാമ്ബിനെ പിടിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ ഉറപ്പാക്കുന്ന രീതിയിലാകും ഇത് സംബന്ധിച്ച്‌ നിയമം പാസ്സാക്കുക. വനം വകുപ്പാണ് പാമ്ബ് പിടുത്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കുക. ജില്ല അടിസ്ഥാനത്തിലാകും ഇത് നടപ്പില്‍ വരുത്തുക. താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച ശേഷം ആവശ്യമായ പരിശീലനം നല്‍കും. തുടര്‍ന്ന് ലൈസന്‍സ് നല്‍കുകയും ഇവരുടെ വിവരങ്ങള്‍ പോലീസിനും ഫയര്‍ഫോഴ്‌സിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും […]

Share News
Read More

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Share News

മഴക്കാലത്ത് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ എലിപ്പനിക്കെതിരായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. എന്താണ് എലിപ്പനി? ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ […]

Share News
Read More

മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന്

Share News

പാലക്കാട്: പാലക്കാട് രൂപത നിയുക്ത സഹായ മെത്രാന്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന് പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍. സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് നിബന്ധനകള്‍ പാലിച്ചു ലളിതമായാണു ചടങ്ങുകളെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അറിയിച്ചു. രാവിലെ 10.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി നൂറായി പരിമിതപ്പെടുത്തി. ക്ഷണിതാക്കളെ നേരിട്ട് വിവരം അറിയിക്കും . വൈദികര്‍ക്കും സന്യാസസമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും പ്രാതിനിധ്യം ലഭിക്കത്തക്കവിധത്തിലാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്. മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. മെത്രാഭിഷേക ചെലവിനായി […]

Share News
Read More

തെങ്ങിനൊപ്പം മറ്റ് കൃഷിയും ഉത്പാദന വർധനയും: ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ്

Share News

തെങ്ങിനൊപ്പം മറ്റു വിളകളുടെയും ശാസ്ത്രീയ കൃഷി രീതിയും അതിലൂടെ ഉത്പാദന വർധനയും വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച (ജൂൺ 16 ) വൈകിട്ട് മൂന്നു മുതൽ 4.30 വരെ സംഘടിപ്പിക്കുന്ന ലൈവ് പരിപാടിയിൽ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ചിനു കീഴിൽ കാസർകോഡുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും ഹരിതകേരളം മിഷനിൽ നിന്നും വിദഗ്ദ്ധർ പങ്കെടുക്കും. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയും സംശയനിവാരണവും തത്സമയം ലൈവിലൂടെ നൽകും. facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാം. തെങ്ങു […]

Share News
Read More

തൃശ്ശൂർ ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ്;12409 പേർ നിരീക്ഷണത്തിൽ

Share News

തൃശ്ശൂർ ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന വെള്ളറക്കാട് സ്വദേശിയായ നാൽപത്തിയാറുകാരൻ, ചൂലിശ്ശേരി സ്വദേശികളായ 45, 25 പ്രായമുളള രണ്ട് സ്ത്രീകൾ എന്നിവരടക്കം മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 144 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12208 പേരും ആശുപത്രികളിൽ 201 പേരും […]

Share News
Read More