കോഴി എന്തിനാ, മുട്ടയിട്ടിട്ട് കൊക്കിപ്പാടുന്നത്?Why hen make noise after laying egg?

Share News

പഠിക്കാൻ മിടുക്കനും, ജോലിയിൽ സമർത്ഥനുമായ മകൻ, ഒരു ജോലിയിലും ഉറച്ചു നിൽക്കുന്നില്ല എന്ന കാരണത്താൽ കല്യാണാലോചന ഒന്നും ശരിയാകുന്നില്ലല്ലോ എന്ന് സങ്കടം പറഞ്ഞ് ഒരമ്മ എന്നെ വിളിച്ചു. അവൻ മൂന്നു വർഷം കൊണ്ട് നാലു കമ്പനികളിൽ ജോലി നേടി, ഓരോന്നും ഏതാനും മാസം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു. നല്ല പഠിപ്പുള്ള, മിടുക്കനും ബുദ്ധിമാനുമായതു കൊണ്ട്, ഇന്റർവ്യു ഒക്കെ നിഷ്പ്രയാസം പാസ്സാകും, ഇപ്പോൾ അഞ്ചാമത്തെ കമ്പനിയിൽ ജോലിക്ക് കയറുകയാണ്. അതിനു മുമ്പ് ഒരു ആൾഇന്ത്യാ പര്യടനത്തിന് പോയിരിക്കുകയാണത്രെ. ഏതെങ്കിലും പ്രൊപ്പോസൽ […]

Share News
Read More

മയങ്ങിക്കിടന്നുറങ്ങുന്ന മലയാളി മനസ്സുകളെ ഉറക്കെ ചിന്തിപ്പിക്കേണ്ടതും, ക്രിയാത്മക ശേഷിയോടെ പ്രതികരിക്കാൻ പ്രചോദിപ്പിക്കേണ്ടതുമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം.

Share News

പ്രാദേശിക മാധ്യമങ്ങളുടെ അന്ത്യചർച്ചകളിലും, വികലമായ സാമൂഹിക മാധ്യമങ്ങളിലും മയങ്ങിക്കിടന്നുറങ്ങുന്ന മലയാളി മനസ്സുകളെ ഉറക്കെ ചിന്തിപ്പിക്കേണ്ടതും, ക്രിയാത്മക ശേഷിയോടെ പ്രതികരിക്കാൻ പ്രചോദിപ്പിക്കേണ്ടതുമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം. അന്തർദേശീയ മാധ്യമങ്ങൾ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന ഈ സമരത്തെ നിസ്സാരമായി തള്ളിക്കളയാനാവില്ല. കക്ഷിരാഷ്ട്രീയങ്ങൾക്ക് അധീതമായി തികച്ചും അരാഷ്ട്രീയവും കൃത്യമായ ലക്ഷ്യത്തോടെയും നടക്കുന്ന ജനകീയ മുന്നേറ്റം ആഗോളതലത്തിലുള്ള മൂലധനത്തിൻ്റെ ഏകീകരണത്തിനു നേരെ തിരിഞ്ഞിരിക്കുന്നു. വളരെ വിശാലമായ സാമൂഹിക ചലനങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ഡൽഹിയിലെ കർഷക സമരത്തെ മലയാളി എങ്ങനെ […]

Share News
Read More

എന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ? ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ?

Share News

എന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ? ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ? ലോകം മുഴുവൻ ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. . വിദഗ്ധനായ ഒരു സർജൻ എങ്ങനെ ആണ് ഒരു സർജൻ ഉണ്ടാകുന്നത് ? സാധാരണയായി ശസ്ത്രക്രിയകൾ ചെയ്യുന്ന ജനറൽ സർജൻ MS ബിരുദധാരിയാണ്. ഏകദേശം ആറര വർഷം നീളുന്ന MBBS പഠനത്തിന് ശേഷം പിന്നൊരു മൂന്നു വർഷം സർജറി മാത്രം പഠിച്ചു പരിശീലിച്ചു വരുന്നവരാണ് ഈ സർജൻമാർ. അങ്ങനെ നീണ്ട ഒൻപതു വർഷത്തെ പഠനവും […]

Share News
Read More

വികസനത്തിന് പരിഷ്കരണങ്ങൾ ആവശ്യം: പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: വികസനത്തിന് പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നുറ്റാണ്ടിലെ ചില നിയമങ്ങള്‍ ഇന്ന് രാജ്യത്തിന് ബാധ്യതായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമഗ്രമായ പരിഷ്‌കരണത്തിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് മോദി പറഞ്ഞു. ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ”വികസനത്തിന് പരിഷ്‌കരണം വേണം. കഴിഞ്ഞ നൂറ്റാണ്ടില്‍ നല്ലതായിരുന്ന ചില നിയമങ്ങള്‍ ഇപ്പോള്‍ രാജ്യത്തിനു ബാധ്യതയായി മാറിയിട്ടുണ്ട്.” പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജീവിതം ആയാസരഹിതമാകണം. നിക്ഷേപം […]

Share News
Read More

കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി; മാര്‍ ജോസ് പുളിയ്ക്കല്‍

Share News

കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി; മാര്‍ ജോസ് പുളിയ്ക്കല്‍ കാക്കനാട്: കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി. അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ഡയറക്ടര്‍മാരുടെ സംഗമം വെബിനാറിലൂടെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ്പും അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ മാര്‍ ജോസ് പുളിയ്ക്കല്‍. കോവിഡ്-19 ന്‍റെ വെല്ലുവിളികള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയം കുടുംബങ്ങളില്‍ ചിലവഴിക്കുന്നതുമൂലം കുടുംബങ്ങള്‍ക്ക് ഒരു നവജീവന്‍ ഉണ്ടായി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബങ്ങളിലെ നഷ്ടപ്പെട്ടു പോയ മൂല്യങ്ങളും വിശ്വാസത്തിലുറച്ച ധാര്‍മ്മികതയും […]

Share News
Read More

കൗമാര പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും

Share News

കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമിട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം കുട്ടികൾ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ നേരിടുന്നു. അവ വളരെ ദുർബലമാവുകയും ആവേശഭരിതരാകുകയും ചെയ്യുന്നു. ഈ പ്രായത്തിൽ ആവശ്യങ്ങളും പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള ഏക മാർഗം അവയെക്കുറിച്ച് അറിയുകയും അവയെ നേരിടാൻ പഠിക്കുകയും ചെയ്യുക എന്നതാണ്. പ്രധാനമായും കണ്ടുവരുന്ന പ്രശ്നങ്ങളും അവയെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നോക്കാം: 1. ശാരീരിക മാറ്റങ്ങൾകൗമാരക്കാരന്റെ ഹോർമോൺ അളവിലുള്ള മാറ്റം മൂലമാണ് ശാരീരിക […]

Share News
Read More

മാധ്യമസ്വാതന്ത്ര്യം മാനിച്ചേ തീരൂ

Share News

സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ തടയാനെന്ന പേരില്‍ പൊലീസ് ആക്ട് ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് വിവാദമായതോടെ രണ്ടു ദിവസത്തിനുള്ളില്‍ പിന്‍വലിക്കേണ്ടിവന്നത് സര്‍ക്കാരിനു വലിയ നാണക്കേടുണ്ടാക്കി. സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള പൊലീസ് നിയമമാണെന്ന പ്രതിപക്ഷപാര്‍ട്ടികളുടെയും നിയമവിദഗ്ധരുടെയും എതിര്‍പ്പു രൂക്ഷമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഭേദഗതി തിരുത്താന്‍ തയ്യാറായത്. 2011 ലെ കേരള പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തുള്ളതായിരുന്നു വിവാദമായ ഓര്‍ഡിനന്‍സ്. ഒരു ഗൃഹപാഠവും ചെയ്യാതെ, ഒട്ടും വീണ്ടുവിചാരമില്ലാതെ തികച്ചും അലസമായി രൂപകല്പന ചെയ്ത ഓര്‍ഡിനന്‍സാണിത്. […]

Share News
Read More

പഞ്ചവടിപ്പാലം ഇനി പഴങ്കഥ;പാലാരിവട്ടത്ത് പുതു വിജയഗാഥ രചിക്കുന്നു മെട്രോ ടീം

Share News

ബാബു കദളിക്കാട്ട് എഴുതുന്നു .. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് പാലം പണി പുരോഗമിക്കുന്നത്.മേയില്‍ യാഥാര്‍ഥ്യമാകും പുതിയ പാലം: ചീഫ് എന്‍ജിനീയര്‍ ജി.കേശവചന്ദ്രന്‍. ദുര്‍ബലമെന്നു കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിക്കല്‍ പൂര്‍ണമായി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പ്രക്രിയയായിരുന്നു ഇത്. രണ്ടു മാസം മുമ്പ് തുടങ്ങിയ പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ രാപ്പകലില്ലാതെ 60 തൊഴിലാളികളാണ് പണിയെടുത്തത്. പാലം പുനര്‍നിര്‍മാണം സമാന്തരമായി പുരോഗതിയിലാണ്. മരട് ഫ്‌ളാറ്റ് പൊടിയാക്കിയതിന്റെ നാടകീയത അന്യമായിരുന്നെങ്കിലും ദക്ഷിണേന്ത്യയില്‍ ഇത്ര വലിയ കോണ്‍ക്രീറ്റ് നിര്‍മിതി പൊളിച്ചുമാറ്റുന്നത് ആദ്യമായാണ്. പാലത്തിന്റെ […]

Share News
Read More