വയോജനങ്ങളെ പാഴ് വസ്തുക്കളെപ്പോലെ വലിച്ചെറിയുന്ന സംസ്കാരം അപകടകരം – ഫ്രാൻസിസ് പാപ്പാ .
വത്തിക്കാന്‍ സിറ്റി: പാവങ്ങളെയും വയോജനങ്ങളെയും പാഴ് വസ്തുക്കളെപ്പോലെ വലിച്ചെറിയുന്ന സംസ്കാരം സമൂഹത്തില്‍ വളര്‍ന്നുവരുന്നത് അപകടകരമാണെന്നു ഫ്രാന്‍സിസ് പാപ്പ. ‘എന്റെ പാപ്പ’ അഥവാ ‘മിയോ പാപ്പ’ എന്ന ഇറ്റാലിയന്‍ ആഴ്ചപ്പതിപ്പിന് ഒക്ടോബര്‍ ആദ്യവാരം നല്‍കിയ അഭിമുഖത്തിലാണ് പാപ്പ വര്‍ദ്ധിച്ചുവരുന്ന ‘വലിച്ചെറിയല്‍ സംസ്കാര’ത്തെക്കുറിച്ച് സംസാരിച്ചത്. എല്ലാം സ്വന്തമാക്കുവാന്‍ പ്രായമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപയോഗമില്ലാത്ത, അല്ലെങ്കില്‍ ഉപയോഗം കഴിഞ്ഞ വസ്തുക്കളെപ്പോലെ ‘വലിച്ചെറിയുന്ന സംസ്കാരം’ ഇന്ന് വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. പ്രായമായവരെയും രോഗികളെയും, ക്ലേശിക്കുന്നവരെയും പാവങ്ങളെയും സഹായിക്കുകയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സംസ്കാരമാണ് […]
Read More