‘കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ല, ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത്; മാധ്യമങ്ങളെ കാണാൻ വൈകിയതില്‍ എന്താ പ്രശ്നം?’:|‘ഡയറിയിലെ ആ പി വി ഞാനല്ല’; മന്ത്രിസഭ പുനഃസംഘടന തള്ളി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാര്‍ത്താ സമ്മേളനത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ബാങ്കില്‍ ക്രമക്കേട് നടന്നാല്‍ ആ ബാങ്കില്‍ നടപടി സ്വീകരിക്കാം. സുതാര്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ലക്ഷ്യം വയ്ക്കരുത്. സഹകാരികള്‍ ഒന്നിച്ച്‌ ഇതിനെ ചോദ്യം ചെയ്യണം. ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത് അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഏഴ് മാസം വാര്‍ത്താ സമ്മേളനം നടത്താതിന്റെ […]

Share News
Read More

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി.

Share News

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർഇന്ത്യ എയര്‍ ഇന്ത്യാ എക്സിക്യൂട്ടിവ് ഡയറക്ടർ കാര്‍ഗോയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ തൊഴിൽ ഉടമയുടേയോ, സ്‌പോൺസറിന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഗൾഫ് നാടുകളിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ പലപ്പോഴും ബന്ധുക്കൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ […]

Share News
Read More

ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസം, സാന്പത്തികം, ക്ഷേമം എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ് കമ്മീഷനെ നിയോഗിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ലഭിക്കുന്നതോ സര്‍ക്കാര്‍ നല്‍കുന്നതോ ആയ സഹായങ്ങളും ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തുന്‌പോള്‍, ക്രൈസ്തവര്‍ ഇക്കാര്യത്തില്‍ പക്ഷപാതപരമായ വിവേചനം നേരിടുന്നുണ്ടോ എന്നതും […]

Share News
Read More

കേരളത്തിലാകെ ബി.എസ്.എൻ.എൽ വഴി 4G സേവനം ആരംഭിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയ്ക്ക് മുഖ്യമന്ത്രി കത്ത് നൽകി.

Share News

4G നെറ്റ്വർക്ക് കേരളത്തിൽ നൽകുന്നതിനു വേണ്ടി ബി.എസ്.എൻ.എൽ കേരള അവരുടെ മുഖ്യ കാര്യാലയത്തോട് അനുമതി ചോദിച്ചതിന്റെ ഫലമായി 700 4G ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ പോകുന്നതായി അറിയാൻ സാധിച്ചിട്ടുണ്ട്. എങ്കിലും, അവ സംസ്ഥാനത്ത് നിലനിൽക്കുന്ന ആവശ്യകത നിറവേറ്റാൻ പര്യാപ്തമല്ല. കോവിഡ് കാലത്ത് വേഗതയുള്ള ഡാറ്റാ ട്രാൻസ്മിഷൻ സാധ്യമാകാത്തതിനാൽ വലിയ ബുദ്ധിമുട്ട് ജനങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നോളജ് എകണോമി എന്ന നിലയിൽ കേരളത്തിന്റെ വളർച്ചയ്ക്കും ഈ മാറ്റം വളരെ അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ട് ഈ പ്രതിസന്ധി […]

Share News
Read More

കേരളത്തിന് 2373 കോടി രൂപ അധിക വായ്പ എടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം

Share News

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കേരളത്തിന് അധിക വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ മറ്റ് 7 സംസ്ഥാനങ്ങള്‍ക്ക് കൂടി അധിക വായ്പയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച്‌ കേരളത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കേരളത്തിനു ഇത് ആശ്വസ നടപടിയാണ്. സാധാരണയായി ജിഡിപിയുടെ മൂന്ന് ശതമാനം വായ്പ എടുക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിച്ചിട്ടുള്ളത്. […]

Share News
Read More

സ്വാശ്രയകോളേജ് അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരുടെ ‘മഗ്നാകാര്‍ട്ട’ക്ക് ക്യാബിനറ്റിൻ്റെ അനുമതി. ചരിത്രം കുറിക്കുന്ന നിയമം ഉടൻ.- മന്ത്രി ഡോ .കെ ടി ജലീൽ

Share News

കേരളത്തിൽ ഓരോ വർഷവും മൂന്നുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്ലസ് ടു പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിന് അർഹത നേടുന്നത്. ഇവർക്കെല്ലാം ഉപരിപഠനത്തിന് നേരിട്ട് സർക്കാർ സംവിധാനത്തിൽ അവസരമൊരുക്കുന്നതിന് ഒരു സർക്കാരിനും കഴിയില്ല. അത്തരമൊരു സാഹചര്യത്തിലാണ് സ്വാശ്രയകോളേജുകൾ കേരളത്തിൽ ആരംഭിക്കുന്നത്. നിലവിൽ 1000-ലധികം സ്വാശ്രയ കോളേജുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം അമ്പതിനായിരത്തിലധികം വരും. തികച്ചും അസംഘടിതരായ ഇക്കൂട്ടർപലവിധത്തിലുളള ചൂഷണങ്ങളും തൊഴിലിടങ്ങളിൽ നേരിടുന്നുവെന്ന ആക്ഷേപത്തിന് സ്വാശ്രയ കോളേജുകളോളം തന്നെ പഴക്കമുണ്ട്. അദ്ധ്യാപക-അനദ്ധ്യാപകരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി […]

Share News
Read More

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളുമായുംമുഖ്യമന്ത്രി നാളെ (06-1-2021) ഓൺലൈൻ സംവിധാനം ഉപയോഗിച്ചു സംവദിക്കുന്നതായിരിക്കും.

Share News

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളുമായും നാളെ (06-1-2021) ഓൺലൈൻ സംവിധാനം ഉപയോഗിച്ചു സംവദിക്കുന്നതായിരിക്കും. സംസ്ഥാനത്തിൻ്റെ വികസനത്തിനും, കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടത്തുന്നതിനും അവരുടെ പിന്തുണ തേടുന്നതായിരിക്കും. കേരളത്തിൻ്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഒത്തൊരുമയോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ആ സന്ദേശം ജനപ്രതിനിധികളുമായി പങ്കു വയ്ക്കും മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

ലാന്‍റ് ബോര്‍ഡ് സെക്രട്ടറി ജോണ്‍ വി സാമുവലിനെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.

Share News

തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ പൊള്ളലേറ്റ് മരിച്ച രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്ക് സ്ഥലവും വീടും ധനസഹായവും നല്‍കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു. രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കും. ഇവരുടെ വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റായി […]

Share News
Read More

സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ഏ​പ്രി​ൽ വ​രെ: ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം മുതല്‍ 1500 രൂപ

Share News

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും അടുത്ത നാലു മാസം കൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 80 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ സമാശ്വാസം ലഭിക്കും. ക്ഷേമ പെന്‍ഷന്‍ ജനുവരി മാസം മുതല്‍ 100 രൂപ വീതം വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകടന പത്രികയില്‍ പറഞ്ഞ 600-570 പദ്ധതികളും പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടം കൈവരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അവശേഷിക്കുന്ന […]

Share News
Read More

വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ രൂപീകരിച്ചു.

Share News

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ : വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ രൂപീകരിച്ചു. പാട്ന ഹൈക്കോടതി റിട്ടയര്‍ഡ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (റിട്ട. ഐ.എ.എസ്) ജേക്കബ് പുന്നൂസ് (റിട്ട. ഐ.പി.എസ്.) എന്നിവര്‍ അംഗങ്ങളായുമാണ് കമ്മീഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 2020 നവംബര്‍ 11-ന് അവസാനിക്കുന്ന സാഹചര്യത്തിലും […]

Share News
Read More