വാഹന പരിശോധനയും കേന്ദ്ര സംവിധാനത്തിന് കീഴിൽ
പൂർണ്ണമായും വെബ് അധിഷ്ഠിതമായ ഈ സംവിധാനത്തിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കും. ✓മൊബൈൽ ആപ്ലിക്കേഷനില്‍ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവയടക്കം തത്സമയം റെക്കോർഡ് ചെയ്യപ്പെടുന്നു. ✓പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് രാജ്യത്തെവിടെയും ഉള്ള വാഹനങ്ങളുടെ വിവരങ്ങളും, ഡ്രൈവിംഗ് ലൈസൻസുകളുടെ വിവരങ്ങളും പരിശോധനാ വേളയിൽ വിരൽത്തുമ്പിൽ ലഭ്യമായിരിക്കും. ✓കുറ്റപത്രം നൽകപ്പെട്ടാൽ ആ വിവരങ്ങൾ യഥാക്രമം കുറ്റം ആരോപിക്കപ്പെട്ട വാഹനത്തിന്റെയും, ഡ്രൈവറുടെയും ഓഫീസ് രേഖകളിൽ തൽസമയം തന്നെ ഓൺലൈനിലൂടെ പ്രതിഫലിക്കും. ✓അതുവഴി […]
Read Moreഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു.
മുൻ മന്ത്രി പ്രൊഫ .കെ വി തോമസ് ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയി ൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു. 2057 ശ്രമിക് ട്രെയിനുകളിൽ 26000 അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിൽ എത്തിച്ചതായും, സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. യു.പി. ഗവൺമെന്റ് 1054 ഉം, ബീഹാർ 562 ഉം ട്രെയിനുകൾ ഓടിക്കാൻ അനുമതി നൽകിയപ്പോൾ കേരളം നാല് ട്രെയിൻ […]
Read Moreകെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിലവിലെ നിരക്ക് തുടരും: ഗതാഗത മന്ത്രി
അധിക നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിലവിലെ നിരക്ക് തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നതനുസരിച്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ബസ് നിരക്ക് തീരുമാനിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് രണ്ടാഴ്ചക്കകം ലഭിക്കും. റിപ്പോർട്ട് സർക്കാർ ചർച്ച ചെയ്യും. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുടമകൾ, പൊതുജനം എന്നിവരെ സമരസപ്പെടുത്തികൊണ്ടുള്ള നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത […]
Read Moreഡ്രൈവിങ്ങ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി 2020 സെപ്റ്റംബർ 30 വരെ നീട്ടി
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകളുടെ കാലാവധി കേന്ദ്രസർക്കാർ നീട്ടി. 2020 സെപ്റ്റംബര്‍ 30 വരെയാണ് രേഖകളുടെ കാലാവധി നീട്ടിയതെന്ന് കേന്ദ്ര ഗതാഗത – ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചു. മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടു […]
Read Moreസൗദിയില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ ഇരട്ടിയാക്കി എയര്‍ഇന്ത്യ
ന്യൂഡൽഹി: സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഈ മാസം പത്ത് മുതല്‍ കേരളത്തിലേക്ക് 1703 സൗദി റിയാലാണ് ഈടാക്കുന്നത്. വന്ദേഭാരതിന്‍റെ ആദ്യഘട്ടത്തില്‍ 950 റിയാലാണ് ഈടാക്കിയിരുന്നത്. ഉയര്‍ന്ന തുക നല്‍കി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിയില്‍ ഇന്നുമാത്രം കൊറോണ ബാധിച്ച് മരിച്ചത് 34പേരാണ്. 3121 പേര്‍ക്ക് ഇന്ന് വൈറസ് […]
Read Moreസ്വകാര്യ ബസ്സുകള്‍ ഞായറാഴ്ച്ച മുതല്‍ സര്‍വീസ് നിര്‍ത്തും
കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഓടിത്തുടങ്ങിയ സ്വകാര്യ ബസുകള്‍ ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തും. ഞായറാഴ്ച സംസ്ഥാനത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആണ്. തിങ്കളാഴ്ച മുതല്‍ ബസ്സ് സര്‍വീസ് നടത്തുന്നത് കൂടുതല്‍ സാമ്ബത്തിക നഷ്ടത്തിന് കാരണമാകും.ഇതേത്തുടർന്നാണ് ബസ്സ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന്. വെള്ളിയാഴ്ച ചേര്‍ന്ന ബസുടമകളുടെ ജില്ലാതല യോഗത്തിലും നഷ്ടം സഹിച്ച് സര്‍വീസ് നടത്തേണ്ടതില്ലെന്ന അഭിപ്രായമായിരുന്നു. 21 മുതലാണ് ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനഃരാരംഭിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഏതാനും ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ആദ്യഘട്ടത്തില്‍ […]
Read Moreഅന്തർ ജില്ലാ ബോട്ട് സർവ്വീസുകൾ നാലു മുതൽ
സംസ്ഥാനത്തെ ബസ് സർവീസുകൾ പുനരാരംഭിച്ചതിനു സമാനമായി അന്തർ ജില്ലാ ബോട്ട് സർവ്വീസുകൾ ജൂൺ നാലു മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വർധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. ബോട്ടിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.സംസ്ഥാന ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും അഞ്ച് റെസ്‌ക്യു ബോട്ടുകളുമാണ് ഉള്ളത്. ഇതിൽ വൈക്കം-എറണാകുളം റൂട്ടിൽ ഓടുന്ന ബോട്ട് മൂന്നു ജില്ലകളെ ബന്ധിപ്പിക്കുന്നതായതിനാൽ ഇപ്പോൾ സർവ്വീസ് നടത്തുന്നതല്ല. ആകെ 11 […]
Read Moreകെ.എസ്.ആർ.ടി.സി അന്തർ ജില്ലാ സർവ്വീസുകൾ ഇന്ന് മുതൽ…
സർക്കാർ നിബന്ധനകൾക്കനുസരിച്ച് ഒരു ജില്ലയിൽ നിന്നും തൊട്ടടുത്ത ജില്ലകളിലേയ്ക്ക് കെ.എസ്.ആർ.ടി.സി അന്തർജില്ലാ സർവ്വീസുകൾ 03.06.2020 ബുധനാഴ്ച്ച മുതൽ ആരംഭിക്കുന്നു. രാവിലെ 5 മണി മുതൽ ആരംഭിക്കുന്ന തരത്തിലും രാത്രി 9 മണിയ്ക്കകം തിരിച്ച് ഡിപ്പോകളിൽ എത്തിച്ചേരുന്ന തരത്തിലും ആയിരിക്കും സർവീസുകൾ ഉണ്ടായിരിക്കുക . നിലവിലെ സർക്കാർ നിർദ്ദേശപ്രകാരം തൊട്ടടുത്ത 2 ജില്ലകളെ ബന്ധിപ്പിച്ചുള്ള എല്ലാ സർവ്വീസുകളും ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റ് നിരക്കിൽ യാതൊരുവിധ വർദ്ധനയും ഉണ്ടായിരിക്കുന്നതല്ല. യാത്രക്കാർക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാവുന്നതാണ്. നിന്നുള്ള യാത്ര ഒരു […]
Read Moreതാത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍
തിരുവനന്തപുരം:കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.ലോക്ക് ഡൗണിന് മുമ്പുള്ള നിരക്ക് പുനസ്ഥാപിച്ചു.മുഴുവന്‍ സീറ്റിലും ആളുകളെ കയറ്റാം.എന്നാല്‍ ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മാസ്‌ക് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു. നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങും. 2190 ഓര്‍ഡിനറി സര്‍വീസ് ഉള്ളത്. നിരക്ക് വര്‍ദ്ധന വേണമെന്ന് കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു . അതേസമയം സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചു. സംസ്ഥാനത്ത സ്വകാര്യ ബസ് […]
Read More