മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം..|Uma Thomas MLA

Share News

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം.. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം സിനിമാ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയിൽ എത്തി ചേർന്നത്.. അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും അറിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ട്. ആത്മാർത്ഥതയോടെ സമയം കണ്ടെത്തി, സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി.. ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി! Uma Thomas MLA

Share News
Read More

നമ്മെ അറിവിന്റെയും ഭാവനയുടെയും ലോകത്തേയ്ക്ക് കൊണ്ടുപോകുന്ന മാന്ത്രിക ദണ്ഡാണ് വായന.

Share News

വായനയുടെ മാസ്മരിക ലോകം നമ്മുടെ കുഞ്ഞുങ്ങൾക്ക് മുന്നിൽ തുറന്നിടുന്നതിന് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം വായനാശീലം വളർത്തുന്നതിന് തൃക്കാക്കര നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ/എയിഡഡ് സ്കൂളുകളിലും ലൈബ്രറി ഒരുക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ച് 4500 പുസ്തകങ്ങൾ വാങ്ങുന്നു. “അക്ഷരകൂട്ട്” എന്ന പേരിൽ വിദ്യാർത്ഥികൾക്കായിയൊരുക്കുന്ന ഈ സംരഭത്തിനു എല്ലാ സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു… Uma Thomas  MLA

Share News
Read More