
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ പിൻഗാമികളാകുവാൻ ഭാഗ്യം സിദ്ധിക്കുക എന്നാൽ മുൻജന്മ പുണ്യം എന്നു തന്നെ പറയേണ്ടി വരും. അങ്ങനെ ഭാഗ്യം സിദ്ധിച്ചു ശ്രീനാരായണ സമൂഹത്തിന്റെ ആത്മീയ കേന്ദ്രത്തിന്റെ ഭരണകർത്തക്കളായി മാറിയ സംപൂജ്യരായ സ്വാമിമാരായ ശ്രിമദ് സച്ചിദാനന്ദ സ്വാമികൾ, ശ്രിമദ് ഋതംബരാനന്ദ സ്വാമികൾ, ശ്രിമദ് ശാരദാനന്ദ സ്വാമികൾ എന്നിവർക്ക് മഹാഗുരുവിന്റെ ചിന്തകൾക്കനുസൃതമായി ഗുരുദേവ ദർശനം പ്രചരിപ്പിക്കുവാനും കോടിക്കണക്കിനു വരുന്ന ശ്രീ നാരാണയനീയരുടെ ആത്മീയ ചിന്തകൾക്ക് പ്രചോദനം നൽകുവാനും കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു.
ഗുരുദേവ തൃപ്പാദങ്ങൾ രൂപം നൽകിയ ശ്രീനാരായണ ധർമ്മ പരിപാലയോഗവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും ഒരു മാലയിലെ മുത്തുമണികൾ എന്ന പോലെ ഒത്തുചേർന്ന് ഇനിയും മുന്നോട്ട് പോകുന്നതിനുള്ള എല്ലാവിധ പിന്തുണയും നേരുന്നു. സ്നേഹപൂർവ്വം
തുഷാർ വെള്ളാപ്പള്ളി.