നിങ്ങൾഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുകകാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..|രസകരമായ ചില കാര്യങ്ങൾ

Share News

*നിങ്ങൾ* *ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക* ..

കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..

മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്..

*രസകരമായ ചില കാര്യങ്ങൾ*

*ശ്രദ്ധിക്കുക👇🏻👇🏻*

1. ട്രെഡ്‌മില്ലിന്റെ ഉപജ്ഞാതാവ് 54-ാം വയസ്സിൽ മരിച്ചു

2. ജിംനാസ്റ്റിക്സ് കണ്ടുപിടിച്ചയാൾ 57 ആം വയസ്സിൽ മരിച്ചു

3. ലോക ബോഡിബിൽഡിംഗ് ചാമ്പ്യൻ 41 ആം വയസ്സിൽ അന്തരിച്ചു

4. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ *മറഡോണ* 60 ആം വയസ്സിൽ അന്തരിച്ചു.

*പക്ഷേ*

5. *കെ‌എഫ്‌സി* കണ്ടുപിടുത്തക്കാരൻ 94 വയസ്സുവരെ ജീവിച്ചു..

6. *നൂറ്റെല്ല ബ്രാൻഡിന്റെ* കണ്ടുപിടുത്തക്കാരൻ 88 വയസ്സുവരെ ജീവിച്ചു..

7. സിഗരറ്റ് നിർമ്മാതാവായ *വിൻസ്റ്റൺ* 102 വയസ്സുവരെ ജീവിച്ചു..

8. *ഓപ്പിയം* കണ്ടുപിടിച്ചയാൾ 116 ആം വയസ്സിൽ ഭൂകമ്പത്തിലാണ് മരിച്ചത്..

9. *ഹെന്നസി* കണ്ടുപിടുത്തക്കാരൻ 98 വയസ്സുവരെ ജീവിച്ചു..

10 സദാ സമയവും സിഗരറ്റ് വലിച്ചിരുന്ന കൊടിഞ്ഞി പനക്കത്തായം സ്വദേശി *പി പി മുഹമ്മദ് കുട്ടി മാസ്റ്റർ* തൊണ്ണൂറ്റി നാലാം വയസ്സിൽ മരിച്ചു

11. സ്വന്തം കൃഷിയിടത്തിൽ വളമിടാത്ത പച്ചക്കറി കൃഷി ചെയ്ത് അത് മാത്രം ഭക്ഷിച്ച് അതിലെ പുല്ലും പ്രകൃതി ഭക്ഷണവും മാത്രം നൽകി പോറ്റിയ പശുവിന്റെ അകിടിൽ നിന്ന് സ്വന്തം കൈകൊണ്ട് കറന്ന ശുദ്ധ പാൽ മാത്രം കുടിച്ചു ജീവിച്ച പാലക്കാട്ടെ *സ്വാമിനി ക്യാൻസർ വന്നു മരിച്ചു!!*

*വ്യായാമം ആയുസ്സ് നീട്ടുന്നു എന്ന നിഗമനത്തിലെത്തിയതിൽ വലിയ കാര്യമൊന്നുമില്ല*

*മുയൽ എല്ലായ്പ്പോഴും മുകളിലേക്കും താഴേക്കും ചാടിയാണ് ജീവിക്കുന്നത്, പക്ഷേ ഇതിൻ്റെ ആയുസ്സ് 2 വർഷമാണ്.. !

വ്യായാമം ചെയ്യാത്ത ആമ 400 വർഷം വരെ ജീവിക്കുന്നു..!!*

*ജീവൻ്റെ തുടക്കവും ഒടുക്കവും ജീനുകളുടെ കൈയിലാണ്..*

അതിനാൽ ജീവിതത്തിൽ കൂടുതൽ സമ്മർദ്ദം എടുക്കാതിരിക്കുക.. ആവശ്യത്തിന് വിശ്രമിക്കുക..

മനസ്സ് തണുപ്പിക്കുക..

ശാന്തമായിരിക്കുക,

ഭക്ഷണം കഴിക്കുക,

നിങ്ങൾക്ക് കിട്ടിയ ജീവിത സമാധാനം ആസ്വദിക്കുക..

വലിയ കാര്യങ്ങൾ ആലോചിച്ച് തല പുണ്ണാക്കുകയോ സങ്കടപ്പെടുകയോ ചെയ്യാതിരിക്കുക..

ജീവിച്ചിരിക്കുന്നവർക്കുള്ളതാണ് ജീവിതമെന്ന് മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കുക…

*ജനറേഷൻ ഗ്യാപ്പ്…*

ഒരു ചെറുപ്പക്കാരൻ അവൻ്റെ അച്ഛനോട് ഇങ്ങനെ ചോദിച്ചു.,

*”സെൽഫോൺ,*

*ടിവി,*

*കമ്പ്യൂട്ടർ,*

*ഇൻറർനെറ്റ്,*

*എ.സി,*

*വാഷിംഗ് മെഷീൻ,*

*ഗ്യാസ് കണക്ഷൻ,*

*മിക്സി,*

*ഫ്രിഡ്ജ്,*

ഇതൊന്നുമില്ലാതെ അക്കാലത്ത് നിങ്ങൾ എങ്ങനെയാണ് ജീവിച്ചത്.?

അദ്ദേഹം അവനോട് ഇങ്ങനെ മറുപടി പറഞ്ഞു

മാനം,

മര്യാദ,

ബഹുമാനം,

ലജ്ജ,

സത്യം,

നന്മ,

നല്ലപെരുമാറ്റം,

സത്യസന്ധത,

ധർമ്മം,

അച്ചടക്കം,

ഇവയൊന്നും ഇല്ലാതെ നിങ്ങൾ ഇപ്പോൾ എങ്ങനെ ജീവിക്കാൻ ശീലിച്ചുവോ അതുപോലെ തന്നെ

ഞങ്ങളും ശീലിച്ചു.! “

അതെ, 1940-1990 വരെയുള്ള കാലഘട്ടങ്ങളിൽ ജനിച്ച തലമുറകൾ യഥാർത്ഥത്തിൽ അനുഗ്രഹീതരാണ്.!

ഞങ്ങൾ സൈക്കിൾ ചവിട്ടി,

ഹെൽമെറ്റ് ഇല്ലായിരുന്നു.

സ്കൂൾവിട്ട് കൂട്ടുകാരോടൊപ്പം സന്ധ്യ വരെ ഓടിച്ചാടി കളിച്ചു.

ടീവിക്കു മുന്നിൽ ചടഞ്ഞിരിക്കാറില്ലായിരുന്നു.

ജീവനുള്ള കൂട്ടുകാരോടൊപ്പം ആഹ്ലാദത്തോടെ കളിച്ചു.

ഇൻറർനെറ്റിൽ അല്ലായിരുന്നു.

ഞങ്ങൾ ദാഹിച്ചാൽ പൈപ്പ് വെള്ളം കുടിച്ചു,

മിനറൽ വാട്ടർ അല്ലായിരുന്നു.

ഒരു ഗ്ലാസ്സ് ജ്യൂസ് നാല് സുഹൃത്തുക്കൾ മാറിമാറി കുടിച്ചിരുന്നു.

ഞങ്ങൾക്ക് പകർച്ചവ്യാധികളൊന്നും വന്നിരുന്നില്ല.

ഞങ്ങൾ ദിവസവും ചോറ് കഴിച്ചിരുന്നു.

ശരീരഭാരം കൂടിയിരുന്നില്ലെന്ന് മാത്രമല്ല ഞങ്ങൾക്ക് പ്രമേഹവും വന്നിരുന്നില്ല.

ഞങ്ങൾ എവിടേക്ക് പോവുകയാണെങ്കിലും

കല്ലിലും മുള്ളിലും ചെരുപ്പിടാതെ ധൈര്യമായി ഓടിനടന്നിരുന്നു.

അതുകൊണ്ട് ഞങ്ങൾക്ക് ഒരു അപകടവും പറ്റിയിരുന്നില്ല.

ഞങ്ങളുടെ അച്ഛനമ്മമാർ ഞങ്ങൾക്ക് ഒരു വിറ്റാമിൻ, പ്രോട്ടീൻ സപ്ലിമെൻ്റും തന്നിരുന്നില്ല.

എങ്കിലും, ഞങ്ങളെല്ലാം ആരോഗ്യവാൻമാരായിരുന്നു.

ഞങ്ങളുടെ അച്ഛനമ്മമാർ ധനികരല്ലായിരുന്നു.

എങ്കിലും സ്നേഹത്തിനും അടുപ്പത്തിനും ഒരു കുറവും ഉണ്ടായിരുന്നില്ല.

ഞങ്ങൾ മാതാപിതാക്കളോടൊപ്പം

താമസിച്ചു പഠിച്ചിരുന്നു.

ഹോസ്റ്റലുകളിൽ താമസിച്ചല്ല.

ഞങ്ങൾ ബന്ധുക്കളുടെയും സ്നേഹിതന്മാരുടെയും വീട്ടിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ പോയിരുന്നു.

അപ്പോഴും സ്വീകരണത്തിനും വിരുന്നിനും ഒരു കുറവും ഇല്ലായിരുന്നു.

ഞങ്ങളുടെ ഫോട്ടോകൾ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നെങ്കിലും,

ഞങ്ങളുടെ ഓർമ്മകളെല്ലാം വർണ്ണാഭമായിരുന്നു.

ഞങ്ങളുടെ കുടുംബങ്ങളെല്ലാം സ്നേഹം പൊഴിക്കുന്ന കൂട്ടുകുടുംബങ്ങൾ ആയിരുന്നു.

നിങ്ങളുടേത് പോലെ അണുകുടുംബങ്ങളല്ലായിരുന്നു.

ഞങ്ങളുടെ തലമുറയിൽ എല്ലാവരും അച്ഛനമ്മമാരുടെ ആജ്ഞകൾ അനുസരിച്ച് വളർന്നു.

മാതാപിതാക്കളും മക്കളുടെ ചിന്തകൾക്ക് ഉയർന്ന പരിഗണനകൾ നൽകിയിരുന്നു.

ചുരുക്കി പറയുകയാണെങ്കിൽ…

WE ARE THE LIMITED EDITIONS

അതിനാൽ നിങ്ങൾ ഞങ്ങളെ ഉപയോഗപ്പെടുത്തിക്കൊള്ളുവിൻ..

സ്നേഹമായി സഹവർത്തിക്കേണ്ടത് എങ്ങിനെയെന്ന് ഞങ്ങളിൽ നിന്ന് പഠിച്ചു കൊള്ളുവിൻ.

ഞങ്ങൾ ഈ മണ്ണിൽ നിന്ന് വിടപറയുന്നതിന്റെ മുമ്പായി..

Manoj Thomas 

Share News