
പരീക്ഷകള്‍: കര്‍ശന സുരക്ഷ
സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഇന്ന് നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലോടെയാണ് പരീക്ഷ നടക്കുക.
കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയോടെയാണ് പരീക്ഷ നടത്തുക. 343 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തി മൂവായിരം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാവിലെ 9 മണിയ്ക്ക് എത്തണം.
10 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക. ഉച്ചയ്ക്കു 2.30 മുതലുള്ള കണക്ക് പരീക്ഷയ്ക്ക് അര മണിക്കൂര്‍ മുമ്പെങ്കിലും എത്തണം. പരീക്ഷാകേന്ദ്രങ്ങള്‍ പരീക്ഷയ്ക്ക് മുമ്പും ശേഷവും അണുവിമുക്തമാക്കും. സാമൂഹിക അകലം ഉറപ്പാക്കാന്‍ പോലീസിന്റെ സന്നദ്ധസേനാംഗങ്ങളുണ്ടാകും.
പരീക്ഷാകേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസ് നടത്തും. കൊവിഡ് പോസിറ്റീവായ രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ പരീക്ഷ എഴുതും.