
കാൻസർ ചികിത്സയെ കുറിച്ച് ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കുന്നു.ആരെങ്കിലും പറഞ്ഞതുകേട്ട് ചികിത്സ മാറ്റുന്നത് അപകടകരമായ തീരുമാനം ആണ്.
കാൻസർ ചികിത്സയെ കുറിച്ച് ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കുന്നു
ആരെങ്കിലും പറഞ്ഞതുകേട്ട് ചികിത്സ മാറ്റുന്നത് അപകടകരമായ തീരുമാനം ആണ്.
കാൻസർ പോലൊരു രോഗത്തിന് ഇന്ന് ലോകമെമ്പാടും ശാസ്ത്രീയമായി തെളിയിച്ച ചികിത്സാ മാർഗം അലോപ്പതി (ആധുനിക വൈദ്യശാസ്ത്രം) തന്നെയാണ്.
ഡോക്ടർമാർ നിർദേശിക്കുന്ന ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സകൾ വർഷങ്ങളായുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും കടന്നുപോയതാണ്.
അതിനാൽ, ചികിത്സയിൽ വിശ്വാസവും സ്ഥിരതയും അനിവാര്യമാണ്.
പലപ്പോഴും “ഇത് കഴിച്ചാൽ കാൻസർ മാറും”, “ഇത് ചെയ്താൽ കീമോ വേണ്ട” എന്നിങ്ങനെ ആളുകൾ പറയുന്നവ കേട്ട് ചിലർ വഴിമാറുന്നത് കാണാം. ഇത്തരത്തിലുള്ള നിർദേശങ്ങൾ പലപ്പോഴും ശാസ്ത്രീയ തെളിവുകളില്ലാത്തവയാണ്.
ഇതുപോലെ അനാവശ്യ ചികിത്സകൾ പിന്തുടരുമ്പോൾ രോഗം മുന്നേറാൻ ഇടയാകാം, ശരീരത്തിന്റെ നില കൂടുതൽ മോശമാകാം, പിന്നീട് തിരിച്ച് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകാം.
ഇത് മനസ്സിലാക്കണം സമയം കാൻസർ ചികിത്സയിൽ ഏറ്റവും വിലപ്പെട്ടതാണ്.
ശരിയായ ചികിത്സ വൈകിയാൽ, രോഗം കൂടുതൽ വ്യാപിക്കാനും ജീവിതത്തിന്റെ ഗുണനിലവാരം കുറയാനും സാധ്യതയുണ്ട്.
അതുകൊണ്ട്, കാൻസർ ചികിത്സയിൽ
ഡോക്ടറുടെ നിർദേശം കൃത്യമായി പാലിക്കുക
സംശയങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് ഡോക്ടറോട് ചോദിക്കുക
മറ്റുള്ളവരുടെ അഭിപ്രായം കേട്ടാലും, തീരുമാനങ്ങൾ വൈദ്യശാസ്ത്ര അടിസ്ഥാനത്തിൽ എടുക്കുക
ജീവിതം അമൂല്യമാണ്.
ശരിയായ ചികിത്സ തിരഞ്ഞെടുക്കുന്നത് തന്നെ അതിനെ സംരക്ഷിക്കുന്ന ഏറ്റവും വലിയ ഉത്തരവാദിത്വമാണ്.
Jeevanam Cancer Society
