​കക്ഷിരാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നാലേ പൊതുപ്രവർത്തനം സാധ്യമാകൂ എന്ന ധാരണയെ തിരുത്തിക്കുറിച്ച വേറിട്ട വ്യക്തിത്വമായിരുന്നു

Share News

വാക്കുകളിലല്ല…..

പ്രവൃത്തിയിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം…

പ്രിയപ്പെട്ട ഡിജോ കാപ്പന് വിട… 🌹

കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി…

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം..

കേരള വിദ്യാർത്ഥി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്…

കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്

കേരള കോൺഗ്രസ്‌ സംസ്ഥാന നേതാവ്

എന്നീ നിലകളിൽ പൊതു രംഗത്ത് ഒരു കാലം വരെ സജീവ സാന്നിധ്യം ആയിരുന്നു കാപ്പൻ…

പിന്നീട്, കേരളം അറിയുന്ന പൊതുപ്രവർത്തകനായും സജീവ സാന്നിദ്ധ്യം……

​കേരളത്തിലെ പൊതുസമൂഹത്തിന്, പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനങ്ങളെയും വൈദ്യുതി സേവനങ്ങളെയും ആശ്രയിക്കുന്ന സാധാരണക്കാർക്ക് ഏറെ പരിചിതനായ വ്യക്തിത്വമായിരുന്നു ശ്രീ. ഡിജോ കാപ്പൻ.

മാസങ്ങളോളം നീണ്ട ആശുപത്രി വാസത്തിനൊടുവിൽ അദ്ദേഹം വിടവാങ്ങിയിരിക്കുന്നു എന്ന വാർത്ത

ഏറെ വേദനയോടെയാണ് കേൾക്കുന്നത്.

വിദ്യാർത്ഥി രാഷ്രീയ കാലം മുതൽ തുടങ്ങിയ പരിചയമായിരുന്നു ഡിജോ കാപ്പനുമായി …..

മരണകാരണമായ കാറപകടം 2025 ഒക്ടോബറിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്നതിന് അഞ്ച് ദിവസം മുൻപും ദീർഘനേരം ഞങ്ങൾ ടെലിഫോണിൽ സംസാരിച്ചിരുന്നു..

പൊതുകാര്യങ്ങളും പരാമർശിച്ചു… സാധാരണ പൊതു പ്രസക്തമായ വിഷയങ്ങളിൽ പോയിൻ്റുകൾ ക്രോഡീകരിക്കുമ്പോൾ ചോദിക്കാറുള്ള പോലെ ഒക്ടോബർ 15 ന് കേരള ഗതാഗത വകുപ്പ് തിരുവല്ലയിൽ വച്ച് നടത്തിയ വിഷൻ- 2031 എന്ന സംസ്ഥാനതല സെമിനാറിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ നിനക്ക് വല്ല പോയിൻ്റും ഉണ്ടോടാ , ഉണ്ടെങ്കിൽ എഴുതിയയ്ക്കടാ എന്ന് പറയുകയും ചെയ്തിരുന്നു…. ( അതായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാന പൊതു പരിപാടിയും) . പിന്നീട് അദ്ദേഹത്തിൻ്റെ പൊതു പ്രവർത്തനത്തിൽ നിന്നുള്ള സജീവതയിൽ നിന്ന് വിട്ടകലാൻ ആ അപകടവും അതേ തുടർന്ന് രോഗശയ്യയിലുമായത് കാരണമായി …..

​ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമില്ലാതെ, എന്നാൽ ഒരു രാഷ്ട്രീയ നേതാവിനേക്കാൾ കരുത്തോടെ പൊതുജനങ്ങളുടെ അവകാശങ്ങൾക്കായി പതിറ്റാണ്ടുകളോളം അദ്ദേഹം നിലകൊണ്ടു. “ഏതു പാർട്ടിക്കാരനാണ് ഇദ്ദേഹം?” എന്ന് ചോദിക്കുന്ന പുതുതലമുറയോട് നമുക്ക് പറയാനുള്ളത് ഇതാണ്: അദ്ദേഹം ‘പൊതുജനത്തിന്റെ’ ആളായിരുന്നു.

​കക്ഷിരാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നാലേ പൊതുപ്രവർത്തനം സാധ്യമാകൂ എന്ന ധാരണയെ തിരുത്തിക്കുറിച്ച വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം….

​അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ആ പോരാട്ടവീര്യം നമ്മുടെ ഓർമ്മകളിൽ എന്നും നിലനിൽക്കട്ടെ.

ആദരാഞ്ജലികൾ…. 🌹🌹

Chacko Paul

Share News