പറയാതെ വയ്യ, മോഡസ് ഓപ്പരാന്തി പരിശോധിക്കുമ്പോൾ യൂറ്റ്യൂബിൽ നോക്കി തട്ടിക്കൊണ്ടുപോകൽ പഠിച്ചതാകാനാണു സാധ്യത!|എങ്ങനെ അഭിനന്ദിക്കാതിരിക്കും?

Share News

വൈകിട്ട് 4.20ന് വെളുത്ത കാറിൽ എത്തിയ നാലംഗ സംഘം ആറു വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കാര്യം 5 മിനിട്ടിനകം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. അതിവേഗം 6 മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സSയൊക്കെ കുടഞ്ഞെഴുനേറ്റത് നിസ്സാര കാര്യമാണോ? – അഭിനന്ദിക്കാതെ വയ്യ.

May be an image of text that says "അഭിനന്ദിക്കാതെ വയ്യ!"

കാർ വഴിയോരത്തെ ഒരു സി സി ടി വി യിൽ പതിയുന്നു – പോലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നുണ്ടാകും, അഭിനന്ദിക്കാതെ വയ്യ.

തുടർന്ന് കാർ പെട്രോൾ പമ്പിൽ കയറി പെട്രൊളടിച്ചു, പണം കൊടുത്തത് ഗൂഗിൾ പേ വഴിയാണത്രെ! പോലീസാകട്ടെ ആ കാർ, അക്കൗണ്ട്, ആളുകൾ… എല്ലാവരേയെയും ചുറ്റിപ്പറ്റി തിരയാൻ തുടങ്ങിയിട്ടുണ്ട്, അഭിനന്ദിക്കാതെ വയ്യ.

കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ആ ഫീൽഡിൽ വിദ്ഗ്ദരായിരിക്കണം, കാരണം പോകുന്നവഴിക്ക്‌ പാരിപ്പള്ളി സ്കൂളിനു സമീപം കടയിൽ കയറി ഉപ്പും മുളകുമൊക്കെ വാങ്ങിയത്രെ. വീട്ടിൽ പട്ടിണിയായാൽ കൊച്ചു കരഞ്ഞാലോ!

അതിനിടയിൽ കടക്കാരുടെ ഫോൺ വാങ്ങി കുട്ടിയുടെ അമ്മയെ വിളിച്ച്‌ മോചനദ്രവം ആവശ്യപ്പെടുന്നു – എന്തൊരു തൻ്റെടം! പൊലീസ് “പറന്നെത്തുന്നു”. ആ കാറോ ആളെയോ കിട്ടിയില്ല – കുറച്ച് ഉപ്പും, മല്ലിയും മുളകുമെങ്കിലും വാങ്ങിപ്പോകാമായിരുന്നു, ആ പാവം കടക്കാർക്കെങ്കിലും ഉപകാരമായേനെ. ഏതായാലും ചെന്നല്ലോ, അഭിനന്ദിക്കാതെ വയ്യ.

ആര്യങ്കാവ് ഉൾപ്പടെയുള്ള പാതകളെല്ലാം പൊലീസ് അരിച്ചുപെറുക്കിക്കൊണ്ടിരുന്നതിനാൽ അരിപ്പകൾക്കും, ഭൂതക്കണ്ണാടിക്കും, മാ.പ്രകൾ കണ്ണിൽ എണ്ണയൊഴിപ്പിച്ചും, ഒലിപ്പിച്ചും കാത്തിരുപ്പിച്ചതിനാൽ എണ്ണയ്ക്കും അനിയന്ത്രിതമായി വിലയുയർന്നു. അതു കുറയ്ക്കാൻ ഗവൺമെൻ്റിന് സഡൻ വിലവർദ്ധനശമന നികുതി ചുമത്തുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.

പിന്നെ പൊലീസിൻ്റെ പടംവര ഉൾപ്പടെയുള്ള അതിനൂതന സാങ്കേതിക വിദ്യാമികവും, ഇതര അത്യധിസാഹസികോദ്യമങ്ങളും കണ്ട് സഹതാപം തോന്നിയിട്ടാവാം തട്ടിക്കൊണ്ടുപോയവർ കുട്ടിയെ 21 മണിക്കൂറിനു ശേഷം ( 28 നവം.) ഉച്ചയ്ക്ക് ഒന്നേകാലിന് കൊല്ലം ആശ്രാമം മൈതാനത്ത്‌ ഉപേക്ഷിച്ച്‌ കൂളായി നടന്നുപോകുന്നു- രണ്ടു പൊലീസ് വാഹനങ്ങളുടെ ഓരത്തുകൂടെ! ഹമാസ് തീവ്രവാദികൾ ബന്ദികളെ മോചിപ്പിക്കുമ്പോൾ മാധ്യമവും, മീഡിയാവണ്ണുമൊക്കെ പൊലിപ്പിക്കുന്ന ഭാഷയിൽ പറഞ്ഞാൽ പൊന്നോമനയ്ക്ക് ഒരു മുത്തവും, പുഞ്ചിരിയുമേകി, ഒരു പോറൽ പോലും ഏൽപ്പിക്കാതെ – മഹാന്മാരായ പോരാളികൾ തന്നെ!

പൊലീസ് അവരോട് നിരുപാധികം ക്ഷമിച്ചിരിക്കുമോ എന്നാണു പേടി.

ഏതായാലെന്താ, ഈ കഷ്ടപ്പാടിനിടയിലും ഒരു സിൽവർ ലൈൻ – കാണാതായ എം.എൽ.എ യെയും കണ്ടുകിട്ടിയത്രെ!☺☺️

പറയാതെ വയ്യ, മോഡസ് ഓപ്പരാന്തി പരിശോധിക്കുമ്പോൾ യൂറ്റ്യൂബിൽ നോക്കി തട്ടിക്കൊണ്ടുപോകൽ പഠിച്ചതാകാനാണു സാധ്യത!

പൊലീസിനും, മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനും മാത്രം പ്രത്യേക ബിഗ് സല്യൂട്ട് – അഭിനന്ദിക്കാതെ വയ്യ !

ആ കാർന്നോമ്മാരുടെ വേദനയിലും സന്തോഷത്തിലും പങ്കുചേരുമ്പോൾ ഖേദിപ്പിക്കുന്ന ഒരു ചിത്രം വ്യക്തമാകുന്നു ഒരു ഗവൺമെൻ്റു സംവിധാനത്തെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ അങ്ങേയറ്റം ശ്രദ്ധയോടെ നോക്കിയാൽ ഓരോരുത്തനും നന്ന്. അത്ര തന്നെ. പ്രാർത്ഥനയിൽ ആശ്രയിക്കുക. മാപ്രകൾക്കും സ്വന്തം മൈലേജിൽ മാത്രം മോദം എന്നതും വ്യക്തമാകുന്നു.

പിന്നെ

ഇവിടെ, മനസമാധാനത്തോടെ ജീവിക്കണമെങ്കിൽ,

കാട്ടുമൃഗങ്ങളെ ബഹുമാനിക്കുക

ചെറുകിട സംരംഭങ്ങൾ ( പ്രത്യേകിച്ച് ബസ്☺),

കൃഷി മുതലായവയെക്കുറിച്ചുള്ള അനാവശ്യഭാവനകൾ ഒഴിവാക്കുക

കറുത്ത വസ്ത്രങ്ങൾ ഉപേക്ഷിക്കുക

ടാക്സ് കൃത്യമായി കൊടുക്കുക, രാഷ്ട്രീയക്കാരെയും, പൊലീസിനെയും, ഗവ. സംരംഭങ്ങളെയും ഇടയ്ക്കിടെ അഭിനന്ദിക്കുക മുതലായ അടിസ്ഥാന പൗരധർമ്മങ്ങൾ യഥാവിധി അനുഷ്ടിക്കുക. മറക്കരുത്.

ഏതായാലും, അഭിനന്ദിക്കാതെ വയ്യ!☺

– സൈ

Simon Varghese 

പ്രഹസനംഃ quoted :”ടൈമിംഗ് വളരെ കൃത്യം

കുട്ടിയുമായി ഓട്ടോ വരുന്നു

കുട്ടിയെ ബെഞ്ചിൽ ഇരുത്തുന്നു

👉പ്രാദേശിക സെക്രട്ടറി രംഗത്ത് ഫോൺ ചെയ്തു നിൽക്കുന്നു

👉ഓട്ടോ വന്നു നിൽക്കുമ്പോൾ രണ്ട് പോലിസ് വാഹനങ്ങൾ ഓട്ടോയെ കടന്നു പോകുന്നു

👉ഇതെല്ലാം കണ്ടു നിൽക്കുന്ന സെക്ക്രട്ടറി പയ്യൻ തൊട്ടടുത്തു താമസിക്കുന്ന കമ്മിറ്റി മെമ്പറെ മിസ്സിംഗ്‌ കുട്ടിയാണോ ഈ കുട്ടി എന്ന് അറിയിക്കാൻ പോകുന്നു

👉റെസിഡൻസ് കോംപ്ലക്സ് സെക്യൂരിറ്റി ഗേറ്റിലെ തർക്കം

👉ഇതിനിടയിൽ കമ്മിറ്റി മെമ്പർ ആയ പെൺകുട്ടി ഓടി വരുന്നു

👉അപ്പോഴേക്കും രണ്ട് സ്ത്രീകളും പോ കുട്ടിയെ എടുത്ത് കൊണ്ട് പോകുന്നു

👉പിന്നിട് ജീവൻ രക്ഷ പ്രവർത്തനത്തിന്റെ ഭാഗമായി ദൃ‌സാക്ഷി വിവരണം

എല്ലാം കിറു കൃത്യം

അബിഗെയിലിനെ കണ്ടെത്തിയ കൊല്ലം SN കോളെജ് വിദ്യാർഥിനികളെ കൊല്ലം ജില്ലാ കളക്ടർ അഭിനന്ദിക്കുന്നു.

കുട്ടിയെ കണ്ടെത്തിയതിലെ പോലീസിന്റെ പങ്കിനെക്കുറിച്ച് ആർക്കാണ് ഇത്ര സംശയം ?

ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാ പോലീസുകാർക്കും നന്ദി പറയേണ്ട സമയമാണ് ഇത് .

രക്ഷപെടാൻ കഴിയാതെ വരും എന്ന് കുറ്റവാളികൾക്ക് ബോധ്യപ്പെടുന്ന രീതിയിലുള്ള പഴുതടച്ച പോലീസിന്റെ പ്രവർത്തനമാണ് കുട്ടിയെ പൊതുസ്ഥലത്ത് ഉപേക്ഷിക്കാൻ കുറ്റവാളികളെ പ്രേരിപ്പിച്ച പ്രധാന ഘടകം എന്ന് ഓർക്കുക .

Share News