പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് തീവ്രവാദികളെ സഹായിക്കുന്ന നിലപാട്: യോഗി ആദിത്യനാഥ്

Share News

കാസര്‍കോട്​: കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ്​ ലവ്​ ജിഹാദെ​ന്ന്​​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​ കാസര്‍കോട്ട്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ലവ്​ ജിഹാദിനെതിരേ നിയമമില്ല. എന്നാല്‍ യു.പിയില്‍ ഞങ്ങള്‍ ഇതിനായി ശക്​തമായ നിയമം നിര്‍മിച്ചു. ലവ്​ ജിഹാദ്​ ഉണ്ടെന്ന്​ കോടതിയാണ്​ പറഞ്ഞത്​. എന്നിട്ടും ഇവിടത്തെ സര്‍ക്കാരുകള്‍ ഉറങ്ങുകയായിരുന്നു.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌​ സര്‍ക്കാരുകള്‍ക്ക്​ യാതൊരു ചിന്തയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും രാജ്യത്തിനും അപകടകരമായ കാര്യങ്ങളില്‍ ഇവിടത്തെ പരമ്ബരാഗത​ സര്‍ക്കാറുകള്‍ മൗനം പാലിക്കുകയാണ്​.

അതിനാല്‍ ഇവിടെ ബി.ജെ.പിയുടെ ഭരണം വരണം. ബി.ജെ.പി നിങ്ങള്‍ക്ക്​ സുരക്ഷയും സമാധനവും നല്‍കും. ശബരിമലയുടെ കാര്യത്തില്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക്​ വിരുദ്ധമായാണ്​ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്​. കേരളത്തില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ജനനന്മക്കായി ഒന്നും ചെയ്​തിട്ടില്ലെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.

തീവ്രവാദികളെ സഹായിക്കുന്നനിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിശ്വാസത്തിന് എതിരായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. രാമക്ഷേത്രമെന്നത് രാജ്യത്തിന്റെ മന്ദിരമാണ്. അതിനായി കേരളം നല്‍കുന്ന സംഭാവനയ്ക്ക് നന്ദി.

തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ സര്‍ക്കാര്‍ ഹലാല്‍ ബാങ്ക് ഉണ്ടാക്കുന്നു. ഇതിനെതിരെ മാനവികതയുടെ ശബ്ദം ഉയര്‍ത്താന്‍ നമുക്ക് കഴിയണമെന്നും യോഗി പറഞ്ഞു.

കോവിഡിനെ പരാജയപ്പെടുത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു കാലത്ത് യുപിയെ നോക്കി പരിഹസിച്ച പിണറായിയുടെ സര്‍ക്കാരിനെ നോക്കി ലോകം പരിഹസിക്കുകയാണെന്നും യോഗി പറഞ്ഞു.

മാ​ര്‍ച്ച്‌ ഏ​ഴി​ന് വൈ​കീ​ട്ട് അ​ഞ്ചി​നാണ്​ വിജയയാത്രയുടെ സ​മാ​പ​ന സ​മ്മേ​ള​നം. ക​ണ്ണൂ​രി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി.​കെ. സി​ങ്, കോ​ഴി​ക്കോ​ട്ട്​ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്, മ​ല​പ്പു​റ​ത്ത് ഷാ​ന​വാ​സ് ഹു​സൈ​ന്‍, തൃ​ശൂ​രി​ല്‍ കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി, എ​റ​ണാ​കു​ള​ത്ത് ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍, കോ​ട്ട​യ​ത്ത്​ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി, ആ​ല​പ്പു​ഴ​യി​ല്‍ യു​വ​മോ​ര്‍ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ തേ​ജ​സ്വി സൂ​ര്യ, പ​ത്ത​നം​തി​ട്ട​യി​ല്‍ ബി.​ജെ.​പി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ലേ​ഖി, പാ​ല​ക്കാ​ട്ട്​ ന​ടി ഖു​ശ്ബു സു​ന്ദ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

Share News