
മാർപാപ്പ ആഹ്വാനംചെയ്ത ആഗോളഉപവാസപ്രാർത്ഥനയിൽ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകും.
ലോകത്ത് നടക്കുന്ന യുദ്ധങ്ങളെ പ്രൊ ലൈഫ് ഏറെ വേദനയോടെയും ശക്തമായ പ്രധിഷേധത്തോടെയുമാണ് വീക്ഷിക്കുന്നത്.

“I have decided to declare Friday, 27 October, a day of fasting, penance, and prayer for peace. I invite the various Christian confessions, members of other religions, and all who hold the cause of peace in the world at heart to participate” Pope Francis.
കൊച്ചി :ലോകസമാധാനത്തിനുവേണ്ടി മാർപാപ്പ ആഹ്വാനംചെയ്ത ആഗോള ഉപവാസപ്രാർത്ഥനയിൽ കേരളത്തിലെ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകുമെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.
ലോകത്ത് നടക്കുന്ന യുദ്ധങ്ങളെ പ്രൊ ലൈഫ് ഏറെ വേദനയോടെയും ശക്തമായ പ്രധിഷേധത്തോടെയുമാണ് വീക്ഷിക്കുന്നത്.

മനുഷ്യജീവനെ സ്നേഹിക്കുവാനും ആദരിക്കുവാനും സംരക്ഷിക്കുവാനും വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രൊ ലൈഫ് പ്രവർത്തകർ വിശ്വസിക്കുന്നുവെന്ന് സാബു ജോസ് പറഞ്ഞു.
വിശുദ്ധകുർബാനയിൽ പങ്കെടുക്കുകയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ഇന്ന് (ഒക്ടോബർ 27-ന് )ആചരിക്കും.
കരുണയുടെ ജപമാലയും സമാധാനത്തിനായുള്ള പ്രാർത്ഥനകളും അർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.





